പൂപ്പറമ്പ്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും ഹൈന്ദവാചാരങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൂപ്പറമ്പില്‍ പ്രതിഷേധ പ്രാര്‍ത്ഥനയാത്ര സംഘടിപ്പിച്ചു. പൂപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രാര്‍ത്ഥന യാത്രയുടെ ഉദ്ഘാടനം പയ്യാവൂര്‍ ശിവക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.പി.രാജീവന്‍ നിര്‍വ്വഹിച്ചു. പുപ്പറമ്പ് പുതിയ ഭഗവതിക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കൃഷ്ണന്‍ മഠത്തില്‍ വളപ്പില്‍ ആമുഖഭാക്ഷണം നടത്തി. സമാപനസമ്മേളനം ആചര്യ സംരക്ഷണസമതി വൈസ് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, എസ്എന്‍ഡിപി തളിപ്പറമ്പ് യുണിയന്‍ പ്രസി റണ്ട് കായിക്കല്‍ ഗംഗാധരന്‍, തൊട്ടിയില്‍ മധു, എന്‍എസ്എസ് മേഖലാ പ്രസിഡണ്ട്, പാടിക്കുറ്റി ദേവീക്ഷേത്രം പ്രസിഡണ്ട് സി.എച്ച്.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രാര്‍ത്ഥന യാത്രയ്‌ക്ക് കരിയില്‍ അജികുമാര്‍, എ.എം.ജ്യോതിരാജ്, ബിജേഷ് വിജയന്‍, രമേശന്‍ ബാലുശേരി, ഷൈജു പയറ്റിയാല്‍, രാജന്‍ പയറ്റിയാല്‍, വിശ്വനാഥന്‍ പറക്കടവന്‍ എന്നിവര്‍ നേതൃതം നല്‍കി
















