ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ കൊന്നു. സാഗൂ അരിസല്‍ പ്രദേശത്ത് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
എന്നാല്‍, ഇവര്‍ ഏത് ഭീകരസംഘടനയില്‍ പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായി രാഷ്‌ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ എ.കെ. നായര്‍ അറിയിച്ചു.
















