കോഴിക്കോട്: കേരളത്തില്‍ സാമൂഹ്യനവോത്ഥാനത്തിന് നേതൃത്വം നല്‍കിയത് കാവിയുടത്തവരും അല്ലാത്തവരുമായ ആചാര്യ പരമ്പരയാണെന്ന് സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമുണ്ടായത് ചെങ്കൊടിയുടെ തണലിലാണെന്ന അവകാശവാദം നിരര്‍ത്ഥകമാണ്. ഭാരതീയ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നവോത്ഥാന മുന്നേറ്റങ്ങള്‍ ഉണ്ടായത്. പിന്നാക്ക ജനവിഭാഗങ്ങളിലും നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളുണ്ടായി. സ്ത്രീകള്‍ കരുത്തുതെളിയിക്കുന്ന കാലമാണിതെന്നുംഅദ്ദേഹം പറഞ്ഞു.
അഡ്വ. അശ്വതി ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സ്മിത വത്സന്‍, എന്‍.പി. രാധാകൃഷ്ണന്‍, പി.കെ. കുട്ടന്‍, അരുന്ധതി മാധവന്‍, പ്രസീദ ഹരീന്ദ്രന്‍, കെ. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബു പതാക ഉയര്‍ത്തി. മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍, ജന്തുശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ സി.എന്‍. സീന എന്നിവരെ എ. ഗോപാലകൃഷ്ണന്‍ പൊന്നാടയണിയിച്ചു.
മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന മഹിളാ സംഘം ഭാരവാഹികളായി അരുന്ധതി മാധവന്‍ (പ്രസിഡന്റ്), അജിത ജയരാജ് (വര്‍ക്കിങ് പ്രസിഡന്റ്), സുമ വിജയന്‍, സതി ബാലന്‍ (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. അശ്വതി ബേപ്പൂര്‍ (ജനറല്‍ സെക്രട്ടറി) അഡ്വ. സംയുക്തറാണി, ഡോ. നവീന പല്ലവ്, സബിത പാലപ്പെട്ടി (സെക്രട്ടറിമാര്‍), മിനര്‍വ നാട്ടിക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















