Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസ്പന്ദനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:39 am IST
in Samskriti

ഭക്ത്യനുഷ്ഠാനത്തില്‍ ഈശ്വരനെ സംബോധനചെയ്തുകൊണ്ട് ഭക്തന്മാര്‍ പല രീതികളിലും പ്രാര്‍ഥിക്കാറുണ്ടല്ലോ. എന്താണ് ഈ പ്രാര്‍ഥന? ഈശ്വരോന്മുഖമായ ചിന്തയോ അഭ്യര്‍ഥനയോ നിവേദനമോ ആകാം പ്രാര്‍ഥന; അല്ല, നിര്‍ബന്ധമോ അവകാശപ്പെടലോ ആയെന്നും വരാം.

പ്രാര്‍ഥന ഏതു രൂപത്തിലായാലും മനസ്സിലെ സ്പന്ദനങ്ങള്‍ മാത്രമാണല്ലോ. അങ്ങനെവരുമ്പോള്‍ ഈ ഉള്‍സ്പന്ദനങ്ങളിലെ തീവ്രതയും ഔത്കൃഷ്ട്യവും അഗാധതയും സൂക്ഷ്മതയും അനുസരിച്ചല്ലേ ഏതു പ്രാര്‍ഥനയും സഫലമാകൂ? ഈശ്വരനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രാര്‍ഥന നടത്തുന്നതെന്നത് ഇരിക്കട്ടെ. ഉള്‍സത്യം ഇതാണ്. ഈശ്വരാരാധന എങ്ങനെ വേണമെന്നു നാരദന്‍ വിവരിക്കുന്നു. ആരാധകന്റെ നിലയ്‌ക്കും കഴിവിനും അനുസരിച്ചു മതിയത്രേ ആരാധന. വിലപിടിച്ച പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഈശ്വരപ്രീ

തി നേടാമെന്നു കരുതുകയോ, അതിനായി ശ്രമിക്കയോ ചെയ്യുന്നതു ശരിയല്ല. 

കൂടുതല്‍ ചെലവിട്ടു പൂജ ചെയ്താലേ ഫലപ്രദമാകൂ, അതിനാല്‍ സമ്പാദിച്ചതു പോരാ, ധനം കൂടുതലുണ്ടെങ്കിലേ ഭേദപ്പെട്ട സാധനങ്ങള്‍ വാങ്ങി പൂജിക്കാന്‍ കഴിയൂ, എന്ന വിചാരം ശരിയല്ല. വരുമാനമോ വിഭവങ്ങളോ ഇല്ലെങ്കില്‍ കാട്ടില്‍നിന്നു കിട്ടുന്ന സാധനങ്ങള്‍കൊണ്ട് പൂജനടത്തിയാല്‍ മതി. എന്തായാലും ഈശ്വരപ്രീതി പൂജയുടെ വലുപ്പത്തിലോ സാധനങ്ങളുടെ മേന്മയിലോ അല്ല നിക്ഷിപ്തമെന്നു ഭാഗവതം ഉറപ്പിച്ചുപറയുന്നു.

ഇതുപോലെ, ഉപജീവനത്തിനുള്ള പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനു വഴിയില്ലെന്നു വന്നാല്‍, നാരദന്‍ പറയുന്നു, ‘അജഗരവൃത്തി’ അതായതു പെരുമ്പാമ്പുചര്യ, കൈക്കൊള്ളാം. എന്നുവെച്ചാല്‍ ഒന്നും ചെയ്യേണ്ടതില്ലെന്നുതന്നെ. വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും പ്രാധാന്യം നല്‍കുന്ന മനുഷ്യജീവിതത്തിലെ രണ്ടാം പകുതിയിലെത്തിയവര്‍ക്കു പ്രത്യേകിച്ചും ചേരുന്നതാണ് ഈ പ്രസ്താവന. ‘ഏകാന്തവാസിക്കു ജലംമാത്രം പോരേ ഉപജീവനത്തിന്’ എന്നുകൂടി ഒരു ഭാഗത്തു നാരദന്‍ ചോദിക്കുന്നു. ഇത് ഓതിത്തരുന്ന ത്യാഗബുദ്ധിയും ഉള്‍സന്നദ്ധതയുമാണ് ഒരുവനില്‍ ഉദിക്കേണ്ടത്.

നാരദന്‍ ഒന്നുകൂടി പ്രസ്താവിക്കുന്നു, തികച്ചും നിഷ്‌ക്രിയവും പ്രശാന്തവുമായ ജീവിതം നയിക്കുമ്പോള്‍, അതുതന്നെ ഒരുവന്റെ വലിയ തപോനുഷ്ഠാനമാകുന്നു എന്നതിനാല്‍ ജീവനെ നിലനിര്‍ത്തുന്നതിന്ന് ഏറ്റവും ഫലപ്രദമായ ഉപാധിയാകുന്നുവത്രേ ഇത്. അങ്ങനെയൊരുത്തന്റെ ദേഹം നിലനിര്‍ത്താനുള്ള ഭക്ഷണവും മറ്റും ഈശ്വരകൃതമായ പലവഴികളിലൂടെ വന്നു ചേരുക തന്നെ ചെയ്യും.   

ഇത്തരം വിഷയങ്ങള്‍ വായിച്ചു ചിന്തിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ എന്റെ ഭാവനകള്‍ വളരെ അഗാധവും ഉദാത്തവുമാകുന്നു. നാരദന്‍ പറയുന്നു, അജഗരവൃത്തി സ്വീകരിച്ച,് പെരുമ്പാമ്പിനെപ്പോലെ നിഷ്‌ക്രിയനായിത്തീരുന്നവനില്‍, ചുറ്റുപാടിനേയും ഭൗതികഘടകങ്ങളേയും സ്വാധീനിക്കാന്‍ തക്ക സൂക്ഷ്മസ്പന്ദനങ്ങള്‍ ആത്മതലത്തില്‍നിന്നും ജനിക്കും.

മനസ്സിനു ദ്രവ്യമണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നു ഞാന്‍ പറയാറുണ്ടല്ലോ. പദാര്‍ഥങ്ങള്‍ തമ്മില്‍ത്തമ്മിലും, ഊര്‍ജം പദാര്‍ഥങ്ങളിലും പ്രതികരണമുണ്ടാക്കുമെന്നു നമുക്ക് അറിയാം. ദ്രവ്യോര്‍ജങ്ങളേക്കാള്‍ എത്രയോ മേന്മയുറ്റതാണ് മനസ്സെന്നു ഗ്രഹിക്കുമ്പോള്‍, അതിസൂക്ഷ്മമായ മനഃസ്പന്ദനങ്ങള്‍ക്കു പദാര്‍ഥങ്ങളിലുള്ള സ്വാധീനത്തെക്കുറിച്ചു നിങ്ങള്‍ക്കു ബോധ്യമാകും. ആത്മതലത്തില്‍നിന്നുള്ള സ്പന്ദനങ്ങള്‍ ഇതിലും എത്രയോ സൂക്ഷ്മവും ശ്രേഷ്ഠവുമാകണം. നിശ്ശബ്ദതയിലും നിശ്ചലതയിലുമാണ് ഇവ കൂടുതല്‍ അനുഭവപ്പെടുക. അതിനാലാണ് മൗനം വിശിഷ്ടവും പ്രബലവുമാകുന്നത്.

സംസാരിക്കാതെ ഒരിടത്തിരുന്ന്, മറ്റിന്ദ്രിയവൃത്തികളില്‍ നിന്നു മനോവ്യാപാരം ശാന്തമാകുമ്പോള്‍ അന്തഃകരണം കൂടുതല്‍ക്കൂടുതല്‍ സൂക്ഷ്മമായി സ്പന്ദിക്കുന്നതു കാണാം. ആത്മസ്പന്ദനം മാത്രമുളവാകുന്ന ആഴത്തിലേക്ക് ഇതു നിങ്ങളെ നയിക്കും. ഒരുതരത്തില്‍ എല്ലാ സ്പന്ദനങ്ങളും ആത്മാവിന്റേതുതന്നെ. പ്രാര്‍ഥനയോ സമര്‍പ്പണഭാവമോ പോലെ ഭക്തമനസ്സിലെ ആവശ്യവും നിര്‍ബന്ധവും കാര്യക്ഷമമാണ്. 

യഥാര്‍ഥത്തില്‍ ഇവ തമ്മില്‍ അന്തരമില്ല. ഒന്ന് ഈശ്വരനെ അഭിസംബോധനചെയ്തുകൊണ്ടുള്ളതോ പാരസ്പര്യവും സമ്പര്‍ക്കവും ധ്വനിപ്പിക്കുന്നതോ ആണെങ്കില്‍ മറ്റൊന്ന് സ്വയംപ്രചോദിതമായി തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നേ പറയാനാവൂ. നിങ്ങളുടെതന്നെ പവിത്രതയേയും ഔത്കൃഷ്ട്യത്തേയും ആശ്രയിച്ചുണ്ടാകുന്ന പരിണാമമാണ് രണ്ടും. ഉദാത്തവും പവിത്രവുമായ മനസ്സ് എന്തു വിചാരിക്കുന്നുവോ അതു ഫലപ്രദമാകും. ശുദ്ധസങ്കല്‍പ്പമാണത്. അതുകൊണ്ടാണ് ഉപനിഷത്ത് ഇങ്ങനെ പറയുന്നത്; 

യോ യദിച്ഛതി തസ്യ തത് (കഠോ. 1.2.16)

ആത്മജ്ഞാനി എന്താഗ്രഹിക്കുന്നുവോ, സങ്കല്‍പ്പിക്കുന്നുവോ, അത് അദ്ദേഹം കൈവരിക്കുന്നു.

യം യം ലോകം മനസാ സംവിഭാതി

വിശുദ്ധസത്ത്വഃ കാമയതേ യാംശ്ച കാമാന്‍

തം തം ലോകം ജയതേ താംശ്ച കാമം

സ്തസ്മാദാത്മജ്ഞംഹ്യര്‍ചയേത് ഭൂതികാമഃ                                             (മുണ്ഡകം 3.1.10)

സത്യം സാക്ഷാത്കരിച്ചവന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി ഏതു ലോകമോ പദാര്‍ഥമോ വേണമെന്നു വിചാരിക്കുന്നുവോ, എന്താഗ്രഹങ്ങള്‍ പുലര്‍ത്തുന്നുവോ, അതു നേടുന്നു. അതുകൊണ്ട് ഐശ്വര്യപ്രിയന്മാര്‍ ആത്മജ്ഞാനിയെ ആരാധിച്ചുകൊള്‍വിന്‍. ആര്‍ദ്രഹൃദയമുള്ള തത്ത്വജ്ഞസമക്ഷം വന്നുപെടുന്നവര്‍ക്കുണ്ടാകുന്ന ഫലം, ക്ഷേത്രത്തില്‍ മൂകമായി നില്‍ക്കുന്ന ബിംബത്തിനുമുമ്പില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ ഏറെയാകുന്നതില്‍ എന്താണ് അതിശയം? 

‘ആത്മസ്പന്ദനങ്ങള്‍’, അന്തരാത്മീയസ്പന്ദനങ്ങള്‍, വിശിഷ്ടമായ ഈ പദം നിങ്ങള്‍ ഏവരും ഉള്‍ക്കൊള്ളണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. ഇങ്ങനെയുള്ള അധ്യാത്മസ്പന്ദനങ്ങള്‍തന്നെയാണ് ‘അജഗരവൃത്തി’ യിലുള്ളവനില്‍നിന്നും പുറപ്പെടുന്നത്. അതു വളരെയേറെ പ്രഭാവമുറ്റതാണെന്നറിയുക. അതിനു ഭൗമാന്തരീക്ഷത്തില്‍ സമയോചിതമായ സ്വാധീനശക്തിയുണ്ട്. എല്ലാത്തില്‍നിന്നും വിരമിച്ചു നിഷ്‌ക്രിയമായി കഴിയുന്ന വെറും ശൂന്യാവസ്ഥയാണ് അതെന്ന് ആരും വിചാരിച്ചു പോകരുത്. പ്രപഞ്ചത്തിന്റെ കേന്ദ്രതലത്തിലേക്കുള്ള ഫലപ്രദമായ പ്രവേശനം ഇത്തരം പരിത്യാഗത്തില്‍ക്കൂടിയാണ്.

www.SwamiBhoomanandaTirtha.org

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.