Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക്കിസ്ഥാന് ശക്തമായ ഇന്ത്യന്‍ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 03:23 am IST
in Editorial

പാക്കിസ്ഥാന്‍ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന സാര്‍ക്ക് സമ്മേളനത്തിലേയ്‌ക്ക് വരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ആ രാജ്യത്തിനുള്ള വ്യക്തമായ സന്ദേശവും മുന്നറിയിപ്പുമാണ്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിരം സ്വഭാവം തുടരുകയും ഇടയ്‌ക്കിടെ സൗഹൃദത്തിന്റെ ഹസ്തം നീട്ടുകയും ചെയ്യുന്നരീതി തുടരുന്നിടത്തോളം കാലം അവരെ വിശ്വസിക്കാന്‍ ഇന്ത്യയ്‌ക്കാവില്ലെന്ന നിലപാടാണ്, പാക്കിസ്ഥാന്റെ ക്ഷണം നിരാകരിച്ചുകൊണ്ടു മോദി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ സൗഹൃദത്തിനു മുന്‍കൈ എടുത്തപ്പോഴൊക്കെ പാക്കിസ്ഥാന്റെ സമീപനം അതിനു വിരുദ്ധമായിരുന്നു. അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാനുമായി നല്ലബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. അക്കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ നിഷേധാത്മക സമീപനത്തെത്തുടര്‍ന്നാണ് അതില്‍ നിന്നു പിന്‍മാറിയത്.

രണ്ടു വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയത് അതിന്റെ തുടര്‍ച്ചയായിരുന്നു. അന്നു മാറ്റിവച്ച സമ്മേളനമാണ് ഇപ്പോള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ ബഹിഷ്‌കരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും 2016ല്‍ ഇസ്ലാമാബാദില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയിരുന്നു. 

ഉപഭൂഖണ്ഡത്തില്‍ സമാധാനം സ്ഥാപിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് സൗത്ത് ഏഷ്യന്‍ അസ്സോസിയേഷന്‍ ഓഫ് റീജനല്‍ കോഓപ്പറേഷന്‍ എന്ന സാര്‍ക്ക്. പക്ഷേ, ഭീകര പ്രസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിച്ചും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കിയും സമാധാനം തകര്‍ക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2016ല്‍ ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികത്താവളം പാക് പിന്തുണയോടെ ഭീകരര്‍ ആക്രമിച്ചതോടെയാണ് ഇന്ത്യ സമ്മേളനത്തില്‍ നിന്നു പിന്‍മാറിയത്. ഒരുവശത്ത് ഭീകരവാദവും മറുവശത്തു ചര്‍ച്ചകളും എന്ന സമീപനം നടപ്പില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

ലഹോറിലെ സുപ്രധാന സിഖ് തീര്‍ഥാടന കേന്ദ്രമായ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ നിര്‍മാണം, പരസ്പര സൗഹൃദത്തിനുള്ള നടപടിയായി വ്യാഖ്യാനിച്ചാണ് പാക്കിസ്ഥാന്റെ നീക്കം. സിഖുകാര്‍ക്കായി ഇന്ത്യയില്‍ നിന്നു പാക് അതിര്‍ത്തിവരെ ഇടനാഴി പണിയാന്‍ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതിനേയും രാഷ്‌ട്രീയ ബന്ധത്തേയും തമ്മില്‍ കൂട്ടിയിണക്കാന്‍ നോക്കേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സിഖ് ജനവിഭാഗത്തിന് അവരുടെ തീര്‍ഥാടന കേന്ദ്രത്തിലേയ്‌ക്കുള്ള യാത്ര സുഗമമാക്കുന്നത് സ്വാഗതാര്‍ഹമാണ്. അതിനപ്പുറം ആ നടപടിക്കു പ്രാധാന്യമില്ല. പാക്കിസ്ഥാനിലെ ഇടനാഴി നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നു കേന്ദ്രമന്ത്രിമാരായ ഹര്‍ സിമ്രത് കൗര്‍ ബാദലും ഹര്‍ദിപ് സിങ് പുരിയും പഞ്ചാബിലെ മന്ത്രി നവ് ജ്യോത്സിങ് സിദ്ദുവും പങ്കെടുത്തിരുന്നു. 

ഇന്ത്യയുമായി സമാധാനമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ള ഏക തടസ്സം കശ്മീര്‍ പ്രശ്നമാണെന്നും ഇടനാഴിക്കു തറക്കല്ലിട്ടുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ആ വിഷയത്തിനു സമാധാനപരമായ പരിഹാരം കാണാന്‍ ഇരുരാജ്യത്തേയും നേതൃത്വങ്ങള്‍ പ്രാപ്തരാണെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു പറയാനുള്ള വേദി ഇതായിരുന്നില്ലെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചത്.

ഒരുവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ഒരു നിര്‍മാണ സംരംഭത്തെ രാഷ്‌ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും  ഭീകരര്‍ക്കുള്ള സഹായം പാക്കിസ്ഥാന്‍ എന്ന് നിര്‍ത്തുന്നുവോ അന്ന് മാത്രമേ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂ എന്നും സുഷമ പറഞ്ഞു. കശ്മീര്‍ പ്രശ്നപരിഹാരത്തിനു തടസ്സം ഇന്ത്യയാണെന്ന്, അവസരം കിട്ടുന്നിടത്തൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ശൈലിക്കുള്ള മറുപടിയായി വേണം വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തെ വിലയിരുത്താന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.