Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയ ദുരന്തത്തില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാര്‍: എം.ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 09:31 pm IST
inKannur

കണ്ണൂര്‍: കേരളത്തിലുണ്ടായത് പ്രകൃതി ദുരന്തമാണെന്ന വാദം തെറ്റാണെന്നും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്ത മനുഷ്യന്റെ സൃഷ്ടിയാണ് കേരളത്തിലെ ദുരന്തമെന്നും ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍. കേരളത്തില്‍ നിരവധിപേരുടെ മരണത്തിനും കോടികളുടെ കഷ്ടനഷ്ടങ്ങള്‍ക്കും കാരണമായ പ്രളയദുരന്തത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പശ്ചിമഘട്ട സംരക്ഷണത്തിനും കേരളത്തിന്റെ സുസ്ഥിര വികസനത്തിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, പ്രളയവുമായി ബന്ധപ്പെട്ട് ജുഡിഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഈ ദുരന്തം സൃഷ്ടിച്ചത്. ശക്തമായ മഴ ലഭിക്കുന്ന നാല്‍പത്തിനാല് നദികളുള്ള നമ്മുടെ നാട്ടില്‍ വരള്‍ച്ചയുണ്ടാകുമെന്ന് നാമാരും കരുതിയില്ല. ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ പ്രഥമികമായ ഉത്തരവാദിത്വമാണ് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയെന്നത്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്തതുകൊണ്ടാണ് പൊതുസമൂഹം ഇത്തരത്തിലൊരു സമരം ഏറ്റെടുത്ത് നടത്തേണ്ട സാഹചര്യമുണ്ടായത്. അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ തലവനായ കമ്മറ്റിയെ പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്ര മന്ത്രിയായിരുന്ന ജയ്‌റാം രമേഷ് നിശ്ചയിച്ചത്. വിശദമായ പഠനം നടത്തി മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പശ്ചിമ ഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. സുപ്രധാനമായ പാരിസ്ഥിതിക അജണ്ടകള്‍ നിശ്ചയിക്കുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് നടപ്പിലായില്ലെന്ന് മാത്രമല്ല ജയ്‌റാം രമേഷിന് സ്വന്തം സ്ഥാനം തന്നെ നഷ്ടപ്പെട്ടു. ഒരു മന്ത്രിയെ പുറത്താക്കാനും റിപ്പോര്‍ട്ട് പൂഴ്‌ത്തിവെയ്‌പിക്കാനും സാധിക്കുന്ന ശക്തരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ആറ് സംസ്ഥാനങ്ങളെ ബാധിക്കുമെങ്കിലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ സമരവുമായി രംഗത്ത് വന്നത് കത്തോലിക്ക സഭയാണ്. ഇടയ ലേഖനം അച്ചടിച്ച് വിതരണം ചെയ്യലുള്‍പ്പെടെ സിപിഎമ്മിന്റെ എല്ലാ പിന്തുണയും സഭയ്‌ക്ക് ലഭിച്ചിരുന്നു. മലയോരത്ത് നിന്ന് കുടിയിറക്കപ്പെടുമെന്നും വീടുകള്‍ തകര്‍ക്കപ്പെടുമെന്നും വ്യാപകമായി പ്രചരിപ്പിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കങ്ങളാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അട്ടിമറിച്ചത്. പരിസ്ഥിതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും ഒന്നും ചെയ്തില്ല. കുടിയേറ്റ കര്‍ഷകരെ മലയോരത്ത് നിന്ന് ഒഴിവാക്കണമെന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പറഞ്ഞിട്ടില്ല. മറിച്ച് ഭാവിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ തെറ്റായ പ്രചാരണമാണ് കേരളത്തില്‍ നടന്നത്.

പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായ വനനശീകരണം നടന്നതാണ് ഡാമുകള്‍ അനിയന്ത്രിതമായി നിറയാന്‍ കാരണം. അനിയന്ത്രിതമായ വനനശീകരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കാരണമാണ് ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞ് മഹാപ്രളയമുണ്ടാകാന്‍ കാരണം. ഡാമുകളിലെ മണല്‍ സമയബന്ധിതമായി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രളയ ദുരിത മേഖലകളിലെ വീടുകളില്‍ വെള്ളത്തെക്കാള്‍ മണലാണ് അടിഞ്ഞ് കൂടിയത്. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് നടപ്പാക്കിയ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എന്തുകൊണ്ടാണ് എതിര്‍ത്തതെന്ന് സിപിഎം വ്യക്തമാക്കണം. ജനങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്‍ണ്ണന്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ വൈസ്പ്രസിഡണ്ട് കെ.ജിബാബു സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ സ്വാഗതവും കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട് കെ.സുഗേഷ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.