കോട്ടയം: ശബരിമലയില്‍ വിശ്വാസങ്ങള്‍ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സമരത്തിനില്ലെന്ന യുഡിഎഫ് നിലപാട് അപലപനീയമാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ശബരിമല സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കേരള നിയമത്തിന്റെ മൂന്നാം ചട്ടം റദ്ദാക്കിയതിനാല്‍ സംസ്ഥാനമാണ് ഇതില്‍ നിയമനിര്‍മാണം നടത്തേണ്ടതെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആര് മുന്നോട്ടു വന്നാലും അവര്‍ക്കൊപ്പം നില്‍ക്കും. കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കോടതി വിധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, വിധി വിശ്വാസത്തെ ബാധിക്കുന്നതോ അതിരു കടന്നതോ ആയാല്‍ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിന് വ്യത്യസ്തത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
















