പ്രോവിഡന്‍സ് (ഗയാന): ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിജയത്തോടെ ഐസിസി ട്വന്റി 20 വനിതാ ലോകകപ്പില്‍ അരങ്ങേറിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ചിരവൈരികളായ പാക്കിസ്ഥാനാണ് എതിരാളികള്‍. രാത്രി 8.30 മത്സരം ആരംഭിക്കും.
മുന്നില്‍ നിന്ന് നയിച്ച വീര നായിക ഹര്‍മന്‍പ്രീത് 51 പന്തില്‍ അടിച്ചെടുത്ത 103 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡിനെ 34 റണ്‍സിന് കീഴടക്കി. ട്വന്റി 20 യില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ഹര്മന്പ്രീത്്്. ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 194 റണ്‍സ് നേടി. ട്വന്റി 20 ലോകകപ്പിന്റെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റിന് 160 റണ്‍സേ നേടാനായൊള്ളൂ.ഈ വിജയത്തിന്റെ ആത്മബലത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: