പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡനാരോപണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ മറ്റൊരു പീഡന പരാതിയും, പരാതിക്കാരനെ രക്ഷിക്കാന്‍ വനിതാ നേതാവെത്തിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പീഡനക്കേസ് പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
പാര്‍ട്ടിപ്രവര്‍ത്തകയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിപിഎം കൊടയ്‌ക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടോപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയുമായ വിജേഷി (28)നെ ഒക്‌ടോബര്‍ മൂന്നിന് മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. സുശീലയുടെ മുന്‍ ഡ്രൈവറായിരുന്നു വിജേഷ്. വിജേഷിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് നേതാവ് പോലീസ് സ്റ്റേഷനിലെത്തി കേസൊഴിവാക്കാനായി മണിക്കൂറുകളോളമാണ് കാത്തിരുന്നത്. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്തു. ഏരിയാ കമ്മിറ്റി അംഗം കൂടിയായ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പി.കെ. ശശിക്കെതിരെ ആരോപണം ഉയര്‍ന്നതും മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയിലാണ്. മാത്രമല്ല പി.കെ. ശശിപക്ഷക്കാരിയായ മണ്ണാര്‍ക്കാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ആണ്.
















