Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ വാശിപിടിക്കുന്നവര്‍ സ്ത്രീകളുടെ ഈ പ്രശ്‌നം കാണാതെ പോകുന്നതെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 06:57 am IST
in Kerala

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സ്ത്രീകളുടെ അവകാശമെന്നു പറഞ്ഞ് ആചാരലംഘനത്തിനു ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍, ഈ സ്ത്രീയുടെ അലച്ചില്‍ കാണുന്നില്ല. 

അറിപത്തിമൂന്നാം വയസ്സിലും സെക്രട്ടേറിയറ്റിന്റെ പടവുകള്‍ കയറിയിറങ്ങുകയാണ് സാമൂഹികപ്രവര്‍ത്തക കുസുമം ആര്‍. പുന്നപ്ര. മൂന്ന് വര്‍ഷമായി ഇത് തുടരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന യുവതികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷ ഒരുക്കണം എന്നാണ് ആവശ്യം.  മുഖ്യമന്ത്രിയുടെയടുത്ത് ഫയല്‍ എത്തിയിട്ടും നീതി ലഭിക്കുന്നില്ല. ശബരിമലയില്‍ സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന  സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ ദാമ്പത്യജീവിതം പോലും തകരുന്നതിന് ഇടയാക്കുന്ന വിഷയങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടതെന്ന് കുസുമം പറയുന്നു. 

ഐടി മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി നോക്കുന്നവര്‍ക്ക് ആറു മാസത്തെ പ്രസവാവധി മാത്രമാണ് നല്‍കുന്നത്. പ്രസവത്തിനു ശേഷം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനു സഹായകമായ സംവിധാനങ്ങളൊന്നും ഈ മേഖലയിലില്ല. 1961ല്‍ ഇതിനായി നിയമവും പാസാക്കിയിട്ടുണ്ട്. 

പ്രസവാവധി കഴിഞ്ഞ് വരുമ്പോള്‍ കുഞ്ഞിന് പാലൂട്ടുന്നതിന് രണ്ട് നേരം അമ്മമാര്‍ക്ക് ഇടവേള  നല്‍കണം. കുഞ്ഞിനെ പരിപാലിക്കാന്‍ ശമ്പളമില്ലാതെയെങ്കിലും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ പിരിഞ്ഞുപോകണമെന്ന മറുപടിയാണ് മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്നത്. ഇതിനു പരിഹാരമായി 2015ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഭേദഗതി ചട്ട പ്രകാരം ഇരുപതിലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ശിശുപരിപാലന കേന്ദ്രം വേണമെന്നും കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പരിചയസമ്പന്നരായ വനിതകളെ നിയമിക്കണമെന്നും നിയമം കൊണ്ടുവന്നു. ഇതിനും ഇതുവരെ ജീവന്‍ വച്ചിട്ടില്ല.  

 സര്‍ക്കാര്‍ തലത്തില്‍ മുലയൂട്ടല്‍ വാരവും മുലയൂട്ടുന്നതിനെക്കുറിച്ച് ബോധവത്ക്കരണവും നടത്തുന്നുണ്ട്. എന്നാല്‍, ഐടി മേഖലയിലെ അമ്മമാരുടെ നവജാത ശിശു പരിപാലനത്തെക്കുറിച്ച് യാതൊരു ചിന്തയും സംസ്ഥാന സര്‍ക്കാരിനില്ല. ഈ മേഖലയിലെ യുവതികള്‍ക്ക് കുടുംബപരമായി ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ശിശുക്കളുടെ പരിപാലനം. കുഞ്ഞിനെ പരിപാലിക്കാന്‍ ജോലിവരെ നഷ്ടപ്പെടുത്തേണ്ടി വരുന്നു. ഇത് കുടുംബ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. വിവാഹ ബന്ധംവരെ വേര്‍പെടുത്തിയ സംഭവങ്ങളുമുണ്ട്.  

ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് സാമൂഹിക സുരക്ഷാ വകുപ്പിന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവര്‍ത്തിച്ച് ഉത്തരവ് നല്‍കിയിട്ടും യാതൊരു നടപടിയും  സ്വീകരിക്കുന്നില്ല. അടുത്ത കാലത്തായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നടത്തി. ശിശുപരിപാലന കേന്ദ്രം ഒഴികെ ബാക്കിയെല്ലാം ഉള്‍പ്പെടുത്തി.

ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനല്ല മുഖ്യമന്ത്രി അടിയന്തര പ്രാധാന്യം നല്‍കേണ്ടത്. പകരം ഐടി മേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീസുരക്ഷയ്‌ക്കായി നടപ്പാക്കേണ്ട  നിരവധി പദ്ധതികളുണ്ട്. ഇവയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നും കുസുമം ആര്‍. പുന്നപ്ര ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.