കണ്ണൂര്‍: നഗരത്തിലെ ഫഌക്‌സുകളും കൊടിതോരണങ്ങളും നീക്കം ചെയ്തുതുടങ്ങി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ഗതാഗതത്തിനടക്കം തടസ്സമാകുന്ന ബോര്‍ഡുകളും മറ്റുമാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്. നിലവില്‍ കോര്‍പറേഷന്‍ പരിധിയില്‍ മുഴുവന്‍ സ്ഥലങ്ങളില്‍ അനധികൃതമായി നിരവധി കൂറ്റന്‍ ബോര്‍ഡുകളാണുള്ളത്. കാലവര്‍ഷം തുടങ്ങിയപ്പോള്‍ കാറ്റില്‍ പഴയ ബസ് സ്റ്റാന്റിനടുത്ത പടുകൂറ്റന്‍ ബോര്‍ഡ് നിലംപതിച്ച് രണ്ട് കടകള്‍ക്ക് കേടുപാട് പറ്റിയിരുന്നു. കാലപ്പഴക്കത്താല്‍ ഇരുമ്പ് തൂണുകള്‍ ദ്രവിച്ച ഏറെ കൂറ്റന്‍ ബോര്‍ഡുകള്‍ നഗരപരിധിക്കുള്ളിലുണ്ട്. ഇവ മനുഷ്യ ജീവനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
















