ദന്തേവാഡ : ഛത്തീസ്ഗഢ് ദന്തേവാഡയില്‍ നക്‌സല്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍(ഐഇഡി) സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കായി വിന്യസിച്ച സൈനികനാണ് മരിച്ചത്. സൈനികര്‍ പച്ചക്കറി വാങ്ങി ബസില്‍ വരുന്നതിനിടെ ഇവരുടെ വാഹനത്തിനു നേരെ നക്‌സല്‍ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ മറ്റ് സൈനികര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനു സമീപത്തുള്ള ജഗദല്‍പൂര്‍ ബസ്തറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തിടെ വരാനിരിക്കുകയായിരുന്നു.
















