Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജീവിതത്തിന്റെ ഫ്രെയിമിൽ നിന്ന് പുറത്തുപോയ ഫോട്ടോഗ്രാഫർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 02:32 am IST
in Varadyam

പട്ടിണിയെന്ന വിപത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. അതയാള്‍ക്ക് ലോകശ്രദ്ധ നേടിക്കൊടുത്തു. പക്ഷെ ധര്‍മ്മസങ്കടങ്ങളാല്‍ വേട്ടയാടപ്പെട്ട അയാള്‍ സ്വന്തം ജീവിതത്തിനുനേരെ ഒരവസാന ഫ്‌ളാഷ് മിന്നിച്ച് കടന്നുപോയി. കെവിന്‍ കാര്‍ട്ടര്‍ എന്നാണ് ആ ഫോട്ടോഗ്രാഫറുടെ പേര്. 1960ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ജനിച്ചു. സുഡാനില്‍ ആഭ്യന്തരയുദ്ധവും അതിന്റെ ഭാഗമായി കടുത്ത ഭക്ഷ്യദൗര്‍ലഭ്യവും നടമാടുന്ന കാലം. 1993ല്‍ അവിടുത്തെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്താന്‍ സുഹൃത്തിനോടൊപ്പം കെവിന്‍ എത്തി. മാര്‍ച്ച് 23ന് തെക്കന്‍ സുഡാനിലെ അയോഡ് എന്ന സ്ഥലത്തെത്തിയ അയാള്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു. നിലത്ത് കമിഴ്ന്നു കിടന്ന് മുന്നോട്ട് ഇഴയാന്‍ വെമ്പുന്ന ഒരു പെണ്‍കുട്ടി. വലിയ വയറും ഒട്ടിയ ശരീരവും. ദാരിദ്ര്യത്തിന്റെ മൂര്‍ത്തമായ ആള്‍രൂപം.  യുഎന്‍ ഭക്ഷണശാലയിലേക്ക് വിശപ്പുകൊണ്ട് പൊറുതിമുട്ടി നെട്ടോട്ടമോടുമ്പോള്‍ അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ വേര്‍പെട്ടുപോയ ഒരു കുഞ്ഞ്!

കെവിന്‍ കുട്ടിയുടെ അടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ഒരു കഴുകന്‍ കുട്ടിയുടെ സമീപത്തേക്ക് പറന്നിറങ്ങിയത്. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ സന്ദിഗ്ധ നിമിഷം. വിശപ്പിന്റേയും മരണത്തിന്റെയും രണ്ടു പ്രതീകങ്ങള്‍ക്കിടയില്‍ അയാള്‍!

ഇരയുടെ പിടച്ചില്‍ അവസാനിക്കാനായി ഉറ്റുനോക്കുന്ന കഴുകന്‍. ജീവന്‍ നിലനിര്‍ത്താനായി ഞരങ്ങുന്ന കുട്ടി. കഴുകന്‍ ചിറകു വിടര്‍ത്തുന്നതിനായി, അതിനെ അലോസരപ്പെടുത്താതെ കെവിന്‍ കാത്തുനിന്നു. നിമിഷങ്ങള്‍ ഇഴയുന്നു. ഒന്നും സംഭവിക്കുന്നില്ല. വിശപ്പും മരണവും കൂട്ടിമുട്ടുന്നില്ല. 20 മിനിറ്റുകള്‍. അക്ഷമനായ അയാള്‍ പ്രതീക്ഷിച്ച ക്ലൈമാക്‌സിനുവേണ്ടി കാത്തുനില്‍ക്കാതെ ആ ദൃശ്യം പകര്‍ത്തി. ശേഷം കഴുകനെ ആട്ടിപ്പായിച്ച ശേഷം നടന്നകന്നു.

കെവിനെ എത്തിച്ച വിമാനം കാത്തുകിടന്നിരുന്നു. ഒപ്പം വന്ന സുഹൃത്തിനായി തെല്ലുനേരം അയാള്‍ക്ക് കാത്തുനില്‍ക്കേണ്ടതായും വന്നു. അപ്പോള്‍ മുമ്പുകണ്ട ദൃശ്യം ഒരു ചാട്ടുളി പോലെ അയാളുടെ ഉള്ളില്‍ തുളച്ചുകയറി. ആ കുട്ടി, കഴുകന്‍, കുട്ടിക്ക് എന്തു സംഭവിച്ചിരിക്കാം? ഏതെങ്കിലും അഭയ കേന്ദ്രത്തിലെത്തിച്ച് തനിക്കാ കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ? അപ്പോഴേക്കും കൂട്ടുകാരന്‍ എത്തി. ഇരുവരും വിമാനത്തിലേക്ക് ഓടിക്കയറി.

കെവിന്‍ ചിത്രം ‘ന്യൂയോര്‍ക്ക് ടൈംസി’ന് നല്‍കി. ടൈംസ് അത് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ചിത്രം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. വായനക്കാര്‍ വലിയ നൊമ്പരത്തോടെയാണ് ആ ചിത്രം കണ്ടത്. ആ കുഞ്ഞിന് എന്തു സംഭവിച്ചുവെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ടൈംസിന്റെ ഓഫീസിലേക്ക് നിരന്തര ഫോണ്‍ വിളികളും കത്തുകളും എത്തി. ഒടുവില്‍ പത്രത്തിന് ഇപ്രകാരം ഒരു കുറിപ്പ് പ്രസിദ്ധപ്പെടുത്തേണ്ടിവന്നു: ”കഴുകനില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ കുട്ടിക്കുണ്ടായിരുന്നു. പക്ഷെ കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല”.

സുഡാനിലെ ദാരിദ്ര്യത്തിന്റെ ഭയാനകത മുഴുവന്‍ ആ ഒറ്റച്ചിത്രത്തിലൂടെ ലോകമനസ്സാക്ഷിക്ക് മുന്നില്‍ എത്തിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ തുനിയാത്ത ഫോട്ടോഗ്രാഫറുടെ മനുഷ്യത്വമില്ലായ്‌മയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും ഒപ്പം ഉയര്‍ന്നു. ഫോട്ടോയില്‍ രണ്ടാമതൊരു അദൃശ്യനായ കഴുകന്‍ കൂടിയുണ്ടായിരുന്നുവെന്നും അത് ആ ഫോട്ടോഗ്രാഫര്‍ തന്നെയായിരുന്നുവെന്നും ചിലര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ചിത്രത്തിലൂടെ നേടിയ അന്താരാഷ്‌ട്ര പ്രശസ്തിക്കപ്പുറം ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിന്റെ വേദനയും വിമര്‍ശനങ്ങളും വലിയൊരു സങ്കടക്കടലായി കെവിന്റെ നെഞ്ചില്‍ ഇരമ്പി. കുറ്റബോധവും ആത്മനിന്ദയും അയാളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു. 1994ല്‍ ആ ചിത്രം പ്രശസ്തമായ പുലിറ്റ്‌സര്‍ സമ്മാനത്തിനര്‍ഹമായി. പുരസ്‌കാരലബ്ധിയൊന്നും ആ ഫോട്ടോഗ്രാഫറുടെ വേദനകള്‍ ശമിപ്പിച്ചില്ല. 1994 ജൂലൈ 27ന് മരണത്തെ സ്വയം വരിച്ച് പശ്ചാത്താപത്തിന്റെ ആഴക്കടല്‍ അയാള്‍ മെല്ലെ നീന്തിക്കടന്നുപോയി.

കെവിന്റെ വിശ്രുതമായ ഫോട്ടോയിലെ കഴുകന്‍ ഇന്നും ലോകത്ത് പലയിടത്തും ചിറകടിച്ചുയരുന്നു. ഇല്ലായ്‌മകളുടെ ഇരകളെ ചുണ്ടില്‍ കോര്‍ത്തു വലിക്കാന്‍ അവനിതാ പറന്നുവരുന്നു. ഒരിടത്ത് സമൃദ്ധി, മറുഭാഗത്ത് ഇല്ലായ്‌മ. ഭൂമിയുടെ പലഭാഗങ്ങളിലും കഴുകനും ഇരകളും മുഖാമുഖം നില്‍ക്കുന്നു. കഴുകനു ചുറ്റും സമൃദ്ധിയുടേയും സമ്പന്നതയുടെയും വലിയ പ്രഭാവലയം കാണാം. ഇല്ലായ്‌മകളുടെ ചുമടുകളുമായി ഇരകള്‍ നിലത്ത് ഇഴയുന്നു. ഇടയിലേക്കിതാ ഒരു ഫോട്ടോഗ്രാഫര്‍. അയാള്‍ പകര്‍ത്തിയ ചിത്രം കുന്തമുന പോലെ ക്യാമറക്കണ്ണുകള്‍ തുളച്ച് പുറത്തേയ്‌ക്ക്…!

വി. രാധാകൃഷ്ണന്‍

ഒക്ടോബർ 16 ലോക ഭക്ഷ്യദിനം

1945 ഒക്‌ടോബര്‍ 16നാണ് യുഎന്‍ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഅഛ) രൂപംകൊണ്ടത്. ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ഒക്‌ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. ലോകത്താകമാനം ഏകദേശം 840 ദശലക്ഷം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു. 

അതേസമയം വലിയൊരു ഭാഗം ആള്‍ക്കാര്‍ സമ്പന്നതയിലും കഴിയുന്നു. ദാരിദ്ര്യം, വിശപ്പ് എന്നീ കെടുതികളിലേക്കു മാനവ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഭക്ഷ്യദിനത്തിന്റെ ഉദ്ദേശ്യം. പട്ടിണിമൂലമുണ്ടാകുന്ന അനാരോഗ്യാവസ്ഥയ്‌ക്കെതിരെ അണിനിരക്കുന്നതിനുള്ള അന്തരാഷ്‌ട്ര കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യംവയ്‌ക്കുന്നു. 1979ല്‍ നടന്ന എഅഛയുടെ പൊതുസമ്മേളനമാണു ദിനാചരണത്തിനുള്ള തീരുമാനമെടുത്തത്. 1981 മുതല്‍ ഭക്ഷ്യ ദിനാചരണം നടന്നുവരുന്നു.

2018ലെ ഭക്ഷ്യദിന സന്ദേശം ഇതാണ്: “Our Actions Are Our Future A Zero Hunger World By 2030 is Possible’. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. 2030 ഓടെ ഒരു വിശപ്പുരഹിത ലോകം സാധ്യമാണ്’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.