Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ അവതാരം ആരാണ്? പിണറായിക്കറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 03:00 am IST
inVicharam

അധികാരമേറ്റതിന്റെ അന്നോ, പിറ്റേന്നോ? ഏതായാലും 48 മണിക്കൂറിനുള്ളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആ വീരവാദം- ”അധികാരത്തിന്റെ ഇടനാഴികളില്‍ ‘അവതാരങ്ങളൊന്നും’ കയറി ഇറങ്ങേണ്ട.” ഇടനിലക്കാരെ ഉദ്ദേശിച്ചായിരുന്നു അതെന്ന് പലരും ധരിച്ചു. പാണന്മാര്‍ സ്തുതിച്ചു. അതേ ‘അവതാരങ്ങള്‍’ തന്നെയാണ്, ബ്രൂവറിയും മദ്യശാലകളും ഒക്കെ നേടിയെടുക്കാന്‍ കളിച്ചത്. 

എസ്എന്‍സി ലാവ്‌ലിനെക്കാള്‍ വന്‍ അഴിമതിയാണ് ഈ മദ്യശാല-ഫാക്ടറിക്കാര്യങ്ങളില്‍ അധികാരക്കസേരയിലിരുന്ന് നടത്തിയത്. ”വന്‍ അഴിമതിയും നടപടിക്രമക്കേടും നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് മുഖ്യപ്രതി,”യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് അടിസ്ഥാനരഹിതമാണോ എന്നറിയാന്‍ വേണ്ടത് അന്വേഷണമാണ്. നടപടി റദ്ദാക്കല്‍ പ്രഖ്യാപനത്തോടെ അങ്ങനെ ഒരു അന്വേഷണ ആവശ്യം കോണ്‍ഗ്രസില്‍നിന്ന് ഇനി ഉണ്ടാകാനിടയില്ല. കാരണം, ഒത്തുതീര്‍പ്പ് അവിടെയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനറിയാം ആ ‘അവതാരം’ ആരാണെന്ന്. അന്വേഷണം നടന്നാല്‍ അത് പുറത്തുവരും. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന്റെ താല്‍പര്യമാണ് ഗൗരവതരം. കോണ്‍ഗ്രസ് പിളര്‍ത്തി, വീണ്ടും കോണ്‍ഗ്രസിലെത്തി, അരുണാചല്‍ മുഖ്യമന്ത്രിയായി, പിന്നീട് പുതുച്ചേരി ഗവര്‍ണറായി, ഇപ്പോള്‍ രാജ്യസഭാംഗമായ കോണ്‍ഗ്രസ് നേതാവ് മുകുത് മിതിയുടെ ദല്‍ഹി മേല്‍വിലാസത്തിലാണ് മദ്യശാലയ്‌ക്ക് അപേക്ഷ വന്നത്. വെറും 10,000 രൂപ മൂലധനമുള്ള കമ്പനി ശ്രീ ചക്രയാണ് ബിയര്‍ നിര്‍മാണ കമ്പനിക്ക് അപേക്ഷ നല്‍കി ഭൂമി നേടിയെടുത്തത്. ഇതിനെല്ലാം രഹസ്യക്കളികള്‍  നടത്തിയത് ‘ഇടനാഴിയിലെ അവതാര’മാണ്. അതാരാണെന്ന്, കോണ്‍ഗ്രസോ പ്രതിപക്ഷ നേതാവോ ആരോപണത്തില്‍നിന്ന് പിന്‍മാറിയാലും കണ്ടെത്തുകതന്നെ വേണം. ജനങ്ങളെ അതറിയിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് കഴിയും, അല്ല ഗവര്‍ണര്‍ക്ക് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമുണ്ട്. കാരണം, ഏറെ ‘സ്ട്രാറ്റജിക് സംസ്ഥാനമായ’ അരുണാചലിന് ബന്ധമുള്ള ഇടപാടാണിത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും പ്രതിയാക്കി സമര്‍പ്പിച്ച ആരോപണ പത്രം ഗവര്‍ണര്‍ അങ്ങനെ ചവറ്റുകുട്ടയില്‍ എറിയരുതല്ലോ. 

അപ്പോള്‍, ‘ഒന്നിക്കാനുള്ള’ മുഖ്യമന്ത്രിയുടെ ആഹ്വാനം ആരോടായിരുന്നു? 

”നമ്മള്‍ ഒന്നിച്ചു നില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല,” എന്നാണ് മദ്യശാലയ്‌ക്ക് നല്‍കിയ അനുമതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ യുക്തി. എന്നാല്‍ ഇതേ യുക്തി ശബരിമലക്കാര്യത്തില്‍ എന്താണ് ബാധകമാകാത്തതെന്ന ചോദ്യം നില്‍ക്കട്ടെ.

എന്താണ് ഈ ഒന്നിക്കല്‍. അതെ, അത് ഒത്തുതീര്‍പ്പുധാരണയാണ്. കോണ്‍ഗ്രസ്-സിപിഎം ഒത്തുതീര്‍പ്പ്. സോളാര്‍-സരിത കേസില്‍, ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍, ബാര്‍ കോഴക്കേസില്‍… എന്നിങ്ങനെ പല കേസുകളില്‍ കൂട്ടുകച്ചവടമാണല്ലോ അന്ന് നടത്തിയിരുന്നത്, ഇപ്പോള്‍ നടത്തുന്നത്. ആ ധാരണയുടെ തുടര്‍ച്ചയാണ് ഈ ഒന്നിച്ചു നില്‍ക്കല്‍. 

പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണം ‘അടിസ്ഥാനരഹിതമാണെ’ന്ന് വിശദീകരിച്ച ശേഷമാണ് റദ്ദാക്കിയത്. അടിസ്ഥാനരഹിതമാണെങ്കില്‍ പിന്നെന്തിന് റദ്ദാക്കി? വിഷയത്തില്‍ ആഴത്തില്‍ പോയാല്‍ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് പിണറായിയുടെ ഈ തട്ടിപ്പ്. ‘പവനായി ശവമായി’ എന്നു പറയുംപോലെയാണ് കാര്യങ്ങള്‍.  ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്, ബിജെപി- സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമാകാതിരിക്കാന്‍ ‘ഒന്നിക്കണമെന്ന’ ആഹ്വാനമാണ് പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രിയുടേത്. വാസ്തവത്തില്‍ ചെന്നിത്തലയ്‌ക്കപ്പുറം അത് കോണ്‍ഗ്രസിനോടുള്ള ആഹ്വാനമാണ്. 

ഈ ഒത്തുതീര്‍പ്പുധാരണയ്‌ക്ക് പിണറായി ആദര്‍ശത്തിന്റെ പുകമറ ഉണ്ടാക്കി, രാഷ്‌ട്രീയ സ്വയം സംരക്ഷണവും ഉറപ്പാക്കി. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമെന്ന സിപിഎം ചര്‍ച്ച ഒടുങ്ങാത്തതിന്റെ അടിസ്ഥാന കാരണം കേരളത്തിലെ രാഷ്‌ട്രീയമാണ്. അവര്‍ക്ക് പൊതു ശത്രുവായി ഇവിടെ ബിജെപി ഉണ്ടെന്നു വന്നാല്‍ ധാരണ എളുപ്പമാകും. അങ്ങനെ, ‘പൊതുശത്രുവായ ബിജെപി-സംഘപരിവാരത്തെ’ നേരിടാന്‍ ഒന്നിക്കണമെന്നാണ് പിണറായിയുടെ ആഹ്വാനം. അതിലൂടെ താന്‍ നടത്തിയ വമ്പന്‍ അഴിമതി, സംസ്ഥാനത്തും പാര്‍ട്ടിയിലും ഒതുക്കിത്തീര്‍ക്കാമെന്നും ഇരട്ടബുദ്ധി (ചങ്കല്ല) പ്രവര്‍ത്തിക്കുന്നു.

കാവാലം ശശികുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.