ഐസ്വാള്‍ : മിസോറാമിലും കോണ്‍ഗ്രസിന് അടി തെറ്റുന്നു.മിസോറാമില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നാലു എംഎല്‍എം മാര്‍ പാര്‍ട്ടി വിട്ടിരുന്നു.ഇപ്പോഴിതാ നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നു.
കഴിഞ്ഞ ദിവസം സ്പീക്കര്‍ ഹിപെയ്യ് ഗുവഹാത്തിയിലെത്തി അസം ധനമന്ത്രി ഹിമന്താ ബിസ്വ ശര്‍മ്മയെ കണ്ടിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഹിപെയ്യയെ സ്ഥാനാര്‍ഥിയാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നു.
മാര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലെ(എംഎഡിസി) ആറു കോണ്‍ഗ്രസ് അംഗങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന അവസ്ഥയായതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് മറ്റൊരാളെ മല്‍സരിപ്പിക്കാന്‍ എംപിസിസി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടിയിലെ നയങ്ങളില്‍ അതൃപ്തി ഉള്ളതിനാലാണ് അംഗങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: