Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി : പിന്നില്‍ സിപിഎം സമ്മര്‍ദ്ദമെന്ന് സൂചന നടപടിയുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 12:51 pm IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. മൂന്നു അപേക്ഷകരെ തഴഞ്ഞ് ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാള്‍ക്ക് അനുമതി നല്‍കിയ സംഭവമാണ് പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയായിരിക്കുന്നത്. കണ്ണൂരില്‍ വാരത്ത് കല്ലാളം ശ്രീധരന്‍ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് മറ്റ് മൂന്നു അപേക്ഷകരെ പിന്തള്ളി അനുമതി നല്‍കിയത്. അനുമതി നല്‍കിയതിന് പിന്നില്‍ സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുളള ചില നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദമാണെന്ന് സൂചന. പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളും സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കണ്ണൂരില്‍ നിന്നുളള ചിലരും ബ്രൂവറിക്ക് അനുമതി നല്‍കി ക്കൊടുക്കാന്‍ മുന്‍കയ്യെടുത്തുവെന്ന ആരോപണമാണ് ഉയരുന്നത്.

കണ്ണൂര്‍ നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കല്ലാളം ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കെഎസ് ഡിസ്റ്റിലറി 2018 മാര്‍ച്ച് 6 നാണ് ബിയര്‍ നിര്‍മ്മാണത്തിനുള്ള ബ്രൂവറിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. സ്വകാര്യ മേഖലയില്‍ ബ്രൂവറിക്ക് അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം നിലവില്ലാതിരിക്കെ ജൂണ്‍ 12 ന് ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. മറ്റ് മൂന്നു കമ്പനികള്‍ 2017 നവംബറില്‍ തന്നെ ബ്രൂവറിക്കായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മാറ്റി വെക്കുകയും സിപിഎം നേതാക്കളുമായി ബന്ധമുളള കെഎസ് ഡിസ്റ്റലറി ഉടമയ്‌ക്ക് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. ആദ്യം അപേക്ഷ നല്‍കിയ മൂന്നു കമ്പനികളെയും ഒഴിവാക്കി കെഎസ് ഡിസ്റ്റിലറിക്ക് മാത്രം അനുമതി നല്‍കിയതിന് പിന്നിലെ താല്‍പ്പര്യം എന്തായിരുന്നുവെന്ന ചര്‍ച്ചയാണ് കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയിലും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്നത്. പ്രമുഖനായ ഒരു വ്യക്തി കണ്ണൂരിലെ ബ്രൂവറി അനുമതിക്ക് മധ്യസ്ഥത വഹിച്ചതായ സൂചനയും പുറത്ത് വന്നിട്ടുണ്ട്. അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

1999ലെ മദ്യനയത്തിനു വിരുദ്ധമായാണ് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതെന്നാണ് വിവാദം. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി മാറിയതിനിടയിലാണ് കണ്ണൂരില്‍ ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശരിവെയ്‌ക്കുന്ന രീതിയിലാണ് കണ്ണൂരിലെ ബ്രൂവറിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.