Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് ഹിന്ദുക്കളുടെമേലുള്ള ‘ദുര്‍വിധി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2018, 03:04 am IST
inVicharam

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പരമോന്നത കോടതിയുടെ വിധിയെതുടര്‍ന്നുള്ള പ്രതിഷേധം അപകടകരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും രാജ്യമൊട്ടാകെയും, എന്തിന് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിധിയായിപ്പോയി ഇത്. വിഷയത്തിന്റെ ഗഹനതയറിയാതെ, ക്ഷേത്രസംബന്ധമായ ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യമറിയാതെ ജനകോടികളുടെ വിശ്വാസത്തെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള വിധി പരമോന്നത നീതിപീഠത്തിന്റെയായാലും ഒട്ടും ഉചിതമായില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഭരണഘടനയിലുള്ള സ്ത്രീപുരുഷ സമത്വം എന്ന ഒരൊറ്റ ആശയത്തില്‍ മാത്രം തൂങ്ങിപ്പിടിച്ചുകൊണ്ട് (അതും യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശന നിരോധനം ഇല്ലാത്തപ്പോള്‍) ഇതര ഘടകങ്ങളെയൊന്നും കണക്കിലെടുക്കാതെ വിഷയത്തെ അതിന്റെ സമഗ്രതയില്‍ക്കാണാതെയുള്ള ഈ വിധി നമ്മുടെ ദുര്‍വിധി തന്നെ! ഇതിനെതിരെ പ്രതികരിക്കേണ്ടത്, ശക്തമായി പ്രതിഷേധിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും ധര്‍മ്മമാണ്.

വാസ്തവത്തില്‍ ഹിന്ദുസംസ്‌കാരത്തോടും അതിലുള്ള ആചാരാനുഷ്ഠാനങ്ങളോടും ആദരവുള്ള അവയെ മാനിക്കുന്ന നിരവധി ഇതരമതസ്ഥപ്രമാണികളായ വ്യക്തികളുടെകൂടി അനുഭാവപൂര്‍വ്വമായ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

നൂറ്റാണ്ടുകളായി ആചരിച്ചുകൊണ്ടിരിക്കുന്ന ഒരു ആചാരവിഷയത്തില്‍ നിര്‍ണ്ണായകമായ ഈ വിധി പ്രസ്താവിക്കുന്നതിനുമുമ്പ് ഈ വിഷയത്തില്‍ നിഷ്ണാതത്വമുള്ള വ്യക്തികളുടെ പക്ഷംകൂടി പരമോന്നത കോടതികേള്‍ക്കേണ്ടിയിരുന്നു. ക്ഷേത്രാചാര വിഷയത്തില്‍ അവസാന വാക്കായ തന്ത്രിയുടെ, വിഷയഗ്രാഹ്യമുള്ള ഹിന്ദു സന്യാസിവര്യന്മാരുടെ, ഹൈന്ദവസംഘടനകളുടെ, ശബരിമല ക്ഷേത്രത്തില്‍ പാരമ്പര്യാവകാശമുള്ള പന്തളം കൊട്ടാരത്തിന്റെ, വിശ്വാസികളായ ഭക്തസമൂഹ പ്രതിനിധികളുടെ, യഥാര്‍ത്ഥ സ്ത്രീഭക്തകളുടെയൊക്കെ പക്ഷത്തെ പൂര്‍ണ്ണമായി അവഗണിച്ച് കേവലം ഭാഗികമായ ഒരു വീക്ഷണകോണിലൂടെ മാത്രം വിഷയത്തെ വിലയിരുത്തി എത്തിച്ചേര്‍ന്ന ഈ വിധി ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.

ശോചനീയമെന്നുപറയട്ടെ കേരളസര്‍ക്കാര്‍ പക്ഷത്തുനിന്നും പ്രശ്‌നപരിഹാരത്തിനായി ഇതുവരെ ഒരു ചുവടുപോലും മുന്നോട്ടു വച്ചിട്ടില്ലായെന്നത് വളരെ ഖേദകരമാണ്. തുടക്കത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശുഭസൂചകമായ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതായത് ബോര്‍ഡ് ഈ വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന്. പക്ഷെ അതിനെ ഉടന്‍തന്നെ തള്ളിക്കൊണ്ടുള്ള ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പ്രസ്താവന കടുത്ത നിരാശയുളവാക്കി.

കോടതി വിധിതന്നെ ഇത്തരത്തിലായതിന്റെ ഒരു മുഖ്യഘടകം കേരള സര്‍ക്കാരിന്റെ പ്രതികൂലമായ സത്യവാങ്മൂലമാണെന്ന് സുവിദിതമാണ്. ഇത്തരുണത്തില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രതികരണവും അനിവാര്യമാണ്. ഇവിടെ രാഷ്‌ട്രീയമില്ല; ഒരു നിക്ഷിപ്ത താത്പര്യവുമില്ല.

ഫലത്തില്‍ വളരെ സംഘര്‍ഷഭരിതമായ ഒരന്തരീക്ഷം സംസ്ഥാനത്തൊട്ടാകെ സംജാതമായിരിക്കുകയാണ്. ഇതിനൊരറുതി വരുത്തണമെങ്കില്‍ സര്‍ക്കാരും കോടതിയും ഹൈന്ദവവികാരത്തെ മാനിച്ചുകൊണ്ടുള്ള നിലപാടെടുത്തേ പറ്റൂ. ജനശക്തിയുടെ ആര്‍ത്തിരമ്പുന്ന പ്രകടനങ്ങളാണ് എല്ലായിടത്തും കാണുന്നത്. എന്തുകൊണ്ട് ഭരണാധികാരികള്‍ ഇത് കാണുന്നില്ല? അതോ  എന്തെങ്കിലും കുത്സിതമായ ഉദ്ദേശ്യം ശബരിമല ക്ഷേത്ര സങ്കേതത്തെ തകര്‍ക്കുക, വിശ്വാസത്തെ ധ്വംസിക്കുക, ആചാരാനുഷ്ഠാനങ്ങളുടെ അസ്ഥിവാരം ഇളക്കുക ഇത്തരം നിഗൂഢ ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിനാണോ ഈ ഹിന്ദുവിരുദ്ധ നിലപാട് എടുത്തിരിക്കുന്നത്?  ഗൗരവപൂര്‍വ്വം ആലോചിക്കേണ്ട വിഷയമാണിത്. അങ്ങനെയാണെങ്കില്‍ അത് വിജയിക്കില്ലെന്നുറപ്പാണ്. ശക്തമായതും നീണ്ടതുമായ എതിര്‍പ്പുണ്ടാകും. ഇതൊരു ധര്‍മ്മയുദ്ധമായിത്തന്നെ കാണാം. അന്തിമ വിജയം നേടും, എന്തുവിലകൊടുത്തും.

സത്യമേവജയതേ.

സ്വാമി വിവിക്താനന്ദ സരസ്വതി(ചിന്മയമിഷന്‍ സംസ്ഥാന മേധാവി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.