Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല: സ്ത്രീകള്‍ക്ക് പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 03:57 am IST
in Vicharam

ഒന്ന്:- ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല! സ്ത്രീകള്‍ ശബരിമലയില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ തീര്‍ത്ഥാടനം നടത്തുന്നുണ്ട്. പുരുഷന്മാരെ അയ്യപ്പന്മാരായി ഉള്‍ക്കൊള്ളുമ്പോള്‍ സ്ത്രീകളെ ദേവിയുടെ അംശങ്ങളായി മാളികപ്പുറങ്ങളായി കരുതി ആദരിക്കുന്നു. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അനുഷ്ഠാനപരമായ കാരണങ്ങളാല്‍ മാത്രമാണ് നിയന്ത്രണമുള്ളത്. 

ശബരിമല തീര്‍ത്ഥാടനത്തിന് നാല്‍പ്പത്തിയൊന്നു ദിവസത്തെ ത്രികരണ ശുദ്ധിയോടെ ഉള്ള വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുണ്ട്. 41 ദിവസത്തെ വ്രതാനുഷ്ഠാനം നിര്‍വഹിക്കാന്‍ പറ്റാതെ വരുന്ന പ്രായത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണമുള്ളത്. ശബരിമല തീര്‍ത്ഥാടനത്തിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്രതാനുഷ്ഠാനം അനുവര്‍ത്തിക്കുന്ന ഏതൊരു ഭക്തനും ജാതിമതഭേദമന്യേ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന വസ്തുതയും നാം ഓര്‍ക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനികവത്ക്കരിച്ച് ഓരോരുത്തരുടെയും സൗകര്യാര്‍ത്ഥം ആചരിക്കുവാന്‍ തീരുമാനിക്കുമ്പോഴാണ് അനുഷ്ഠാനങ്ങള്‍ ലളിതവത്ക്കരിച്ച് ആചരിക്കാനുള്ള പ്രവണത ഉണ്ടാകുന്നതും. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും. അനുഷ്ഠാനം പൊരുള്‍ അറിഞ്ഞ് ഉള്‍ക്കൊണ്ട് അനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ അനുഷ്ഠിക്കാന്‍ ഓരോ പൗരനും പ്രതിബദ്ധതയുണ്ട്. അല്ലാത്തപക്ഷം അവ ഗോഷ്ടികളായി മാറും. ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമോ ആദരവോ ഇല്ലാത്ത അഥവാ അതില്‍ അജ്ഞരായ ഒരു വിഭാഗം മാത്രമാണ് ശബരിമലയില്‍ അനുഷ്ഠാനപ്രകാരം അനുവദനീയമല്ലാത്ത പ്രായത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതും അതിന് സാമൂഹ്യവിപ്ലവത്തിന്റെ പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നതും. 

ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, മാസത്തില്‍ മുപ്പതു ദിവസവും പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം സാധ്യമാണ്. (പുലവാലായ്‌മകള്‍ ഇല്ലാത്ത സാഹചര്യത്തില്‍) എന്നാല്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ മുപ്പതു ദിവസവും ക്ഷേത്രദര്‍ശനം സാധ്യമല്ല. ഋതുമതികളായ സ്ത്രീകള്‍ ആ കാലഘട്ടത്തില്‍ ക്ഷേത്രത്തില്‍ കയറാതെ സ്വയം മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസവും ആദരവുമുള്ളതുകൊണ്ടാണ് അവര്‍ സ്വയം അശുദ്ധി ആചരിച്ച് മാറിനില്‍ക്കുന്നത്.

രണ്ട്:- ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തജനങ്ങള്‍ അനുവദനീയമല്ലാത്ത കാലഘട്ടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരാണ്. സാമൂഹികമായ സ്ത്രീ പുരുഷ സമത്വത്തിന്റെ തലത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതല്ല അനുഷ്ഠാനങ്ങള്‍ എന്ന തിരിച്ചറിവ് ഭക്തര്‍ക്കുണ്ട്. അതുകൊണ്ടാണ് മേല്‍ സൂചിപ്പിച്ചതുപോലെ ഋതുമതികളായ സ്ത്രീകള്‍ സ്വയം അശുദ്ധി ആചരിച്ച് ക്ഷേത്രത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്.

ഓരോ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവസങ്കല്‍പത്തിനും ഓരോ ധ്യാനമന്ത്രം ഉണ്ട്. ദേവതയുടെ അഥവാ ദേവന്റെ സ്വരൂപവും സ്വഭാവവും ഗുണവും ഒക്കെ നിര്‍ണയിക്കുന്നത് ഈ ധ്യാനമന്ത്രങ്ങളാണ്. ചുരുക്കത്തില്‍ കാലികമായ ഭാഷാരൂപത്തില്‍ ലളിതമായി പറഞ്ഞാല്‍ ഓരോ ക്ഷേത്രത്തിലും കുടികൊള്ളുന്ന മൂര്‍ത്തിയുടെ നിര്‍വ്വചനം അഥവാ വ്യക്തിരൂപമാണ് ധ്യാനശ്ലോകം. മൂര്‍ത്തിയെ അറിഞ്ഞ് ആരാധിക്കുവാനുള്ള അറിവും അവകാശവും ഭക്തര്‍ ആര്‍ജ്ജിക്കണം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിന് അത്തരം ഒരു ആരാധനാ സംസ്‌കാരത്തിന് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. 

ആചാരപരവും അനുഷ്ഠാനപരവുമായ പൊരുളുകളെക്കുറിച്ചുള്ള അജ്ഞതയാണ് ക്ഷേത്രാരാധനയോട് ഇന്നു കാണുന്ന അവഗണനയ്‌ക്ക് മുഖ്യ കാരണം. ഓരോ ക്ഷേത്രത്തിലെയും മൂര്‍ത്തിയെ അറിഞ്ഞ് ആരാധിക്കുകയും വിധിക്കപ്പെട്ടിട്ടുള്ള വ്രതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തില്ലെങ്കില്‍ ചൈതന്യശോഷണം നാടിന്റെ തന്നെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കും.

ഭട്ടബന്ധം പൂണ്ട യോഗസമാധിപ്പൊരുളാണ് ശബരിമല അയ്യപ്പന്‍. ശബരിമല അയ്യപ്പന്റെ ധ്യാനമന്ത്രത്തിന്റെ സ്വഭാവം, സ്വരൂപവും ഗുണവും യോഗസമാധിപ്പൊരുളായാണ് ഭക്തര്‍ അറിഞ്ഞിട്ടുള്ളത്. മുദ്രാധാരണം (മാലധാരണം) നടത്തുന്ന സമയം മുതല്‍ അയ്യപ്പന്റെ പേരിലാണ് ഭക്തന്‍ അറിയപ്പെടുന്നത്. സ്ത്രീകളാണെങ്കില്‍ മാളികപ്പുറമായും. ഭക്തി വെറുമൊരാചാരം മാത്രമല്ല; അത് ഭക്തനില്‍ കുടികൊള്ളേണ്ടതാണ്. അങ്ങനെ ഭക്തി ഭക്തനില്‍ കുടികൊള്ളണമെങ്കില്‍ ഭക്തന്‍ ദേവചൈതന്യം ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാകണം. അത്തരത്തില്‍ ഭക്തനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. ത്രികരണശുദ്ധിയോടെ 41 ദിവസം വ്രതം അനുഷ്ഠിക്കുന്ന ശബരിമല ഭക്തന്‍ ശബരിമല ദര്‍ശനം നടത്തി അയ്യപ്പനില്‍ വിലയം കൊള്ളുന്നു എന്നതാണ് സങ്കല്‍പം.

വിലയം കൊള്ളലിന്റെ പ്രതീകാത്മകമായ വഴിപാടാണ് നെയ്യഭിഷേകം. നാളികേരത്തില്‍ നിന്നും കാരണജലം (മനസ്) മാറ്റി ആത്മാവാകുന്ന നെയ്യ് നിറയ്‌ക്കുന്നു. വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ണമായ ഭക്തന്റെ പ്രതീകമാണ് നെയ്തേങ്ങ. ഈ നെയ്തേങ്ങയിലെ നെയ്യ് ഭക്തന് അഭിഷേകം ചെയ്യുമ്പോള്‍  വ്രതാനുഷ്ഠാനം പൂര്‍ത്തിയായി. ഭക്തന്‍ അയ്യപ്പനില്‍ സ്വയം വിലയം പ്രാപിച്ചുവെന്നാണ് സങ്കല്‍പ്പം. ഇത്തരത്തില്‍ അയ്യപ്പനില്‍ വിലയംകൊണ്ട് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിന് 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുള്‍പ്പടെ ഒട്ടനവധി ആചാരാനുഷ്ഠാനങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട്. അവ സാധ്യമാക്കാവുന്ന അവസരത്തിലും കാലഘട്ടത്തിലും ആണ് ശബരിമല തീര്‍ത്ഥാടനം നടത്തുവാന്‍ അനുവാദമുള്ളത്.

എത്രയോ കാലമായി നിര്‍ബാധം തുടരുന്ന ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ദേവഹിതം മാനിക്കാതെയും എണ്ണമറ്റ അയ്യപ്പഭക്തന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയും സാമൂഹികമായ സ്ത്രീപുരുഷ സമത്വത്തിന്റെ തലത്തിലേക്ക് കൊണ്ടുവന്ന് മറികടക്കുവാനുള്ള ഏത് ഉദ്യമവും തീര്‍ത്ഥാടനത്തിന്റെ അന്തഃസത്ത നശിപ്പിക്കുവാനും ജനലക്ഷങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനുമേ ഉപകരിക്കൂ എന്ന തിരിച്ചറിവ് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉണ്ടാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

Kerala

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം
Kerala

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

പുതിയ വാര്‍ത്തകള്‍

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.