ചേര്‍ത്തല: പള്ളിപ്പുറം എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസിനെതിരെ സിപിഎം വ്യാജ പ്രചാരണം നടത്തുന്നു, ബിജെപി നിയമ നടപടിക്ക്. കേസില്‍ സിപിഎമ്മുകാര്‍ പിടിയിലായിട്ടും പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുപ്രചാരണം നടത്തുകയാണ് സിപിഎം മുഖപത്രവും ചാനലും.
ഞായറാഴ്ച രാത്രിയാണ് കരയോഗത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐക്കാര്‍ പിടിയിലായിരുന്നു. പ്രദേശവാസികളായ വിമല്‍, വൈശാഖ് എന്നിവരാണ് പിടിയിലായത്. വൈശാഖ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. 2016 ല്‍ ഹൃദയാഘാതം മൂലം മരിച്ച സിപിഎമ്മുകാരന് ഷിബുവിന്റെ മരണം കൊലപാതകമെന്ന് വരുത്തിത്തീര്‍ത്ത് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് അന്നത്തെ സിഐ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വിമല്‍, വൈശാഖ് എന്നിവരുള്‍പ്പെടെ ആറ് പേരെയാണ് പിടികൂടിയത്. ആര്‍എസ്എസ്സുകാരെ ആക്രമിച്ച ആറു കേസുകളില്‍ പ്രതികളാണിവര്‍. ഇവരെയാണ് ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രചരിപ്പിക്കുന്നത്. അക്കാലത്ത് എല്ലാ മാധ്യമങ്ങളിലും ഇവരുള്‍പ്പെട്ട പ്രതികള്‍ സിപിഎമ്മുകാരാണെന്ന് വാര്‍ത്തയും ചിത്രവും വന്നിരുന്നു.
അരൂര്‍ എംഎല്‍എ എ.എം. ആരിഫ് ഏരിയാ സെക്രട്ടറി ആയിരുന്ന കാലത്താണ് ഒറ്റപ്പുന്നയിലെ ഗുരുദേവ പ്രതിമ തകര്‍ത്തത്. സംഭവം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ അന്ന് ആസൂത്രിത നീക്കം നടന്നു. 41 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് ഡിവൈഎഫ്ഐ ക്കാര് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: