ന്യൂദല്‍ഹി: സീനിയര്‍ ബൗളര്‍മാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20 യില്‍ വിശ്രമം നല്കാന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചു. ഫാസ്റ്റ് ബൗളര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമിലുള്‍പ്പെടുത്തി. നാളെ ചെന്നൈയിലാണ് അവസാന മത്സരം.
ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേടിക്കഴിഞ്ഞു. കൊല്‍ക്കത്തയിലെ ആദ്യ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനും ലക്നൗയിലെ രണ്ടാം മത്സരത്തില്‍ 71 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.
പ്രധാന കളിക്കാരുടെ അഭാവത്തില്‍ ഇന്ത്യ വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് നദീം, കൗള്‍ ,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അവസാന മത്സരത്തില്‍ അവസരം നല്‍കിയേക്കും.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക് ( വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സന്ദര്, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം സിദ്ധാര്‍ഥ് കൗള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: