Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്തോനേഷ്യയിലെ സുനാമി: മരണം 400, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 12:26 pm IST
in World

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍,  ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണമടഞ്ഞവരുടെ എണ്ണം  അഞ്ഞൂറു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നാനൂറോളം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു. നൂറിലേറെപ്പേരെ കാണാതായെന്നാണ് വാര്‍ത്തകള്‍. 600ലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മരണസംഖ്യ ഉയരുമെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ അറിയിച്ചു. 

അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന്  പത്തടി വരെ ഉയര്‍ന്ന കൂറ്റന്‍ തിരമാലകള്‍ ഇന്തോനേഷ്യയിലെ  സുലവേസിയിലാണ്  വലിയ നാശനഷ്ടമുണ്ടാക്കിയത്. സുനാമി ആഞ്ഞടിച്ച പലു നഗരത്തില്‍ 29 പേരെ കാണാതായി.  350,000 ലേറെ പേര്‍ താമസിക്കുന്ന ഇവിടെ കടല്‍ത്തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ അനവധി മൃതദേഹങ്ങള്‍ കണ്ടെത്തടുത്തിട്ടുണ്ട്. അനവധി കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഇവയ്‌ക്കടിയില്‍ പെട്ട് അനവധി പേരാണ് മരിച്ചത്.

പലു വിമാനത്താവളം അടച്ചു. പല ആശുപത്രികളിലും സ്ഥലപരിമിതി കാരണം പുറത്തു വച്ചാണ് ചികിത്സ നല്‍കുന്നത്. പലുവില്‍ ശക്തമായ തിരമാലയടിക്കുന്നതിന്റെയും ജനം ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ദ്വീപിലെ മധ്യ- പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് തുടര്‍ചലന സാധ്യത മുന്‍നിര്‍ത്തി മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുത-വാര്‍ത്താവിനിമയ ബന്ധം പുനഃസ്ഥാപിക്കപ്പെടാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇന്തോനേഷ്യയില്‍ ആദ്യ ഭൂചലനമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നു ഭൂചലനങ്ങളാണ് പലുവില്‍ ആദ്യമുണ്ടായത്. മൂന്നുമണിക്കൂറിനുശേഷമുണ്ടായ, റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുന്‍പേ സുനാമി ആഞ്ഞടിച്ചു. ഇത് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെതിരെ വലിയ വിമര്‍ശനമുയരാന്‍ ഇടനല്‍കി.

അതിനിടെ പലു വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. അന്റോണിയസ് ഗനവാന്‍ ആങ് (21) ആണ് മരിച്ചത്. പലു നഗരത്തില്‍ ഭൂചലനമുണ്ടായപ്പോള്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം ഇടിഞ്ഞു വീഴുമെന്ന ഭയന്ന്  ഇയാള്‍ ചാടുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. യാത്രാവിമാനമായ ബാടിക് പറയുന്നുയരുന്നതിന് അനുമതി നല്‍കിയതിനു ശേഷമാണ് ആങ് ചാടിയത്. 

പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. ആഗസ്റ്റ് അഞ്ചിന് ലംബോക്കിലുണ്ടായ ഭൂചലനത്തില്‍ ഏകദേശം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

പുതിയ വാര്‍ത്തകള്‍

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.