ന്യൂദല്‍ഹി: എന്‍എസ്എസിന്റെ പുനപരിശോധനാ ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സിപിഎം അഭിഭാഷക അപേക്ഷ നല്‍കി. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദങ്ങളാണ് എന്‍എസ്എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലുള്ളതെന്നും അതിനാല്‍ തന്നെ അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ടി.പി സിന്ധു എന്ന അഭിഭാഷകയാണ് കോടതിയെ സമീപിച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതി സ്റ്റാന്റിങ് കോണ്‍സലായികുന്ന പി.വി ദിനേശിന്റെ ഭാര്യയാണ് സിന്ധു.
പത്തു വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ ശബരിമലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന എന്‍എസ്എസിന്റെ ഹര്‍ജിയിലെ വാദത്തിനെതിരെയാണ് സിന്ധുവിന്റെ അപേക്ഷ. പത്തുവയസ്സുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കുന്ന ആളായി എന്‍എസ്എസ് ചിത്രീകരിക്കുകയാണെന്ന് സിന്ധുവിന്റെ അപേക്ഷയില്‍ പറയുന്നു. ഇത് അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യമാണെന്നും തനിക്ക് 14 വയസ്സുള്ള മകളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി മാത്രം ചിത്രീകരിക്കുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും അപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു. താനൊരു അയ്യപ്പ ഭക്തയാണെന്നും അഡ്വ. സിന്ധുവിന്റെ അപേക്ഷയില്‍ വ്യക്തമാക്കുന്നു. എന്‍എസ്എസും തന്ത്രികുടുംബവും അടക്കം നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോചറപ അപേക്ഷയും പരിഗണിക്കണമെന്ന് അഡ്വ. സിന്ധു ആവശ്യപ്പെട്ടു.
















