കൊച്ചി: കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ തെരഞ്ഞ്പിടിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതുവരെ 1407 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ 258 കേസുകള്‍ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പത്തനംതിട്ടാ ജില്ലാ പോലീസ് മേധാവി അറിയിച്ചു. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
അക്രമം നടത്തിയ കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. ഭക്തര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരിക്കുന്നത്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
രാത്രികാലങ്ങളിൽ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭയപ്പെടുത്തി അടിച്ചമർത്താനാണ് പോലീസ് നീക്കം. 210 പേരുടെ ചിത്രങ്ങളാണ് പോലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇടതു പക്ഷ അനുഭാവികളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്.ഇതിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രചരിപ്പിച്ചതും ഇടതുപക്ഷ നവമാധ്യമ കൂട്ടായ്‌മയിലൂടെയാണ്.
പത്തനംതിട്ട ജില്ല പോലീസിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോലും പങ്കുവെക്കാതെയാണ് ഇടത് അനുകൂല നവ മാധ്യമ കൂട്ടായ്‌മയിലൂടെ പ്രചരിപ്പിച്ചത്. ഇതിൽ 110 പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്യതു. ചിത്രത്തിലുള്ളവരുടെ വിവരങ്ങൾക്ക് ശേഖരിക്കാനായി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ഫോട്ടോകൾ കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേസ്റ്റഷനുകൾ എന്നിവിടങ്ങളില്ലെല്ലാം ഫോട്ടോകൾ പതിക്കാനും നീക്കമുണ്ട്. പമ്പ പോലീസ് 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും, പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും സ്ത്രീകളെ അക്രമിച്ചതിനും വധശ്രമത്തിനുമെല്ലാം കേസുകൾ എടുത്തിട്ടുണ്ട്.
നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിനും കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത മാസം അഞ്ചിന് ശബരിമല നട തുറക്കാൻ ഇരിക്കേ യുവതികളെ ശബരിമലയിൽ കയറ്റും എന്ന് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് പോലീസ് നടപടികളുമായി ഇറങ്ങിയത് എന്നതാണ് ശ്രദ്ധേയം.
എന്നാൽ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ലിബി അടക്കമുള്ളവർക്കെതിരെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
















