അഫ്ഗാനില്‍ റാലിക്കിടെ സ്ഫോടനം:
14 പേര് കൊല്ലപ്പെട്ടു
കാബൂള്‍: ഒക്ടോബര്‍ 20 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ചാവേര്‍ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.
ട്രംപിന്റെ തരം താഴലെന്ന് വിമര്‍ശനം
വാഷിങ്ടണ്‍: തന്നെ പേരെടുത്തു പറഞ്ഞും വ്യക്തിപരമായ യോഗ്യതകളെ പരിഹസിച്ചും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പരമാര്‍ശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ തരംതാഴലാണെന്ന് സെനറ്റര്‍ മാസീ ഹിറോനോ. നമുക്ക് പ്രസിഡന്റിന്റെ തരംതാഴലിന്റെ പരമാവധി ഇങ്ങനെ ദിവസേന കണക്കാക്കിക്കൊണ്ടിരിക്കാം, മാസീ ഹിറോനോ പ്രതികരിച്ചു. വനിതാ സെനറ്റര്ക്കെതിരേയുള്ള പരാമര്‍ശത്തില്‍ ട്രംപിനെതിരേ പ്രതിഷേധം ശക്തമാണ്.
ഇറാഖിന് ഖുര്‍ദിഷ് പ്രസിഡന്റ്
സുലൈമാനിയ: പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ മാസത്തോളം നീണ്ട അനിശ്ചിതത്വം നീക്കി, ഇറാഖിനെ ഖുര്‍ദിഷ് നേതാവ് നയിക്കുമെന്ന പ്രഖ്യാനം വന്നു. ഖുര്‍ദിഷ് നേതാവ് ബര്‍ഹാം സാലിയാവായിരിക്കും പ്രസിഡന്റെന്ന് ഷിയാ വിഭാഗം പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മാഹ്ദി പ്രസ്താവിച്ചു.
മുഷാറഫന് കോടതിയുടെ അന്ത്യശാസനം
ഇസ്ലാമാബാദ്: കേസില്‍ പ്രതിയായ മുന്‍ പാക് പ്രധാനമന്ത്രി മുഷാറഫന് പാകിസ്ഥാന് കോടതിയുടെ അന്ത്യശാസനം. ഇനിയും കോടതിയില്‍ ഹാജരായില്ലെങ്കില്‍ പിടികൂടി കൊണ്ടുവരാന്‍ നിര്‍ബന്ധിതമാകുമെന്ന് ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ പറഞ്ഞു. അത് ഏറ്റവും നാണംകെടുത്തുന്ന തരത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
സില്‍ക്ക് റോഡില്‍ പാക് പുനശ്ചിന്ത
ഇസ്ലാമാബാദ്: പാകിസ്ഥാനിലൂടെയുള്ള ചൈനയുടെ സില്‍ക് റോഡ് റെയില്‍ പദ്ധതി പാക്കിസ്ഥാന് ചെറുതാക്കുന്നു. രണ്ടു ബില്യണ്‍ ഡോളറിന്റെ പദ്ധതി ചുരുക്കലാണ് പ്രഖ്യാപിച്ചത്. ഇതോടെ കറാച്ചിക്കും പെഷവാറിനുമടിയ്ക്കുള്ള 1827 കിലോ മീറ്റര്‍ റെയില്‍ പദ്ധതി ചുരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: