കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ 2018 ലെ ചേമ്പര്‍ അവാര്‍ഡുകള്‍ മന്ത്രി ഇ.പി.ജയരാജന് വിതരണം ചെയ്തു. ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കാസര്‍കോടുള്ള ചട്ടഞ്ചാല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മൊയ്തീന്‍കുട്ടി ഹാജിക്കും മികച്ച വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട ഫീല്ഡക്സ് ആഗ്രോ ഇന്റസ്ട്രീസിന്റെ എന്‍.പി.പ്രശാന്തനും മികച്ച വ്യാപാരിയായി തെരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് എഞ്ചിനിയറിങ്ങ് കമ്പനിയുടെ കെ.കെ.പ്രദീപനും മന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. സ്തുത്യര്‍ഹര്‍മായ സേവനത്തിന് ഇടച്ചേരി റസിഡണ്ട് അസോസിയേഷനുശ്ശ പ്രത്യേക പുരസ്കാരവും ചടങ്ങില്‍ സമ്മാനിച്ചു. ചേമ്പര്‍ പ്രസിഡണ്ട് കെ.വിനോദ് നാരായണ്‍ അധ്യക്ഷത വഹിച്ചു. ചേമ്പര്‍ മുന്‍ പ്രസിഡണ്ടുമാരായ സി.എച്ച്.അബൂബക്കര്‍ ഹാജി, സി.വി.ദീപക്, സുശീല്‍ ആറോണ്‍ തുടങ്ങിയവരും കേരള സ്കമോള് സ്കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് സി.പി.മൂസാന്‍കുട്ടി, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രജിത്ത് നാറാത്ത്, ആന്തൂര്‍ ഡവലപ്മെന്റ് പ്ലോട്ട് അസോസിയേഷന് സെക്രട്ടറി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരച്ചു. ചേമ്പര്‍ വൈസ് പ്രസിഡണ്ട് ഡോ.ജോസഫ് ബെനവന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: