മുസ്ലിങ്ങളെ ആട്ടിയോടിക്കുന്നതിനായി ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതാണ് കത്വയിലെ പീഡനവും കൊലപാതകവുമെന്ന വിഷലിപ്തമായ പ്രചാരണമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ നടത്തിയത്. അഭിഭാഷക ദീപിക രജാവത്തായിരുന്നു ഇവരുടെയൊക്കെ ഹീറോ. ഹിന്ദു വിരുദ്ധര്‍ രാജ്യം മുഴുവന്‍ ദീപികയെ മനുഷ്യാവകാശ പോരാട്ടത്തിന്റെ ബിംബമായി ആഘോഷിച്ചു.
മനോരമ ചാനല്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ദീപിക. സാമൂഹ്യ നീതിക്കായുള്ള ഹാര്‍മണി ഫൗണ്ടേഷന്റെ മദര്‍തെരേസ അവാര്‍ഡ്, ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വനിതാ വിഭാഗത്തിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. അന്താരാഷ്ട്ര വേദികളിലുള്‍പ്പെടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായി ഇടംനേടി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ സംഘടനകളുടെ വേദിയിലും സ്ഥിരസാനിധ്യമായിരുന്നു. പണപ്പിരിവ് നടത്തിയതായും ആരോപണമുയര്‍ന്നു.
ഇടയ്ക്കിടെ തനിക്ക് വധിഭീഷണിയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളില്‍ സജീവമാകാനും ദീപിക ശ്രദ്ധിച്ചിരുന്നു. ഭീഷണിയുള്ളതിനാലാണ് ദീപികയ്ക്ക് കോടതിയില്‍ ഹാജാരാകാന്‍ സാധിക്കാത്തതെന്നാണ് ഇപ്പോള്‍ അവരുടെ വക്താക്കളുടെ ന്യായീകരണം. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനില്ലാത്ത എന്ത് ഭീഷണിയാണ് അഭിഭാഷകയ്ക്കുള്ളതെന്നതിന് മറുപടിയില്ല.
പത്താന്‍കോട്ടിലേക്ക് കേസ് മാറ്റിയത് ദീപിക സ്വാഗതം ചെയ്തിരുന്നു. സുപ്രീംകോടതി തീരുമാനത്തെ തന്റെ വിജയമായും ദീപിക അവകാശപ്പെട്ടിരുന്നു. കത്വ വിഷയത്തില്‍ സമരത്തിന് മുന്നിലുണ്ടായിരുന്ന താലിബ് ഹുസ്സൈനെതിരെ പിന്നീട് നിരവധി പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
കത്വ കേസ്;കോടതിയില്‍ ഹാജരാകുന്നില്ല; അഭിഭാഷകയെ കുടുംബം നീക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: