Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അധ്യാപികയ്‌ക്ക് ശവക്കല്ലറ തീര്‍ത്തവര്‍ വനിതാ മതിലും പണിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 06:10 am IST
inKerala

പാലക്കാട്: മക്കളായി കണ്ടിരുന്ന വിദ്യാര്‍ഥികള്‍ യാത്രയയപ്പിന് ശവക്കല്ലറയൊരുക്കിയപ്പോള്‍ ഹൃദയം പൊട്ടിയാണ് ഒരു പ്രിന്‍സിപ്പാള്‍ തന്റെ എല്ലാമായിരുന്ന കോളേജില്‍ നിന്നും പടിയിറങ്ങിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ.ടി.എന്‍. സരസുവിനാണ് യാത്രയയപ്പ് ദിവസം സിപിഎമ്മിന്റെ കുട്ടി സഖാക്കള്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത്.ഇതിന് പ്രേരിപ്പിച്ചതാകട്ടെ ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയും.

ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ ആത്മനിര്‍വൃതിയോടെ പടിയിറങ്ങേണ്ടിയിരുന്ന ഒരു അധ്യാപിക ചങ്കുപിളര്‍ന്നാണ് വിക്ടോറിയ കോളേജിന്റെ കവാടമിറങ്ങിയത്.

ഏറെ പേരുകേട്ടതും നിരവധി മഹാന്മാരെ വാര്‍ത്തെടുത്തതും 125 വര്‍ഷത്തിലധികം പഴക്കവുമുള്ള പാലക്കാട് ഗവ. വിക്ടോറിയ കോളേജിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏട് കൂട്ടിച്ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു 2016 മാര്‍ച്ച് 31. 1987ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായി ജീവിതം ആരംഭിച്ച ടീച്ചര്‍ക്ക് വിക്ടോറിയയോട് ഏറ്റവും കടപ്പാടും സ്‌നേഹവും ആത്മാര്‍ഥയുമുണ്ടായിരുന്നു. 

എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയാണ് ചെലവഴിച്ചത്. അവസാനം എനിക്ക് അവര്‍ ശവക്കല്ലറയും പണിതു തന്നു. എന്‍സിസി ഓഫീസര്‍ കൂടിയായിരുന്ന ടീച്ചര്‍ അല്‍പ്പം കര്‍ക്കശക്കാരിയായിരുന്നു. 

ടീച്ചര്‍ ഇടതുപക്ഷ അധ്യാപകസംഘടനായ എകെജിസിടിഎയുവില്‍ അംഗമായിരുന്നു. എന്നാല്‍ അവരുടെ ആശയങ്ങളും പ്രവൃത്തികളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ അതില്‍ നിന്നും പിന്മാറി. അന്നു തുടങ്ങിയ വൈരാഗ്യമാണ് ശവക്കല്ലറയില്‍ എത്തിയത്. 

വിരമിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പാളായി എത്തിയത്. ചാര്‍ജെടുത്ത ദിവസം തന്നെ എസ്എഫ്‌ഐയിലെ ചില വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറി. കുട്ടികളെ ഗുണ്ടകളാക്കുകയാണ് എകെജിസിടിഎ ചെയ്യുന്നതെന്ന് സരസു ടീച്ചര്‍ പറഞ്ഞു. 

വിരമിക്കല്‍ ദിവസമായ 2016 മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത്  കാറില്‍ രാവിലെ കോളേജിലെത്തിയ ടീച്ചര്‍ ഗെയ്റ്റിനടത്തു ഒരു ശവകല്ലറയും റീത്തും  കണ്ടു. തനിക്കുവേണ്ടി മക്കള്‍ തീര്‍ത്ത കല്ലറയാണെന്ന് അറിഞ്ഞതും തകര്‍ന്നുപോയ മനസ്സുമായാണ് ഓഫീസില്‍ കയറിയത്. സംഭവം പോലീസിനെ അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു. എകെജിസിടിഎയുടെയും എസ്എഫ്‌ഐയുടെയും ഗുണ്ടായിസവും ആഭാസവും എതിര്‍ത്തതിന് അവര്‍ നല്‍കിയ യാത്രയയപ്പ്, അതെന്നും നീറുന്ന ഓര്‍മയാണെന്ന് ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു. 

ഇതിനെതിരെ കേരളത്തിലെ ഒരു പുരോഗമനവാദിയും സാഹിത്യകാരനും പ്രതികരിച്ചില്ല എന്നത് ഖേദകരമാണെന്നും ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ പല വനിതാ പ്രിന്‍സിപ്പാളുമാരും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആരും പറയാറില്ല. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും വിലയുമില്ല. 

നാണം കെടാനാണ്  വനിതാ മതിലെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന വനിതാമതിലില്‍ സാധാരണക്കാരായ സ്ത്രീകളാരും പങ്കെടുക്കില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പറ്റിയ തെറ്റ് ശരിയാക്കാനാണ് മതിലുമായി ഇറങ്ങിയിരിക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം വശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.