Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റഫാൽ; കള്ളൻ മറഞ്ഞിരിപ്പുണ്ട്, മറുചോദ്യങ്ങളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:01 am IST
inVicharam

പ്രതിരോധ വകുപ്പിന്റെ യുദ്ധവിമാനക്കരാറില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏറെനാളായുള്ള ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള ആക്രമണമാണിത്. ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയാത്തതിനാല്‍, മോദി വിരുദ്ധരായിട്ടും ബിജെപിയുടെ തോല്‍വി കാണാന്‍ ആഗ്രഹിച്ചിട്ടും പലരും രാഹുലിനൊപ്പം കൂടിയില്ല. എന്നാല്‍, ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്തിന്റേതെന്ന പേരില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പ്രസ്താവനയോടെ മോദി വിരുദ്ധര്‍ വിഷയം ഏറ്റുപിടിച്ചു. ആ ആവേശത്തില്‍ മോദിയെ ‘കള്ളന്‍ എന്ന് രാഹുല്‍ ഗാന്ധി വിളിച്ചു. പക്ഷേ, രാഹുല്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഓരോന്നിനും ഉത്തരം കണ്ടെത്തുമ്പോള്‍ ഉയരുന്ന മറു ചോദ്യങ്ങള്‍ യഥാര്‍ഥ കള്ളനെ കാണിച്ചു തരും.  

? റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ റിലയന്‍സിന് കരാര്‍ ലഭിച്ചോ? എന്താണ് റിലയന്‍സും റഫാല്‍ വിമാനക്കമ്പനിയും തമ്മിലുള്ള കരാര്‍ ?

= റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കുന്ന ഫ്രഞ്ച് കമ്പനിയാണു ഡസോള്‍ട്ട്. മള്‍ട്ടി മിഷന്‍ ഫാല്‍ക്കണ്‍ വിമാനങ്ങള്‍, ജെറ്റുകള്‍, ന്യൂറോണ്‍ കോംബാറ്റ് ഡ്രോണുകള്‍, ബഹിരാകാശ സംവിധാനങ്ങള്‍ തുടങ്ങിവ നിര്‍മ്മിച്ച് സാങ്കേതിക മികവ് തെളിയിച്ച കമ്പനിയാണിത്. 90 രാജ്യങ്ങള്‍ക്ക് 10,000ല്‍ പരം വിമാനങ്ങള്‍ നല്‍കി.

നരേന്ദ്ര മോദി സര്‍ക്കാര്‍ 890 കോടി ഡോളറിന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത് ‘ഓഫ് ദി ഷെല്‍ഫാ’യാണ്. അതായത്, കരാര്‍ പ്രകാരം ഫ്രാന്‍സിലായിരിക്കും വിമാനനിര്‍മ്മാണം. കരാര്‍ ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തേ ബോഫോഴ്‌സ്, ടെട്രാ ഇടപാടുകളിലെ പോലെ കമ്മീഷന്‍ ഒന്നുമില്ല. അതിനാല്‍ അഴിമതി ആരോപണത്തിനു സാധ്യതയുമില്ല. 

കരാറില്‍ ഇന്ത്യന്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കനുസൃതമായ വ്യവസ്ഥകളുണ്ട്. അതു പ്രകാരം, കരാര്‍ തുകയുടെ 50 ശതമാനം വിദേശ നിക്ഷേപമായി ഡസോള്‍ട്ട് കമ്പനി ഇന്ത്യയില്‍ മുടക്കണം. ശേഷിക്കുന്ന 50 ശതമാനത്തില്‍ പകുതിക്കു തുല്യമായ തുകയ്‌ക്കുള്ള പാര്‍ട്‌സുകളും മറ്റും ഡസോള്‍ട്ട് ഇന്ത്യയില്‍ നിന്നുതന്നെ സംഭരിക്കുകയോ ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ വേണം. അതായത്, കരാര്‍ 60,000 കോടിയുടേതാകുമ്പോള്‍ 40,000 കോടിയിലേറെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തന്നെ തിരികെ എത്തും. കമ്പനിക്ക് ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്താനും തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. ഫ്രഞ്ച് സ്വകാര്യ കമ്പനിയായ ഡസോള്‍ട്ടിന്റെ ഈ അധികാരത്തില്‍ ഫ്രഞ്ച്-ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമേ ഇല്ല. 

ഉദാഹരണത്തിന്, ജാഗ്വര്‍-ലാന്‍ഡ് റോവര്‍ എന്ന ലോകോത്തര ബ്രിട്ടീഷ് കാര്‍ കമ്പനി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഏറ്റെടുത്ത്, ടാറ്റ-ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇറക്കി. ഇന്ത്യന്‍ സര്‍ക്കാരിന് ടാറ്റ കമ്പനിയോട്, ജാഗ്വറിന് പകരം മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഉണ്ടാക്കുന്ന കമ്പനി വാങ്ങണമെന്ന് സാധിക്കില്ല. കാരണം, ടാറ്റ ഒരു സ്വകാര്യ കമ്പനി ആണ്. അതുപോലെയാണ്, ഡസോള്‍ട്ട് റിലയന്‍സിനെ സ്വീകരിച്ചത്. ഇരു കമ്പനികളും ഇക്കാര്യം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഈ കരാറിന്റെ ഭാഗമായി റിലയന്‍സും ഡസോള്‍ട്ടും ചേര്‍ന്ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ 2017 ഒക്ടോബറില്‍ ഡസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങി. സിവില്‍ ജെറ്റിന്റെ ഭാഗങ്ങളാണ് നിര്‍മിക്കുന്നത്. ഇതിനായി ഇതുവരെ ഡസോള്‍ട്ട് ഇന്ത്യയില്‍ നിക്ഷേപിച്ചത് 100 മില്യണ്‍ യൂറോയാണ്. അതായത് 800 കോടിയോളം രൂപ. അത് കരാര്‍ പ്രകാരം നിക്ഷേപിക്കേണ്ട തുകയുടെ മൂന്നു ശതമാനം മാത്രമാണ്. ഇതല്ലാതെ രാഹുല്‍ ഗാന്ധി പറയുന്ന ‘ലൈഫ് സൈക്കിള്‍ കോണ്‍ട്രാക്ട്’ എന്നൊരു കരാര്‍ ഉണ്ടാക്കിയിട്ടേ ഇല്ല. പിന്നെ എങ്ങനെ 2000 കോടി രൂപ റിലയന്‍സിന് ഡസോള്‍ട്ട് കൈമാറും? ഡസോള്‍ട്ടിന്റെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളെല്ലാമുണ്ട്. 

? ഇന്ത്യന്‍ പൊതുമേഖല കമ്പനി എച്ച്എഎല്‍(ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ്) ന്റെ കരാര്‍ റദ്ദാക്കി, മോദി സര്‍ക്കാരാണോ റിലയന്‍സിന് കരാര്‍ കൊടുക്കാന്‍ വ്യവസ്ഥചെയ്തത്.

= അല്ല. പച്ചക്കള്ളം. ഡസോള്‍ട്ട് ഏവിയേഷന്‍ എന്ന ഫ്രഞ്ച് കമ്പനി ആദ്യമായി റഫാല്‍ വിമാനങ്ങളുടെ കരാര്‍ സംസാരിക്കുന്നത് കോണ്‍ഗ്രസ് നയിച്ച രണ്ടാം യുപിഎ സര്‍ക്കാരുമായാണ്, 2012ല്‍. അന്ന് മന്‍മോഹന്‍ സിങ് വെച്ച കരാര്‍ ഡസോള്‍ട്ട് സമ്മതിച്ചില്ല. കാരണം, 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുമ്പോള്‍ 18 എണ്ണമേ ഫ്രാന്‍സില്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ, ബാക്കി ഇന്ത്യയില്‍ നിര്‍മ്മിക്കണം എന്നായിരുന്നു വ്യവസ്ഥ.  ഇന്ത്യക്ക് വേണ്ടി എച്ച്എഎല്‍ ആയിരിക്കും ചീഫ് ഇന്റഗ്രേറ്റര്‍ ആയി വിമാനങ്ങള്‍ നിര്‍മ്മിക്കുക. ഡസോള്‍ട്ടിന് ഇത് സമ്മതമായിരുന്നില്ല. 

എച്ച്എഎല്‍ നിര്‍മ്മിക്കുന്നവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു നിലപാട്. അപ്പോള്‍ വെവ്വേറെ രണ്ടു കരാറുകള്‍ ഉണ്ടാക്കണമെന്ന ഡസോള്‍ട്ടിന്റെ ആവശ്യം ഇന്ത്യ തള്ളി. കരാര്‍ അനിശ്ചിതാവസ്ഥയിലായി. എച്ച്എഎല്ലിന്റെ സാങ്കേതിക മികവ് ഫ്രഞ്ച് കമ്പനിയെ വിശ്വസിപ്പിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. 2012ല്‍ത്തന്നെ അങ്ങനെ റഫാല്‍ ഇടപാടില്‍ എച്ച്എഎല്‍ തഴയപ്പെട്ടു. 

എന്നാല്‍, ആ വര്‍ഷം തന്നെ യുപിഎ സര്‍ക്കാര്‍ ഡസോള്‍ട്ടുമായി, 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലെത്തി. രണ്ടാഴ്ചക്കകം അവര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി റഫാല്‍ വിമാനങ്ങളുടെ ചിറകുകള്‍ ഉണ്ടാക്കാന്‍ കരാര്‍ ഒപ്പുവെച്ചു. അങ്ങനെ 10,00 കോടി ഇന്ത്യയില്‍ മുതല്‍ മുടക്കാനും അവര്‍ തയ്യാറായി. ഇരു കമ്പനികളും ചേര്‍ന്ന് ബെംഗളൂരുവില്‍ റിലയന്‍സ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡ് (ആര്‍എടിഎല്‍) എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. പക്ഷെ യുപിഎയുണ്ടാക്കിയ വിമാനക്കരാര്‍ മുന്നോട്ടു പോകാതെ വന്നപ്പോള്‍ റിലയന്‍സുമായുള്ള കരാര്‍ ഡസോള്‍ട്ടും അവസാനിപ്പിച്ചു. അങ്ങനെ രണ്ടാം യുപിഎയുടെ കാലത്തേ റഫാല്‍ കരാര്‍ അകാല ചരമം പ്രാപിച്ചു. 

അതായത്, റിലയന്‍സ് എന്ന സ്വകാര്യ കമ്പനി ആദ്യം റഫാല്‍ യുദ്ധവിമാന ഇടപാടിലേക്ക് കടന്നു വന്നതും, കരാര്‍ ഉണ്ടാക്കുന്നതും യുപിഎ ഭരണകകാലത്ത് തന്നെയാണ്. പക്ഷേ, അതെക്കുറിച്ച് രാഹുല്‍ ഗാന്ധി ഒന്നും മിണ്ടുന്നില്ല. 

? എന്തുകൊണ്ട് എച്ച്എഎല്ലിനെ സര്‍ക്കാരും ഒഴിവാക്കി.

= രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എച്ച്എഎല്‍ തഴയപ്പെട്ടെങ്കിലും മോദി സര്‍ക്കാരിന്റെ പുതിയ റഫാല്‍ കരാറില്‍ എച്ച്എഎല്‍, ഫ്രഞ്ച് കമ്പനി ഡസോള്‍ട്ടിന്റെ പങ്കാളിയാണ്. ‘സ്‌നേക്മാ’ (സഫ്‌റാന്‍) എന്ന ഫ്രഞ്ച് കമ്പനിയും എച്ച്എഎല്ലും ചേര്‍ന്നായിരിക്കും റഫാല്‍ വിമാനങ്ങളുടെ എം-88 ഹൈപവര്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുക. ‘സ്‌നേക്മാ’ (സഫ്‌റാന്‍) കമ്പനിയുടെ വൈസ് പ്രസിഡന്റ് ബ്രൂണോ ഡൂറന്റും എച്ച്എഎല്ലിന്റെ ജനറല്‍ മാനേജര്‍ അരുണാചലം മുത്തുകുമാരസ്വാമിയും ചേര്‍ന്ന് 2015ല്‍ കരാറില്‍ ഒപ്പു വച്ചു. ഒരിക്കല്‍ തഴയപ്പെട്ട, ഇന്ത്യയുടെ അഭിമാനമായ, ഇന്ത്യന്‍ പൊതുമേഖലാ കമ്പനി എച്ച്എഎല്‍ ഇതോടെ പുതിയ കരാര്‍ പ്രകാരം റഫാല്‍ യുദ്ധവിമാന നിര്‍മ്മാണത്തില്‍ പങ്കാളികളായി.

? ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിക്ക് ഇന്ത്യയില്‍ റിലയന്‍സുമായി മാത്രമാണോ കരാര്‍?

= അല്ല. ഈ ഫ്രഞ്ച് കമ്പനിക്ക് കരാറുള്ള 72 കമ്പനികളില്‍ ഒന്ന് മാത്രമാണ് റിലയന്‍സ്. ചില കമ്പനികളുടെ പേര്: എല്‍ആന്‍ഡ്ടി, മഹീന്ദ്ര ഗ്രൂപ്പ്, കല്യാണി ഗ്രൂപ്പ്, ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സെ, ടാറ്റാ, വിപ്രോ ടൈറ്റന്‍, ടിസിഎസ്, എച്ച്‌സിഎല്‍, കാപ് ജമിനി ഇന്ത്യ, ഐബിഎം ഇന്ത്യ, മൈയ്‌നി പ്രിസിഷന്‍, ടാജ് എയര്‍…

(അവസാനിക്കുന്നില്ല)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.