ന്യൂദല്‍ഹി: ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ തമിഴ്നാട്ടിലെത്തി മുഖ്യമന്ത്രി ജോസഫ് വിജയുമായി ചര്‍ച്ച നടത്തിയ ശേഷം ‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന പ്രസ്താവന വിവാദമാകുന്നു. തമിഴ്നാട് ഒരു രാജ്യമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വിജയിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് സെര്‍ജിയോ ഗോര്‍ എത്തിയത്.
എന്തിനാണ് സെര്‍ജിയോ ഗോര്‍ തമിഴ്നാടിനെ ഒരു രാജ്യമെന്ന് വിശേഷിപ്പിച്ചത്. പൊതുവേ തമിഴ്നാടിനെ സ്വതന്ത്രരാജ്യമാക്കണമെന്ന് ചില വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ സെര്‍ജിയോ ഗോറിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
തുഗ്ലക്ക് മാസികയുടെ എഡിറ്റര്‍ എസ്. ഗുരുമൂര്‍ത്തി ഇതിനെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗുരുമൂര്‍ത്തി പറയുന്നു:”രണ്ട് രാജ്യങ്ങള്‍ എന്ന സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തെ ഞാന്‍ അപലപിക്കുന്നു. ജോസഫ് വിജയും ഇതിനെ അപലപിക്കണം”. പക്ഷെ വിജയ് ഈ പരാമര്‍ശത്തെ അപലപിക്കുകയുണ്ടായില്ല.
അമേരിക്കയില്‍ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പിന്‍ഗാമിയായി വന്നേക്കാന്‍ സാധ്യതയുള്ള ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് സെര്‍ജിയോ ഗോര്‍ എന്ന് പറയപ്പെടുന്നു. മറ്റൊരാള്‍ കൊല്‍ക്കത്തയില്‍ പോയി മദര്‍തെരേസയുടെ മഠം സന്ദര‍്ശിച്ച പ്രതിരോധ സെക്രട്ടറി മാര്‍കോ റൂബിയോ ആണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള മറ്റൊരു വ്യക്തി. എന്താണ് ഈ നേതാക്കളുടെ ഉള്ളിലിരിപ്പ് എന്നതില്‍ ആശങ്കയുണ്ട്.
















