ന്യൂദല്‍ഹി. ശബരിമലയെ തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ ഇന്ത്യാ ഗേറ്റ് ശരണം വിളികളാല്‍ മുഖരിതമായി. ശരണജേ്യാതി തെളിയിച്ച മണ്‍ചിരാതുകള്‍ ശരണ മന്ത്രങ്ങളെ ജ്വലിപ്പിച്ചു. ആചാര സംരക്ഷണത്തിനായി ഭക്തര്‍ ശയനപ്രദക്ഷിണം നടത്തിയപ്പോള്‍ അപൂര്‍വമായി മാത്രം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള ഇന്ത്യാ ഗേറ്റ് വ്യത്യസ്തമായ സമരപരിപാടികള്‍ക്ക് വേദിയായി. ദല്‍ഹി ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിലായിരുന്നു രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം.
ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്നും ഭക്തര്‍ക്കെതിരായ പോലീസിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.അമ്പിളി സതീഷ്, വി.ആര്‍.രാമന്‍, കെ.വി.ശ്രീമിഥുന്‍, എന്‍.വേണുഗോപാല്‍, പി. സന്ദീപ് , വി.ആര്‍. ഹരി, രാധാകൃഷ്ണന്‍ വരേണിക്കല്‍, ആര്‍.ശ്രീ ദത്തന്‍, ബാബു പണിക്കര്‍, മുത്തുസ്വാമി, ഹരികുമാര്‍, വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















