കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി, ശബരിമലയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയെടുത്തതാണെന്ന് വനവാസി കല്യാണ്‍ ആശ്രമം സംസ്ഥാന ധര്‍മ്മ ജാഗരണ്‍ പ്രമുഖ് പി. മോഹനകുമാര്‍ പറഞ്ഞു.
തെറ്റ് കോടതിയുടെ ഭാഗത്തല്ല. ശബരിമലയുടെ പ്രത്യേകതകളേയും ആചാരക്രമങ്ങളെയും ലോകജനതയ്‌ക്ക് ശബരിമലയുമായുള്ള വൈകാരിക ബന്ധത്തെയും കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ള സത്യവാങ്മൂലം കോടതിയില്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെയും കോടതിയെയും ഒന്നുപോലെ കബളിപ്പിച്ചു. ഇന്ന് കേരളത്തിലെ സ്ത്രീകള്‍ തെരുവിലിറങ്ങിയത് കോടതികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് ജനവിരുദ്ധമായ ഒരു വിധി കോടതിയില്‍ നിന്ന് നേടിയെടുത്ത സര്‍ക്കാരിനെതിരെയാണെന്നും പി.മോഹനകുമാര്‍ അഭിപ്രായപ്പെട്ടു.
















