ഐസ്വാള്‍: ഈ മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. നിയസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍ ലാല്‍റിനവ്മയ്‌ക്കാണ് ഹിഫേയി രാജി സമര്‍പ്പിച്ചത്. ഹിഫേയി ബിജെപി അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മിസോറമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഹിഫേയി. പാലക് നിയസഭ മണ്ഡലത്തില്‍ നിന്നാണ് ഹിഫേയി നിയമസഭയിലേക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനമാണ് മിസോറാം.
















