ന്യൂദല്‍ഹി: താജ്മഹലിനു സമീപത്തെ മോസ്‌ക്കില്‍ ദിവസവും നമാസ് നടത്തുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒാഫ് ഇന്ത്യ വിലക്കി. ഇനിമേല്‍ വെള്ളിയാഴ്ചകളില്‍ മാത്രമേ ഇവിടെ നമാസ് അനുവദിക്കൂ.
സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് നിയന്ത്രണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സൂപ്രണ്ട് വസന്ത് സ്വരങ്കാര്‍ പറഞ്ഞു. വെള്ളിയാഴ്ചകളിലെ നമാസും നാട്ടുകാര്‍ക്കു മാത്രം, അദ്ദേഹം പറഞ്ഞു. താജ്മഹല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണിത്.
















