Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഹിപ്പിയുമായി പൗലോ കൊയ്‌ലോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 07:30 am IST
inLiterature

ഇന്ന് സെപ്റ്റബര്‍ 25. വായനാലോകത്തിന് സവിശേഷ ദിനം. ലോകത്ത് ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരില്‍ മുമ്പനായ പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ഹിപ്പി ഇന്ന് പുറത്തിറങ്ങുകയാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്ന ഈ നോവലിനെക്കുറിച്ചുള്ള തിടംവെച്ച വാര്‍ത്തകളായിരിക്കും ഇനി കുറച്ചുകാലം സാഹിത്യലോകത്തെ നയിക്കുന്നത്. എത്രലക്ഷം  പുസ്തകങ്ങളാണ് ഈ ദിവസംമാത്രം വിറ്റഴിയുകയെന്ന കൗതുകത്തിലാണ് ലോകം. ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ഓരോ പുസ്തകമിറങ്ങുമ്പോഴും ലോകത്തെവിടെയുമുള്ള പ്രധാന പുസ്തക ശാലകള്‍ക്കു മുന്നിലുള്ള ക്യൂ കിലോ മീറ്ററുകളോളം നീണ്ടുപോകാം. അത്രയ്‌ക്കാണ് പൗലോയുടെ പുസ്തകങ്ങള്‍ക്കുള്ള സ്വീകാര്യത.   

        വിയോജിപ്പുള്ളതിനോട് പൊരുതാന്‍ യുവത്വം തെരഞ്ഞെടുത്ത 70 കളിലെ ഹിപ്പി സംസ്‌ക്കാരം പൗലോ കൊയ്‌ലോക്കും ഹരമായിരുന്നു. അലങ്കോലപ്പെട്ട വേഷവും ലഹരിയും രതിയും സ്വാതന്ത്ര്യവും സംഗീതവുമൊക്കെയായി തോന്ന്യാസ ജീവിതം നയിച്ച് ഹിപ്പിക്കൂട്ടത്തില്‍ അലഞ്ഞനുഭവിച്ച സ്വന്തം ജീവിതത്തേയും ചേര്‍ത്തുവെച്ച നോവലാണ് ഹിപ്പി.  വ്യവസ്ഥാപിത നയങ്ങളോടും പാരമ്പര്യങ്ങളോടും പിന്‍തിരിഞ്ഞ് യാന്ത്രിക ജീവിതത്തിനെതിരെ അവനവന്റെ ജീവിതക്കാഴ്ചകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിപ്പിയനുഭവത്തെക്കുറിച്ചുള്ള നോവല്‍ മറ്റു കൃതികളെക്കാളും എഴുത്തുകാരന്റെ ആത്മകഥാപരമായ അംശങ്ങള്‍കൂടുതലുള്ള രചനയാണ്. ഇന്നത്തെ തലമുറയുടെ തീവ്രനിഷേധത്തെപ്പോലും തോല്‍പ്പിക്കുംവിധം അരനൂറ്റാണ്ടിനു മുന്‍പ് സാംസ്‌ക്കാരിക രംഗത്തുണ്ടായ ബദല്‍ വിപ്‌ളവങ്ങളില്‍ ഒന്നായിരുന്ന ഹിപ്പി ജീവിതം ഇന്നത്തെ വായനയ്‌ക്കു പുതുമയായിരിക്കും.

        രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഓരോ പുസ്തകം ഇറക്കുന്ന പൗലോ കൊയ്‌ലോയുടെ വ്യക്തി ജീവിതംപോലെ തന്നെ വ്യത്യസ്തമാണ് എഴുത്തു ലോകവും. 35 മില്യണ്‍ കോപ്പികളിലൂടെ വായനാലോകത്ത് മഹാസ്‌ഫോടനം തീര്‍ത്ത പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവല്‍  ഇന്നും സാധാരണക്കാര്‍ക്കുപോലും വായനയുടെ ബൈബിളാണ്. ഒരു ആട്ടിടയനെ പ്രധാന കഥാപാത്രമാക്കി ആത്മവിശ്വാസത്തിന്റേയും ശുഭാപ്തിയുടേയും ലോകം തീര്‍ക്കുന്ന ഈ നോവല്‍ ഇന്ത്യയില്‍ തന്നെ രണ്ട് ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 26 പുസ്തകങ്ങളുടെ 65 മില്യണ്‍ കോപ്പികളാണ് 59 ഭാഷകളിലായി ലോകമെമ്പാടും വിററഴിഞ്ഞത്.  ജീവിച്ചിരിക്കെ ഒരു എഴുത്തുകാരന് ലോകത്തില്‍  ഇത്രത്തോളം പേരുംപെരുമയും സാമ്പത്തിക നേട്ടവും കിട്ടിയത്  പൗലോ കൊയ്‌ലോക്കുമാത്രമായിരിക്കും. 

       ചെറുപ്പത്തില്‍ തന്നെ എഴുത്തുകാരനാകണമെന്ന് ലക്ഷ്യംവെക്കുന്നവര്‍ കുറവായിരിക്കാം. എന്നാല്‍ പൗലോ കൊയ്‌ലോ ജീവിക്കുന്നത് എഴുതാന്‍വേണ്ടി മാത്രവും. അതായിരുന്നു ആഗ്രഹവും ലക്ഷ്യവും.വലിയ വിശ്വാസികളായ മാതാപിതാക്കളുണ്ടോ അതിനു സമ്മതിക്കുന്നു. ജീവിതത്തിനു ഭാവിയില്ലാത്തവനാണ് എഴുത്തുകാരന്‍ എന്നായിരുന്നു അവരുടെ വിശ്വാസം. പോരാത്തതിന് നിയമജ്ഞനായ പിതാവിന്റെ മകന്‍ എഴുത്തുകാരനായി ജീവിതം തുലയ്‌ക്കുന്നതെങ്ങനെ സഹിക്കും. അടുക്കും ചിട്ടയുമില്ലാത്ത ജീവിതവും വ്യവസ്ഥാപിതമായ കെട്ടുപാടുകളോട് നിഷേധവുമുള്ള  പൗലോ കൊയ്‌ലോ എപ്പോഴും അന്തര്‍മുഖനായിരിക്കുന്നതുകണ്ട് മാനസിക രോഗമെന്നു കരുതി മാതാപിതാക്കള്‍ അത്തരമൊരു സാനിട്ടോറിയത്തിലാക്കുകയും മൂന്നു തവണ അവിടന്ന് രക്ഷപെടുകയുമായിരുന്നു .തങ്ങളുടെ വരച്ചിട്ട വരുതിയില്‍ മകനെ കിട്ടില്ലെന്ന് മാതാപിതാക്കള്‍ വിധിയെഴുതുകയും ചെയ്തു. സ്വന്തം വിധി തിരുത്തിയെഴുതിയ പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ വായിച്ച് ആളുകള്‍ അവരവരുടെ വിധി തിരുത്താനുള്ള ശ്രമത്തിലാണ്. മുപ്പത്തേഴാം വയസില്‍ സ്‌പെയിനിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രേരണയാലാണ് ആദ്യ രചന പിള്‍ഗ്രിമേജ് എഴുതിയത്. രണ്ടാം നോവലായ ആല്‍ക്കമിസ്റ്റ് പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരനെ മാത്രമല്ല ലോകസാഹിത്യത്തെത്തന്നെ മാറ്റിമറിച്ചു. ആട്ടിടയനായ ഒരു ബാലന്‍ അവന്റെ സ്വപ്നത്തിനു പിന്നാലെ നടക്കുകയും പിന്നീട് സ്വപ്‌നം അവന്റെ പിന്നാലെ സഞ്ചരിക്കുകയുമാണ് ആല്‍ക്കമിസ്റ്റില്‍. ലോകത്തെ ഏറ്റവുംധികം ആവേശിച്ച പുസ്തകമാണ് ആല്‍ക്കമിസ്റ്റ്. ദൈവം മനുഷ്യനോട് സംസാരിക്കുന്നത് സ്വപ്‌നത്തിന്റെ ഭാഷയിലാണെന്ന് പൗലോ കൊയ്‌ലോ പറയുന്നു. നിങ്ങള്‍ ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അതു നിങ്ങള്‍ക്കു നേടിത്തരാന്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുമെന്നും  അദ്ദേഹം പറയുന്നു. 1947ല്‍ ബ്രസീലിലെ റിയോ ഡി ജാനിറോയില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ബ്രിഡ, ദ സഹര്‍, വെറോണിക്ക ഡിസയ്ഡ്‌സ് റ്റു ഡൈ, ദ സ്‌പൈ തുടങ്ങിയവയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.