Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എക്കാലവും തുടരുമോ ഈ അകമ്പടി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 03:40 am IST
inVicharam

സുപ്രീംകോടതി വിധിയിലൂടെ മല കയറുന്നതിലെ ഏത് വയസ്സിലെയും സ്ത്രീ-പുരുഷ വിവേചനം നിര്‍ത്തലാക്കാന്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തില്‍ നിന്നും ശബരിമല വിഷയം ഒരുപാട് മാറിപ്പോയിരിക്കുന്നു. ഹിന്ദുമതവിശ്വാസത്തില്‍ ജീവിക്കാത്ത, വിശ്വാസം ഉണ്ടെന്ന് പറഞ്ഞ മുസ്ലീം നാമധാരിയായ സ്ത്രീയെ, അതായത് ആര്‍ത്തവ വിരാമം വരാത്ത സ്ത്രീകള്‍ക്ക് പതിനെട്ടാംപടി കയറി സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കാനാകും എന്ന സന്ദേശത്തിലേക്കാണ് ആക്ടിവിസ്റ്റിനെ സംരക്ഷണം നല്‍കി മലകയറാന്‍ അനുവദിച്ചതിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെ കാണിക്കാന്‍ പരിശ്രമിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന് പറഞ്ഞു ഹിന്ദുമതവിശ്വാസം ഉണ്ടെന്ന് അവകാശപ്പെട്ട യുവതിക്ക് പോലീസ് സംരക്ഷണം നല്‍കി നടപ്പന്തല്‍ വരെ എത്തിച്ചത് കേരള സര്‍ക്കാരിന്റെ വലിയ പിഴവായി മാത്രമേ കണക്കാക്കാനാകൂ. 

ശബരിമലയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ആക്ടിവിസ്റ്റിനെ അവരുടെ ലക്ഷ്യവും മുന്‍കാല ചെയ്തികളും സാമൂഹിക പശ്ചാത്തലവും മനസ്സിലാക്കാതെ സര്‍ക്കാര്‍ അതിഥിയെപ്പോലെ പോലീസ് സംരക്ഷണത്തില്‍ മല കയറ്റി സന്നിധാനത്തിന് അടുത്ത് നടപ്പന്തല്‍ വരെ എത്തിച്ചതു വിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കി. പല മതവിശ്വാസങ്ങളെയും എന്നും എതിര്‍ത്ത് പോന്നിരുന്ന കമ്യൂണിസ്റ്റുകള്‍ ഇക്കാര്യത്തില്‍ ആക്ടിവിസ്റ്റിന് പിന്തുണ നല്‍കിയത് കേരളത്തിലെ മതേതര കാഴ്ചപ്പാടിന് കളങ്കമായി. ഈ സംഭവങ്ങളില്‍ സര്‍ക്കാര്‍ നിഷ്പക്ഷമല്ലെന്ന തോന്നലാണ് സൃഷ്ടിച്ചത്. നടപ്പന്തല്‍ വരെ എത്തിയവരെ അയ്യപ്പഭക്തരും പരികര്‍മ്മികളും തടഞ്ഞില്ലായിരുന്നുവെങ്കില്‍ സ്വതവേ സമാധാനപ്രിയരായ ജനങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ വലിയ അസംതൃപ്തിക്കു കാരണമാകുമായിരുന്നു. പോലീസിനു സുരക്ഷയ്‌ക്കായി നല്‍കിയ സാമഗ്രികള്‍ ഉപയോഗിച്ച് ആക്ടിവിസ്റ്റുകള്‍ക്കു സംരക്ഷണം നല്‍കി എന്നത് ഗുരുതരമായ ചട്ടലംഘനമായേ കണക്കാക്കാന്‍ ആകൂ. ശബരിമലയില്‍ വരുന്ന ഓരോ ഭക്തയെയും ഇതുപോലെ മലകയറ്റിക്കൊണ്ടുപോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ? ഇനിയുള്ള എല്ലാ കാലത്തും 10 നും 50 നും ഇടയില്‍ പ്രായത്തിലുള്ളവരെ ഇങ്ങനെ പോലീസ് ബന്തവസില്‍ മലകയറ്റികൊണ്ടുപോകാനാകുമോ? ഏതുകാലത്തും ആരെയും ഉള്‍ക്കൊള്ളുന്ന, സ്വീകരിക്കുന്ന സംസ്‌കാരത്തിന്റെ ഉടമകളായ ഹിന്ദുമതത്തിനും വിശ്വാസത്തിനും ഏറ്റ വലിയ തിരിച്ചടിയാണ് ശബരിമല വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. ഓരോ അമ്പലത്തിലെയും പള്ളിയിലെയും ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കുന്നതില്‍ കോടതി ഇടപെടുന്നത് ഒട്ടും അഭികാമ്യമല്ല. കോടതിക്ക് മുന്നില്‍ ശബരിമലപ്രശ്‌നം പുരുഷനോടും സ്ത്രീയോടും വിവേചനം കാണിക്കുന്നു എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ അവതരിപ്പിക്കപ്പെട്ടില്ല. കോടതിക്ക് മുന്നിലെ വന്ന വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ വന്ന വിധി ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിധി കേരളത്തിലെയും ദക്ഷിണഭാരതത്തിലെയും ലോകത്തിലെയും ശബരിമല ക്ഷേത്രവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന് വലിയ തിരിച്ചടിയും വേദനയും ആണ് ഉണ്ടാക്കിയത്. 

ഭാരതത്തിലെ മിക്കവാറും മതങ്ങളിലെ ആചാരങ്ങള്‍ ഒറ്റതിരിഞ്ഞു എടുത്താല്‍ ഒരുപക്ഷേ വിവേചനങ്ങള്‍, അനാചാരങ്ങള്‍, ഭരണഘടനാ ലംഘനങ്ങള്‍, പുരുഷാധിപത്യം, സ്ത്രീ-പുരുഷ അസമത്വം എല്ലാം കണ്ടെന്നിരിക്കാം. എല്ലാറ്റിലും സുപ്രീംകോടതിക്ക് ഇടപെടാനാകുമോ? അതുകൊണ്ടു തന്നെ ഓരോ ആചാരാനുഷ്ഠാനങ്ങളെയും മതങ്ങളുടെ ആഭ്യന്തരകാര്യങ്ങളായി കണക്കാക്കണം. അല്ലെങ്കില്‍ മതങ്ങള്‍ ഒരുപക്ഷേ നിരോധിക്കേണ്ടിവരില്ലേ? അത് ഭരണഘടനാ വിരുദ്ധമാികില്ലേ? അതുമല്ലെങ്കില്‍ ഹിന്ദുമതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളിലെയും ആചാരങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യവും, സ്ത്രീ-പുരുഷ സമത്വവും ഉറപ്പാക്കാനാകണം. ഹിന്ദുമതം എല്ലാം ഉള്‍ക്കൊള്ളുന്ന മതമായതിനാല്‍ അതില്‍ മാത്രം മാറ്റം വരുത്തുവാന്‍ കോടതിവിധികള്‍ ഉപയോഗിക്കുന്നത് അനീതിയാകും. ഭാരതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉണ്ടായത് ഭൂരിപക്ഷം അത് അംഗീകരിച്ചത് കൊണ്ടല്ലേ. ന്യൂനപക്ഷം-ഭൂരിപക്ഷം വിവേചനമുണ്ടായത് മതത്തിന്റെ അടിസ്ഥാനത്തിലല്ലേ. അതിന് ശേഷം ന്യൂനപക്ഷമതങ്ങളില്‍ ഇല്ലാത്ത പരിഷ്‌കരണങ്ങള്‍ ഭൂരിപക്ഷമതങ്ങളില്‍ അടിച്ചേല്‍പിക്കുവാന്‍ ആരു പരിശ്രമിച്ചാലും ചെറുത്ത് നില്‍പ്പ് ഉണ്ടാകും എന്നത് സ്വാഭാവികം മാത്രമല്ലേ? 

കേരളത്തിലെ ന്യൂനപക്ഷ മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഭൂരിപക്ഷമതവിശ്വാസികള്‍ ഇടപെടാതിരിക്കുന്നതുപോലെ തിരിച്ചും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്രൈസ്തവ സഭകളിലെ കര്‍ദ്ദിനാള്‍ വിഷയത്തിലും കുമ്പസാര വിഷയത്തിലും കന്യാസ്ത്രീ വിഷയത്തിലും മറ്റു മതസ്ഥര്‍ ഇടപെടാതിരുന്നതുപോലെ ശബരിമല വിഷയത്തിലും സര്‍ക്കാരും അന്യമതസ്ഥരും ഇടപെടാതിരിക്കുന്നതാണ് സാമൂഹ്യനീതിക്കും സമാധാനത്തിനും നന്ന്. ശബരിമല വിഷയം സ്ത്രീ-പുരുഷ വിവേചനത്തിന്റെ പ്രശ്‌നമല്ല. അത് ഒരു ആചാരം മാത്രമാണ്. ആചാരങ്ങള്‍ പലമതങ്ങളിലെയും വ്യത്യസ്തമാണ്. ആ മതത്തിലെ വിശ്വാസികള്‍ അത് അംഗീകരിക്കുന്നതുകൊണ്ടാണ് അത് നിലനില്‍ക്കുന്നത്. ആ മതവിശ്വാസികള്‍ക്ക് അതില്‍ മാറ്റം വേണമെന്ന് തോന്നുന്നത് വരെ അത് നിലനില്‍ക്കും. അത്രയേ ഉള്ളു. ഇത്തം മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍  കോടതിയും സര്‍ക്കാരും വേണ്ടാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി ഇടപെടാന്‍ തുടങ്ങിയാല്‍ അതൃപ്തിയും ആശങ്കകളും അസമാധാനവും ആയിരിക്കും ഫലം. 

സുപ്രീംകോടതി വിധി ഇന്ന് തന്നെ നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. വിധി നടപ്പാക്കുവാന്‍ കേരള സര്‍ക്കാരിന് കോടതിയോട് സാവകാശം ആവശ്യപ്പെടാമായിരുന്നു. അതും അല്ലെങ്കില്‍ വിശ്വാസി സമൂഹത്തിനോടും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവരോടും ചര്‍ച്ച നടത്തി വിധി എങ്ങനെ അയ്യപ്പഭക്തരെ ബാധിക്കുമെന്ന് ആരായാമായിരുന്നു. വിധി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ കാണിച്ച അതിരുകടന്ന ധൃതി വിശ്വാസികളെ മുറിവേല്‍പിച്ചു. കേരളവുമായി ബന്ധപ്പെട്ട മറ്റു ചില സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കാതിരിക്കാനും മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും കണ്ട കേരളീയ സമൂഹമാണിത്. അവര്‍ക്ക് മുമ്പില്‍ ഭൂരിപക്ഷ മതാചാരങ്ങളില്‍ മാറ്റം വാരുത്താനുള്ള നടപടികള്‍ക്ക് ധൃതി കൂടി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. 

സമീപകാലം വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മതങ്ങളോട് കാണിച്ചിരുന്ന സമീപനവും അസഹിഷ്ണുതയും ജനങ്ങളില്‍ സര്‍ക്കാരിന്റെ ശബരിമല നീക്കങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മതേതരം പറയുകയും ന്യൂനപക്ഷപ്രീണനം നടത്തുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് നയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഈ സര്‍ക്കാരിന്റെ ന്യൂനപക്ഷ മതങ്ങളോടുള്ള മൃദുസമീപനവും ഭൂരിപക്ഷത്തോട് ധാര്‍ഷ്ട്യവും കണ്ടുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. ശബരിമല വിഷയത്തില്‍ അതുകൊണ്ട് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തുന്നതായി പൊതുവേ ജനങ്ങള്‍ക്ക് സംശയമുണ്ട്. വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിനെ ഏതു സര്‍ക്കാരിനാണ് കണ്ടില്ലെന്ന് നടിക്കാനാകുക? ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്നതിന് കോടതിയോട് സാവകാശം ചോദിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന് കരണീയമായിട്ടുള്ളത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.