Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jun 25, 2026, 07:36 am IST
inKerala

കൊല്ലം: തൊഴിലുറപ്പു പദ്ധതിക്കു പകരമുള്ള കേന്ദ്രത്തിന്റെ വിബി- ജി റാംജി പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍, കരാര്‍ ജീവനക്കാരുടെ കാലാവധിയും രണ്ടു വര്‍ഷത്തില്‍ നിന്ന് ആറുമാസമായി കുറച്ചു.

വികസിത ഭാരത്- ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി- ജി റാംജി) പദ്ധതി ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്തും നടപ്പാക്കുകയാണ്. കേന്ദ്ര വിജ്ഞാപനം വന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചിടത്ത് പുതിയ പദ്ധതിയില്‍ 125 ദിവസം ലഭിക്കും. എന്നാല്‍ അതിനുള്ള സാമ്പത്തിക വിഹിതം സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല.

പുതിയ പദ്ധതിയില്‍, തൊഴിലുറപ്പ് പോലെ ആവശ്യാധിഷ്ഠിത ഫണ്ടിന് പകരം, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളെ എ, ബി, സി തരംതിരിച്ചു വിഹിതം നല്കുകയാണ്. കേന്ദ്ര വിഹിതം 3136.44 കോടി പ്രഖ്യാപിച്ചു. സംസ്ഥാനത്തു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ വന്ന ആകെ ചെലവിന്റെ അതേ തുകയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍, സംസ്ഥാന വിഹിതം 1422.60 കോടി മാത്രമാണ്. കേന്ദ്ര ഫണ്ടിന് ആനുപാതികമായി സംസ്ഥാനം 2090 കോടിയാണ് വകയിരുത്തേണ്ടത്. 667 കോടിയുടെ കുറവ്. ഇത് 125 ദിവസം തൊഴില്‍ നല്കുന്നതിന് തടസമാകും,
പദ്ധതിയില്‍ പണിയെടുക്കുന്ന കരാര്‍ ജീവനക്കാരുടെ കാലാവധി സംസ്ഥാനം ആറു മാസം മാത്രമാക്കി ചുരുക്കി. മുമ്പു രണ്ടുവര്‍ഷം വീതമാണ് കാലാവധി നീട്ടി നല്കിയിരുന്നത്. കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. 2006 മുതലുള്ള കരാര്‍ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനമാണിത്.

തൊഴിലുറപ്പിലെ തസ്തികകള്‍ പുനഃക്രമീകരിക്കുകയും പുതിയ പദ്ധതിക്ക് അനുയോജ്യമായ ഭരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും അതിനാണ് സേവന കാലാവധി കുറച്ചതെന്നുമാണ് സര്‍ക്കാര്‍ ന്യായീകരണം. പുതിയ പദ്ധതിയില്‍ തുടരാന്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്ന് സമ്മതപത്രം വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലുറപ്പിലെ ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലും തുടരാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. അതിനാല്‍ സമ്മതപത്രം വാങ്ങുന്നതിനെ അതീവ ആശങ്കയോടെയാണ് ജീവനക്കാര്‍ കാണുന്നത്.

Tags: Vikasit Bharat Guarantee for Rozgar and Ajeevika Mission-Gramin (VB-G Ram Ji)Kerala UDF GovernmentContract employees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.