Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമാധാനത്തിനുള്ള നൊബേല്‍ രണ്ടു പേര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 03:14 pm IST
inWorld

ഓസ്‌ളോ: ആഭ്യന്തര യുദ്ധങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അരങ്ങേറുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പോരാടിയവര്‍ക്ക് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടര്‍ ഡെനീസ് മുക്‌വെഗെ, യസീദികള്‍ക്കെതിരെ ഇസ്ലാമിക ഭീകരര്‍ അഴിച്ചുവിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പോരാടിയ നാദിയ മുറാദ് എന്നിവര്‍ക്കാണ് സമ്മാനങ്ങളെന്ന് നൊബേല്‍ സമിതി അധ്യക്ഷ ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. പത്തരക്കോടിയോളം രൂപയാണ് സമ്മാനത്തുക.

 ലൈംഗിക അതിക്രമങ്ങളെ യുദ്ധോപകരണങ്ങളാക്കുന്നതിനെതിരെ അതിശക്തമായി പോരാടിയവരാണ് ഇവര്‍.  സമിതി വ്യക്തമാക്കി. സ്ത്രീകളെയും അവരുടെ മൗലികാവകാശങ്ങളെയും അംഗീകരിക്കുകയും യുദ്ധകാലത്തും അവ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ കൂടുതല്‍ സമാധാനപൂര്‍ണമായ ലോകം സാധ്യമാകൂ. ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

63 കാരനായ മുക്‌വെഗെ, ആഭ്യന്തര യുദ്ധം തകര്‍ത്ത കോംഗോയില്‍, ലൈംഗിക അതിക്രമങ്ങള്‍ മൂലം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രണ്ടു പതിറ്റാണ്ടായി ശ്രമിച്ചുവരികയാണ്. 1999ല്‍ അദ്ദേഹം  കോംഗോയിലെ തെക്കന്‍ കീവുവില്‍ പാന്‍സിയെന്ന ആശുപത്രി സ്ഥാപിച്ച്, യുദ്ധങ്ങളില്‍ മാനഭംഗത്തിന് ഇരകളായ പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് ചികിത്സിച്ചത്. അത്ഭുതങ്ങളുടെ ഡോക്ടര്‍ എന്നാണ് അറിയപ്പെടുന്നത്.

25കാരിയായ നാദിറ മുറാദ് ഇറാഖിലെ ഐഎസ് തടവില്‍ ഭയാനകമായ ക്രൂരതകള്‍ സഹിച്ച  യുവതിയാണ്.2014ല്‍ ഐഎസ് ഭീകരര്‍  നാദറിയെ തട്ടിക്കൊണ്ടുപോയി മൂന്നുമാസമാണ് ലൈംഗിക അടിമയാക്കിയത്. തന്ത്രപൂര്‍വം രക്ഷപ്പെട്ട അവര്‍ പുറത്തുവന്ന് ഐഎസിന്റെ പൈശാചികതകളെപ്പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. ഇറാഖിലെ മതന്യൂനപക്ഷമായ യസീദികളോട് ഐഎസ് ഭീകരര്‍ കാട്ടുന്ന കൊടിയ അക്രമങ്ങളും ലൈംഗിക പീഡനങ്ങളും യസീദികളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കിയതും എല്ലാം വാര്‍ത്താസമ്മേളനം നടത്തി അവര്‍ അവതരിപ്പിച്ചത് ലോകത്തെ നടുക്കിയിരുന്നു. ഐഎസ് ഭീകരര്‍ തട്ടിയെടുത്ത ആയിരക്കണക്കിന് യസീദി സ്ത്രീകളില്‍ ഒരുവളായിരുന്നു മുറാദ്. 

തട്ടിക്കൊണ്ടുപോയ ശേഷം ആദ്യം അവര്‍ ചെയ്തത് ഇസ്ലാമിലേക്ക് മതംമാറാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. മതംമാറ്റിയ ശേഷം അവര്‍ക്ക് വേണ്ടതെല്ലാം എന്നോട് ചെയ്തു. നാദിയ മുറാദ് പറഞ്ഞു. 

മുറാദിനെ പിന്നീട് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ പ്രതിനിധിയാക്കി ഐക്യരാഷ്‌ട്രസഭ നിയമിച്ചിരുന്നു. വ്യക്തി സുരക്ഷ പോലും അവഗണിച്ചാണ് അവര്‍ നീതിക്കു വേണ്ടി, യുദ്ധക്കുറ്റങ്ങള്‍ക്ക് എതിരെ പോരാടിയത്. നൊബേല്‍ സമിതി വ്യക്തമാക്കി.

ഡിസംബര്‍ പത്തിന് സ്വീഡന്റെ തലസ്ഥാനമായ ഓസ്‌േളായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.