ന്യൂദല്‍ഹി : മാലിദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബര്‍ 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സോലിഹ് ഫോണിലൂടെ ക്ഷണിച്ചിനെ തുടര്‍ന്നാണ് മോദി മാലിദ്വീപിലേക്ക് പറക്കുന്നത്.
സെപ്തംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ സോലിഹ് നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനെ വന്‍ ഭൂരിപക്ഷത്തോടെയാണ് പരാജയപ്പെടുത്തിയത്. സാര്‍ക്ക് രാജ്യങ്ങളിലൊന്നായ മാലിദ്വീപ് മോദി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല.
സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര വാണിജ്യ ബന്ധം വളര്‍ത്തിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















