Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അയോധ്യ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 03:04 am IST
in Varadyam

ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അയോധ്യയ്‌ക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വൈകിയതിനാല്‍ അയോധ്യയ്‌ക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി എടുക്കാനായില്ല.  ബസ്‌സ്റ്റാന്‍ഡിലെത്തി കിട്ടുന്ന ബസ്സിനു പോകാം എന്ന് തീരുമാനിച്ചു. കിട്ടിയത് ലഖ്‌നൗ- ഗോരഖ്പൂര്‍ ബസ്സ്. ഫൈസാബാദ് ബൈപ്പാസിലിറക്കാമെന്നും, അവിടെനിന്ന് റിക്ഷാ കിട്ടുമെന്നും കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് ബസ്സില്‍ കയറി. രണ്ടര മണിക്കൂര്‍ യാത്ര. ബൈപ്പാസില്‍നിന്ന് ഇലക്ട്രിക് ഓട്ടോയില്‍ അയോധ്യാ നഗരിയിലേക്ക്. 

അന്നും ഇന്നും അവര്‍ക്ക് രാമജന്മഭൂമി

നാട്ടുകാരുടെ മനസ്സറിയാന്‍ ഓട്ടോ ഡ്രൈവറോട് രാമക്ഷേത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”ദീപാവലിക്കുശേഷം പണി തുടങ്ങും” എന്നായിരുന്നു മറുപടി. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ”കര്‍സേവാ പുരത്ത് ശിലകളെല്ലാം തയ്യാറായി ഇരിപ്പുണ്ട്. കോടതി പറഞ്ഞാല്‍ മാത്രം മതി. കോടതി ഉടന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ പറയുമെന്നാണ് സന്ന്യാസിമാര്‍ പറയുന്നത്. കര്‍സേവാ പുരത്ത് ആദ്യം പോകാം. ശേഷം ക്ഷേത്രത്തിലും-”  ഡ്രൈവര്‍ വാചാലനായി. ”കോടതി പള്ളി പണിയാന്‍ പറഞ്ഞാലോ” എന്നു ചോദിച്ചപ്പോള്‍ ”അതിനിവിടെ പള്ളി ഇല്ലായിരുന്നല്ലോ. അതുമല്ല, ഇവിടെ മുസ്ലിങ്ങളും ഇല്ല”എന്നായിരുന്നു ഡ്രൈവറുടെ മറുപടി. 

ഈ ഡ്രൈവര്‍ മാത്രമല്ല, അയോധ്യയില്‍ ഞങ്ങള്‍ താമസിച്ച ധര്‍മ്മശാലയുടെ മാനേജരും, ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്ററും, സരയൂ തീരത്ത് തല മുണ്ഡനം ചെയ്യുന്ന ക്ഷുരകനും, കര്‍സേവാ പുരത്തെ ശില്‍പിയും, കുതിരവണ്ടിക്കാരനും പഴക്കച്ചവടക്കാരനുമൊക്കെ പറഞ്ഞത്  ദീപാവലിക്ക് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നു തന്നെയാണ്. സുപ്രീം കോടതി അതിന് അനുമതി നല്‍കുമെന്ന ഉറച്ച വിശ്വാസം അയോധ്യാ നിവാസികളുടെ വാക്കുകളില്‍ തെളിഞ്ഞിരുന്നു.  നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് അവസാനമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളുംകൊണ്ട്  വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അയോധ്യ ശാന്തമായിരുന്നു. ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല്‍ പുണ്യമായ സാകേതിനെ തഴുകിയൊഴുകുന്ന സരയൂ തീരത്തെ സ്‌നാനഘട്ടങ്ങള്‍, ലക്ഷ്മണ്‍ ഗഡി , ഹനുമാന്‍ ഗഡി, കനക്ഭവന്‍, സീതാരസോയി, തീര്‍ത്ഥ് കാ താകൂര്‍, ഇനിയും പണി പൂര്‍ത്തിയാകാത്ത രാമജന്മഭൂമി ക്ഷേത്രം എന്നിവിടങ്ങളില്‍ രാമന്റെ സ്മരണ തുടിക്കുന്നു. പൂര്‍വ്വവൈഭവത്തിന്റെ നിഴല്‍ മാത്രമാണ് ഇന്ന് അയോധ്യ. എങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഈ പുണ്യനഗരി ആകര്‍ഷിക്കുന്നു.

സാക്ഷാല്‍ വൈവസ്വത മനു  സ്ഥാപിച്ചതാണ്  കോസല രാജ്യത്തിന്റെ  തലസ്ഥാനമായിരുന്ന അയോധ്യ.  സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം. അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ജയിക്കാനാകാത്തത് എന്നാണ്.  രാമപുത്രന്‍ ലവന്‍ ആണ്  ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗഡ്വാള്‍ രാജാക്കന്മാരും പുനര്‍നിര്‍മിച്ചു.

പൂവും പ്രസാദവും കുങ്കുമക്കുറികളും

 1528-ല്‍ ബാബര്‍ എന്ന മുഗള്‍ ആക്രമണകാരി ക്ഷേത്രം തകര്‍ത്ത് അവിടെയൊരു സ്മാരകം പണിതു.  നീണ്ടകാലത്തെ യുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്‍ക്കും ലക്ഷക്കണക്കിന് ബലിദാനങ്ങള്‍ക്കും ശേഷം 1992- ല്‍ നടന്ന കര്‍സേവയില്‍ ആ ദേശീയ കളങ്കം നീങ്ങി. അന്നുമുതല്‍ താല്‍കാലിക രാമക്ഷേത്രത്തില്‍ പൂജയും ആരാധനയും ദര്‍ശനവും മുടങ്ങാതെ നടക്കുന്നു. കര്‍ശന പരിശോധനകളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. രാമമന്ത്രങ്ങള്‍ മുഴങ്ങുന്ന വഴിനീളെ ഭക്തരെ കാത്തിരിക്കുന്നത് പൂവും പ്രസാദവും കുങ്കുമക്കുറിയും. സുരക്ഷാ സൈനികര്‍ അതീവ ജാഗ്രതയോടെ കാവല്‍നില്‍പ്പുണ്ട്.

തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന്‍ ഗഡി.  അയോധ്യാനഗരത്തിന്റെ മധ്യഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട  കോട്ടയ്‌ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രം.  76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നിലെത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ  വലിയ പ്രതിമ. അവരുടെ മടിയില്‍ ഇരിക്കുന്നു പുത്രനായ ഹനുമാന്‍. വിശ്വാസമനുസരിച്ച് അയോധ്യയെ സംരക്ഷിക്കാനായി ഹനുമാന്‍ ക്ഷേത്രത്തിനുള്ളിലെ ഗുഹയിലാണ് താമസിച്ചിരുന്നതത്രേ. ഇപ്പോഴും ഇവിടെ ഹനുമല്‍ സാന്നിധ്യമുണ്ടന്ന് സങ്കല്‍പ്പം.

ശ്രീരാമന്‍ അശ്വമേധ യാഗം നടത്തിയ ഇടമാണ് തീര്‍ത്ഥ് കാ താകൂര്‍. ഇവിടെ ആരാധിക്കുന്നതും ശ്രീരാമനെയാണ്. സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ തുടങ്ങിയവരുടെയും അനേകം പ്രതിഷ്ഠകള്‍ കാണാം. രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മ്മിച്ചു നല്‍കിയ കനക് ഭവന്‍ ആണ് മറ്റൊരു കേന്ദ്രം. അയോധ്യയിലെ ഏറ്റവും പഴയതും, ഇപ്പോഴും നിലനില്‍ക്കുന്നതുമായ  ക്ഷേത്രമാണ് കനക്ഭവന്‍. ഇവിടെയും രാമന്റെയും സീതയുടെയും ഒട്ടേറെ പ്രതിമകള്‍ കാണാം.

 രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെവച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും, സ്വര്‍ഗ്ഗാരോഹണം നടത്തിയതും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ  ചെയ്ത തെറ്റുകളില്‍നിന്ന് മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികള്‍ ഈ പവിത്രമായ സ്ഥലത്ത് എത്തുക. സരയൂതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വര്‍ നാഥ്. ശ്രീരാമ പുത്രന്‍ കുശന്‍ നാഗകന്യകയ്‌ക്കായി പണികഴിപ്പിച്ച ക്ഷേത്രം.  മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം.  സ്വയംവര സമയത്ത് ജനക മഹാരാജാവ് നല്‍കിയ സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണി പര്‍വതം എന്നാണ് വിശ്വാസം. മലമുകളില്‍ ചെറിയൊരു ക്ഷേത്രവുമുണ്ട്. വര്‍ഷകാലത്ത് രാമനും സീതയും ഈ മലമുകളിലെത്തി ഊഞ്ഞാലാടുമത്രേ.

മൗനം ഭഞ്ജിക്കുന്ന രാമശിലകള്‍

അവതാര ലക്ഷ്യമായ രാവണനിഗ്രഹത്തിയി ശ്രീരാമന്‍ നടത്തിയ വനയാത്രാ വഴിയിലൂടെ  ഒരു പുനര്‍യാത്രയിലാണ് ‘ജന്മഭൂമി’. അയോധ്യ മുതല്‍ ലങ്ക വരെയുള്ള രാമപഥത്തിലെ ഇന്നത്തെ കാഴ്ചകള്‍ പുസ്തക രൂപത്തിലാക്കുന്നതിനുവേണ്ടിയാണ് ഈ യാത്ര. ഈ ആവശ്യത്തിനാണ് കഴിഞ്ഞ മാസം  സഹപ്രവര്‍ത്തകന്‍ അശോക് കുറുപ്പിനൊപ്പം രാമജന്മഭൂമിയില്‍ എത്തിയത്. 

പൗരാണിക സ്ഥലങ്ങളെക്കാള്‍ ഇന്ന് അയോധ്യയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഇടം കര്‍സേവാപുരമാണ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിവിടെയാണ്. തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കര്‍സേവാപുരം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രാര്‍ത്ഥനയ്‌ക്കായി ഗ്രാമീണര്‍ കൂട്ടത്തോടെയെത്തുന്നു. അയോധ്യ സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രനിര്‍മാണം കാണാതെ മടങ്ങാറില്ല. 

അറുപത് സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എത്തിച്ച പൂജിച്ച ശിലകള്‍ അടുക്കിവച്ചിരിക്കുന്നു. കൊത്തിയെടുത്ത തൂണുകളും ശ്രീകോവിലിനായുള്ള മാര്‍ബിളുകളും കൂട്ടിവെച്ചിരിക്കുകയാണ്. രാജസ്ഥാനില്‍നിന്നുള്ള മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ക്ഷേത്രത്തിനാവശ്യമായ 212 സ്തംഭങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും നിര്‍മ്മിച്ചുകഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

”കോടതി വിധിക്ക് കാത്തിരിക്കുകയാണ്. അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്.” നിര്‍മാണത്തിന് മേല്‍നോട്ടം നല്‍കുന്ന ഹനുമാന്‍ യാദവിന്റെ വാക്കുകളിലും ദീപാവലിക്ക് മുന്‍പ് ശുഭ വാര്‍ത്ത വരുമെന്ന പ്രതീക്ഷയായിരുന്നു. ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശം, സ്വവര്‍ഗ്ഗരതി, വിവാഹേതര ബന്ധം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മുഖ്യപരിഗണന നല്‍കിയ സുപ്രീം കോടതി അയോധ്യാ കേസ് അലക്ഷ്യമായി മാറ്റിവച്ചപ്പോള്‍ തകര്‍ന്നത് ഇവരുടെയൊക്കെ പ്രതീക്ഷയാണ്. ഇവിടെ തുടങ്ങുന്നു പുതിയൊരു പ്രതിഷേധ പര്‍വം.

                                      രാമജന്മഭൂമി വിമേചനം 1990- 2018

ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം ഉയരണം. ഇനിയും കാത്തിരിക്കാനാവില്ല- നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ദല്‍ഹി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന സന്ന്യാസി സമ്മേളനം സമാപിച്ചത് ഈയൊരു സന്ദേശം നല്‍കിയാണ്. അഖില ഭാരതീയ സന്ത് സമിതിയുടെ നേതൃത്വത്തില്‍ ഹൈന്ദവസമൂഹത്തിലെ 125 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ സന്ന്യാസിമാരാണ് ‘ധര്‍മ്മഭൂമി’ എന്ന് പേരിട്ട സമ്മേളന സ്ഥലത്ത് ഒത്തുചേര്‍ന്നത്. 1990-ലെ രാമജന്മഭൂമി പ്രക്ഷോഭത്തിനു ശേഷം ആദ്യമായാണ് ഇത്രയേറെ സന്ന്യാസിമാര്‍ ഒരുമിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളും അണിചേര്‍ന്നു. 

സുപ്രീം കോടതിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകില്ലെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. നീതിപീഠം മുന്‍ഗണന നല്‍കുന്നത് മറ്റ് പല വിഷയങ്ങള്‍ക്കുമാണ്. ഈ സാഹചര്യത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിലൂടെയോ നിയമനിര്‍മ്മാണത്തിലൂടെയോ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ഭൂരിഭാഗം സന്ന്യാസിമാരും അഭിപ്രായപ്പെട്ടത്. ക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അഖില ഭാരതീയ സന്ത് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബര്‍ 25ന് അയോധ്യ, നാഗ്പുര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ധര്‍മ്മസഭകളും, ഡിസംബര്‍ ഒമ്പതിന് ദല്‍ഹിയില്‍ വന്‍ സന്ന്യാസി സമ്മേളനവും സംഘടിപ്പിക്കും. രാമജന്മഭൂമി പ്രക്ഷോഭത്തെ അനുസ്മരിപ്പിച്ച് ഡിസംബര്‍ 18 മുതല്‍ രാജ്യവ്യാപകമായി അഞ്ഞൂറിലേറെ സന്ന്യാസി സമ്മേളനങ്ങള്‍ നടക്കും. രാജ്യത്തെ മുഴുവന്‍ സന്ന്യാസിമാരെയും രാമക്ഷേത്രത്തിനായി അണിനിരത്തുകയാണ് ലക്ഷ്യം. 

ക്ഷേത്രവിരുദ്ധര്‍ ഏറെയുള്ള കോടതികള്‍ ഹിന്ദുക്കളെ സഹായിക്കില്ലെന്ന് സമ്മേളനത്തിനെത്തിയ സ്വാമി ചിന്മയാനന്ദ പറയുന്നു. എതിര്‍കക്ഷികളുമായുള്ള ചര്‍ച്ചയുടെ സാധ്യതകള്‍ അവസാനിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സോമനാഥ് ക്ഷേത്രം പുനരുദ്ധരിച്ചത് മാതൃകയാക്കി അയോധ്യയില്‍ രാമക്ഷേത്രം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ഉത്തരാഖണ്ഡിലെ സ്വാമി പ്രഗ്യാനന്ദ് ചൂണ്ടിക്കാട്ടുന്നു. രാമഭക്തരായ നരേന്ദ്ര മോദി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമാണെന്നും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരമില്ലെന്നുമാണ് സ്വാമി വിവേകാനന്ദജി മഹാരാജിന്റെ നിലപാട്. ”ഭക്തിയില്‍ രാമന്റെ അവതാരമാണ് മോദി. മോദിയുടെ കാലത്ത് ക്ഷേത്രം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ അതൊരു അത്ഭുതമാണ്.”

”കോണ്‍ഗ്രസ് എഴുപത് വര്‍ഷം കേസ് വൈകിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്‌നൗവില്‍ പള്ളിയും നിര്‍മ്മിക്കുകയെന്ന ഒത്തുതീര്‍പ്പിലെത്താം. ക്ഷേത്ര നിര്‍മ്മാണത്തിന് ഒരു മുസ്ലിം അടുത്തിടെ കല്ലുകള്‍ സംഭാവനയായി നല്‍കിയിരുന്നു. ശ്രീരാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.” രാമജന്മഭൂമി ന്യാസ് അംഗവും പ്രതാപ്ഗഡിലെ ബിജെപി എംപിയുമായ രാംവിലാസ് വേദാന്തിയുടെ വാക്കുകളില്‍ ആത്മവിശ്വാസം തുടിക്കുന്നു.

കഴിഞ്ഞ എഴുപത് വര്‍ഷമായി കോടതിയില്‍ ക്ഷേത്രവിരുദ്ധരാണ് ഉള്ളതെന്നതിനാല്‍ അനുകൂല വിധി പ്രതീക്ഷിക്കാനാവില്ലെന്ന് ജൈനമുനി ഗുപ്തിസാഗര്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിന് മൂന്ന് നിര്‍ദ്ദേശങ്ങള്‍ ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ മുന്നോട്ടുവെച്ചു. ചര്‍ച്ച, സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാര്‍ എന്നിവയേതെങ്കിലും ഉപയോഗിച്ച് അന്തിമ തീരുമാനത്തിലെത്തണം. അയോധ്യയില്‍ വലിയ രാമക്ഷേത്രം ഉയരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത് സന്ന്യാസിമാര്‍ക്ക് കരുത്ത് പകരുമെന്നാണ് സന്ത് സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്ര സരസ്വതിയുടെ അഭിപ്രായം.

ഭരണഘടന അനുസരിക്കേണ്ടത് ഹിന്ദുക്കളുടെ മാത്രം ബാധ്യതയല്ല. 2014-ല്‍ ബിജെപിക്ക് ലഭിച്ച ചരിത്രപരമായ ജനവിധി വെറുതെയാവാന്‍ പാടില്ലെന്ന് സ്വാമി ചിന്മയാനന്ദ് ഓര്‍മിപ്പിക്കുന്നു. കോടതിയുടെ തീരുമാനത്തിന് കാത്തുനില്‍ക്കാനാവില്ല. മിന്നലാക്രമണത്തിലും നോട്ട് നിരോധനത്തിലും കാണിച്ച ധീരത അയോധ്യയിലും കാണിക്കണം. അങ്ങനെയെങ്കില്‍ 44 സീറ്റുള്ള കോണ്‍ഗ്രസ് നാലെണ്ണത്തില്‍ ജയിക്കാന്‍ വിഷമിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

പുതിയ വാര്‍ത്തകള്‍

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.