Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുടുംബ സദസ്സുകളുടെ സ്വന്തം ശങ്കരയണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:06 am IST
inEntertainment

‘എന്തരടാ ബാലു, നെനക്കറിഞ്ഞൂടെ… ഞാന്‍ മീന് തീന്നൂല, കരിവാടാണെങ്കി ഇത്തിപ്പൂരം കൂട്ടും…. ഓ, അയ്യപ്പ സാമിയാണെ സത്യം.’ മിനിസ്‌ക്രീനില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ‘ഉപ്പും മുളകും ‘ എന്ന സീരിയലിലെ ശങ്കരയണ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ കഥാപാത്രത്തിന്റെ  നിഷ്‌കളങ്കമായ വര്‍ത്തമാനം. പാങ്ങോട് ശ്രീചിത്രനഗര്‍ തേരിവിള പുത്തന്‍വീട്ടില്‍ മുരളീധരന്‍ നായര്‍ (65, മുരളി മാനിഷാദ) ആണ് കുടുംബസദസ്സുകളെ കുടുകുടെ ചിരിപ്പിക്കുന്ന ആ ശങ്കരയണ്ണന്‍.

തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കാവല്‍ക്കാരനാണ് മുരളി. ഫ്‌ളാറ്റിലെ താമസക്കാരോടും സന്ദര്‍ശകരോടും തനി തിരുവനന്തപുരം ഭാഷയില്‍ കുശലം പറയുന്ന, നര്‍മ്മത്തില്‍ പൊതിഞ്ഞ സംസാര രീതിയിലൂടെ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതം. മൂന്ന് വര്‍ഷം മുന്‍പ് ഉപ്പും മുളകിനും വേണ്ടി കഥയെഴുതുമ്പോള്‍ കഥാകൃത്ത് സുരേഷ് ബാബുവിന്റെ മനസില്‍ ശങ്കരയണ്ണനുവേണ്ടി തെളിഞ്ഞുവന്നത് മുരളിയുടെ മുഖം. അണിയറ പ്രവര്‍ത്തകരില്‍ പലരും മുരളിക്ക് ഈ കഥാപാത്രം വഴങ്ങുമോ എന്ന് സംശയിച്ചിരുന്നു. പക്ഷേ, സുരേഷ് ബാബുവിന് നിശ്ചയമുണ്ടായിരുന്നു ശങ്കരയണ്ണനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മുരളിയിലെ കലാകാരന് സാധിക്കുമെന്ന്. 

മലയാളികള്‍ കണ്ടുപരിചയിച്ച ടിവി സീരിയലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. നാട്ടു ശൈലി സംസാരിക്കുന്ന കഥാപാത്രങ്ങള്‍. നമുക്ക് പരിചയമുള്ള, കണ്ടുമറന്ന കുടുംബ കാര്യങ്ങളുടെ ദൃശ്യഭാഷ. സീരിയലിലെ പ്രധാന കഥാപാത്രം ബാലുവിന്റെ ആര്യനാട്ടുള്ള വല്യമ്മയുടെ മകന്‍ ശങ്കരയണ്ണനായി മുരളി എത്തിയപ്പോള്‍ കുടുംബ സദസ്സുകളുടെ അതുവരെയുള്ള മിനിസ്‌ക്രീന്‍ താര സങ്കല്‍പ്പമാണ് പൊളിച്ചെഴുതപ്പെട്ടത്. നിറംമങ്ങിയ വസ്ത്രങ്ങള്‍, ചമയങ്ങളില്ലാത്ത നരയന്‍ താടിയുള്ള മുഖം, എന്തെടേ, പോടേ സംസാര ശൈലി. സാധാരണക്കാര്‍ വിധിയെഴുതി, ഇത് നമ്മളിലൊരാള്‍. ഇങ്ങനെയാണ് ശങ്കരയണ്ണനിലൂടെ മുരളി ജനമനസ്സുകളില്‍ ഇടംനേടിയത്.

കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ മറക്കാന്‍ മുരളി തമാശകള്‍ പറഞ്ഞു. ഒപ്പമുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു, സ്വയം ചിരിച്ച് മനസ്സിലെ നോവകറ്റി. ഭാര്യ പ്രഭ കുമാരിയും മക്കളായ ദിവ്യശ്രീയും ദീപക്കും അടങ്ങുന്ന കൊച്ചു കുടുംബത്തെ പോറ്റാന്‍ മുരളി കൂലിപ്പണിയെടുത്തു. ദാരിദ്ര്യത്തിലും കുട്ടിക്കാലത്തുതന്നെ തലയില്‍ കയറികൂടിയ നാടകക്കമ്പം ഉപേക്ഷിച്ചില്ല. സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടാക്കിയ മാനിഷാദ എന്ന അമച്വര്‍ നാടക സമിതിയില്‍ വൈകന്നേരങ്ങള്‍ ചെലവഴിച്ചു. പേരിനൊപ്പം മാനിഷാദ ചേര്‍ത്തുവച്ച് സ്ഥിരം ഹാസ്യവേഷങ്ങള്‍ ചെയ്ത് 45 വര്‍ഷങ്ങള്‍. ബെസ്റ്റ് കൊമേഡിയനുള്ള ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍. ഒടുവില്‍ ശാരീരിക ബുദ്ധിമുട്ടുകളാല്‍ കൂലിവേല ചെയ്യാന്‍ കഴിയാതായപ്പോള്‍ പതിനഞ്ച് വര്‍ഷം മുന്‍പ് സെക്യുരിറ്റി ജീവനക്കാരന്റെ കുപ്പായമിട്ടു. തുച്ഛമായ വരുമാനം. എങ്കിലും പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി. മകളെ നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു. അച്ഛന്റെ കലാവാസനകള്‍ മക്കള്‍ക്കും പകര്‍ന്നു കിട്ടി. മകള്‍ ദിവ്യശ്രീ ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തില്‍ സംഗീതാധ്യാപികയാണ്. മകന്‍ ദീപക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നൃത്താധ്യാപകന്‍.

ഉപ്പും മുളകിലെ ശങ്കരയണ്ണന്റെ പ്രകടനം ബിഗ് സ്‌ക്രീനിലേക്കും മുരളിക്ക് അവസരമൊരുക്കി. ഈ മാസം അവസാനം പുറത്തിറങ്ങുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ട് മുരളി. അഭിനയലോകത്ത് സജീവമാകാനാണ് ഈ കലാകാരന്റെ ആഗ്രഹം. നാട്യങ്ങളില്ലാത്ത നടനായി അഭിനയിക്കാനല്ല, ജീവിക്കാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.