Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കമ്മ്യൂണിസ്റ്റുകളുടെ സന്യാസി പ്രേമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 03:39 am IST
inEditorial

ഭൂമിതട്ടിപ്പില്‍ സന്തോഷ് മാധവന്‍ പിടിയിലായതിനെ തുടര്‍ന്ന് കേരളത്തില്‍ സ്വാമിമാര്‍ക്കെല്ലാം എതിരെ ഉറഞ്ഞുതുള്ളുകയായിരുന്നു സിപിഎം. ഇപ്പോള്‍ അയ്യപ്പന്മാരെ ശത്രുപക്ഷത്തുനിര്‍ത്തുന്നതുപോലെ അന്ന് സന്യാസിമാരായിരുന്നു ഇരകള്‍. സ്വാമിമാരുടെ താടി വടിച്ചും ആശ്രമം തീയിട്ടുമൊക്കെയായിരുന്നു പ്രകടനങ്ങള്‍. സംഘടിത സന്യാസി മഠങ്ങളെ ഒഴിവാക്കി ഒറ്റയാള്‍ ആശ്രമങ്ങളാണ് അതിക്രമത്തിന് ഇരയായത്.

അന്ന് സന്ദീപാനന്ദഗിരി ഡിവൈഎഫ്‌ഐക്കാരുടെ കൈക്കിരയാകാതിരുന്നത് ആര്‍എസ്എസ് ബന്ധമുള്ള ആള്‍ എന്നതിനാലാണ്. പി. പരമേശ്വരന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായി സന്യാസം സ്വീകരിച്ചു എന്ന് ആര്‍എസ്എസ് വേദികളിള്‍ ആവര്‍ത്തിച്ചു പറഞ്ഞ് പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു. അന്ന് സന്ദീപാനന്ദയെ ആക്രമിക്കാതിരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം. എഴുന്നള്ളിച്ച് നടത്താന്‍ ഒരു കാഷായക്കാരനെ കിട്ടിയതില്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു സ്വാമിയെ ആണ് വേണ്ടിയിരുന്നതെങ്കില്‍ കപടസ്വാമിയല്ലാത്ത എത്രയോ പേര്‍ ഉണ്ടായിരുന്നു. തനി കമ്മ്യൂണിസ്റ്റുകളായ സന്യാസിമാര്‍ക്കും കുറവൊന്നുമില്ല കേരളത്തില്‍.

കമ്മ്യൂണിസ്റ്റുകളുടെ പുതിയ ആസ്ഥാന സ്വാമിയുടെ കാപട്യത്തിന്റെ പുതിയ മുഖമാണ് അദ്ദേഹത്തിന്റെ വാസസ്ഥാനത്തിനു നേരെ നടന്ന അതിക്രമം. സന്ദീപാനന്ദക്കു പുറമെ മൂന്നു സ്ത്രീകളും മാത്രമുണ്ടായിരുന്ന വീട്ടില്‍ കിടന്ന കാറുകള്‍ പാതിരാത്രിയില്‍ അഗ്നിക്കിരയാക്കി. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്‌ക്കും മുന്‍പേ ആര്‍എസ്എസുകാര്‍ ആക്രമിച്ചേ എന്ന സന്ദീപാനന്ദയുടെ പ്രഖ്യാപനത്തില്‍ തുടങ്ങുന്നു കാപട്യം.

പോലീസെത്താതെ, അക്രമികളെക്കുറിച്ച് സൂചന പോലും കിട്ടാതെ പ്രതികളെ തിരിച്ചറിയാന്‍ മാത്രം ജ്ഞാനദൃഷ്ടി ഉണ്ടായിരുന്നുവെങ്കില്‍ തീവെയ്‌ക്കാന്‍ ആളു വരുന്ന കാര്യം കൂടി മുന്‍കൂട്ടി അറിയാമായിരുന്നല്ലോ. സംഘപരിവാര്‍ മാത്രമല്ല പന്തളം രാജകുടുംബവും തന്ത്രിമാരും എല്ലാവരും ചേര്‍ന്നാണ് രണ്ട് കാറുകത്തിച്ചതെന്നു പറഞ്ഞ് സംഭവത്തിന്റെ വലുപ്പം കൂട്ടുകയും ചെയ്തു. 

നേരം പരപരാ വെളുക്കും മുന്‍പ് മുഖ്യമന്ത്രിയും ഓടിയെത്തി. മന്ത്രിപ്പടയും പിന്നാലെയെത്തി. ഓഖി ദുരന്തമുണ്ടായി നിരവധി പേര്‍ മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനോ പ്രളയഭൂമിയില്‍ ആത്മവിശ്വാസം നല്‍കാനോ എത്താന്‍ മെനക്കെടാതിരുന്ന മുഖ്യമന്ത്രിയും പറഞ്ഞു അക്രമികള്‍ ആര്‍എസ്എസ് തന്നെ. തന്റെ കീഴിലുള്ള പോലീസിന് അക്രമികളെക്കുറിച്ച് ചെറു സൂചനപോലും കിട്ടാതിരിക്കുമ്പോഴാണ് മുഖ്യന്റെ ഉറപ്പിക്കല്‍. ഇക്കാര്യത്തില്‍ സന്ദീപാനന്ദയുടെ കുടിലബുദ്ധിയും മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ കുടിലതയും മനസ്സിലാക്കാം.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎം സെക്രട്ടറിയുമൊക്കെ പ്രഖ്യാപിക്കുന്നു പ്രതികള്‍ ആര്‍എസ്എസ് തന്നെയെന്ന്. മുന്‍ ആഭ്യന്തരമന്ത്രിമാര്‍ എന്നതില്‍ കവിഞ്ഞ് പോലീസ് അറിയും മുന്‍പ് പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ക്കൊക്കെ പ്രത്യേക കഴിവു വല്ലതുമുണ്ടോ. അല്ലെങ്കില്‍ കിട്ടിയ തെളിവെന്ത്. ഇത്തരം രാഷ്‌ട്രീയ നേതാക്കളാണ് ശാപം.

സന്ദീപാനന്ദയുടെ വാസസ്ഥലത്തു നടന്ന അതിക്രമം ആസൂത്രിതവും ഗൂഢാലോചനയുടെ ഫലവുമാണെന്നതില്‍ സംശയമില്ല. എവിടെ ആര് എന്നതേ അറിയേണ്ടതുള്ളു. വധഭീഷണി ഉണ്ടന്നു പലതവണ പറഞ്ഞിട്ടും സുരക്ഷ നല്‍കാതിരുന്നതും സംഭവദിവസം രാത്രി കാവല്‍ക്കാരനെ പറഞ്ഞു വിട്ടതും സിസിടിവി ക്യാമറ ഊരിമാറ്റിയതും ഒക്കെ യാദൃശ്ചികമോ എന്നറിയേണ്ടതുണ്ട്. തീയിട്ടവരെ പോലീസ് പിടിക്കട്ടെ. അതല്ല പ്രധാന പ്രശ്‌നം. കേരളത്തില്‍ കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദുവിരുദ്ധ ഇസങ്ങളേയും നേരിട്ടെതിര്‍ത്ത് ആര്‍എസ്എസ് സൃഷ്ടിച്ചെടുത്ത നിലപാടുതറ ഉപയോഗിച്ച് മുതലെടുപ്പു നടത്തുന്ന ആദ്യത്തെ ആളല്ല സന്ദീപാനന്ദ.

സ്വാമിയാണെന്നും വിശ്വാസിയാണെന്നുമൊക്കെ നാല്‍ക്കവലകളിലും പ്രസംഗവേദികളിലും നിന്ന് പേടികൂടാതെ പറയാന്‍ ഇത്തരക്കാക്ക് ധൈര്യം നല്‍കിയതും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കൊടിപിടിച്ചു നടത്തിയ സമരങ്ങള്‍ തന്നെ. മതേതര മേലങ്കി അണിഞ്ഞ തപസ്വിമാരും സപ്താഹാചാര്യന്മാരായ ചൈതന്യന്മാരും സംസാര പ്രിയരായ ഈശ്വരന്മാരും ഉള്‍പ്പെടെ പലരും ആത്മീയതയുടെ മറവിലും തെളിവിലും മര്യാദകെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനോ നിലയ്‌ക്ക് നിര്‍ത്താനോ കഴിഞ്ഞില്ലെങ്കില്‍ അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടുതല്‍ സന്ദീപന്മാരെ കിട്ടും, ആത്മീയതയേയും വിശ്വാസത്തേയും ഒക്കെ ഉന്മൂലനം ചെയ്യാന്‍ കൊതിക്കുന്നവര്‍ക്ക് ആവേശവും. ഇതിന് തടയിടാന്‍ ഹൈന്ദവ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഉത്സവകമ്മറ്റികള്‍ക്കും ബാധ്യതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.