കണ്ണൂര്‍: സാലറി ചാലഞ്ചിനെതിരെ കോടതി വിധി സമ്പാധിച്ച പ്രോഗ്രസീവ് ടീച്ചേഴ്‌സ് ഫോറം അധ്യാപകര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ഉയര്‍ത്തുകയും ഡിവൈഎഫ്‌ഐയുടെ പേരില്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു. വിയോജിക്കാനുള്ള അവകാശത്തിനുനേരെ ഉയരുന്ന വെല്ലുവിളിയാണ് ഈ നീക്കമെന്ന് യോഗം വിലയിരുത്തി. കരിങ്കല്‍ക്കുഴി വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.സി.ഉമേഷ് ബാബു, ഡോ.ഡി.സുരേന്ദ്രനാഥ്, കെ.കെ.സുരേന്ദ്രന്‍, അഡ്വ.കസ്തൂരി ദേവന്‍, വിനോദ് കുമാര്‍ രാമന്തളി, സി.ശശി, പി.ടി.ഭാസ്‌കരന്‍, കെ.പി.സജി, എം.വി.ഗോവിന്ദന്‍, നിഷാന്ത് പരിയാരം, കെ.രാജന്‍, കെ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















