Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: എം.എസ്.കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 06:58 pm IST
inKannur

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. ദുരിതാശ്വാസ സഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയം പ്രകൃതി തന്നത് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പരിണിത ഫലം കൂടിയാണ്. ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ഈ ദുരന്തഫലങ്ങള്‍ നമുക്ക് പാഠമാകണം. സങ്കീര്‍ണ്ണമായ ജനകീയ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും തരണം ചെയ്യുന്നുവെന്നും നോക്കിയാണ് ജനാധിപത്യത്തില്‍ സര്‍ക്കാരുകളെ വിലയിരുത്തുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ നൂറു ശതമാനവും പരാജയമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളെയെല്ലാം കേരളം അവഗണിക്കുകയായിരുന്നു. 

ഓഖി ദുരന്തത്തിലും സര്‍ക്കാര്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ നിരീക്ഷണങ്ങളെ തള്ളിക്കളയുകയായിരുന്നു. മുന്നറിയിപ്പുകളെ മുന്‍കരുതലെടുക്കാതെ അവഗണിച്ചു. ഇപ്പോഴുണ്ടായ പ്രളയത്തേയും സമാനരീതിയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. സകല ചട്ടങ്ങളും ലംഘിച്ച് അര്‍ധരാത്രി ജനങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ 38 ഡാമുകളുടെ ഷട്ടറുകള്‍ സര്‍ക്കാര്‍ തുറന്നുവിട്ടു. കഴുത്തറ്റംവരെ മുങ്ങിയപ്പോള്‍ മാത്രമാണ് പലരും അപകടം അറിഞ്ഞത്. ഇതുവഴി കൊലപാതകമാണ് കേരള സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെ സര്‍ക്കാര്‍ പ്രളയജലത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ദുരന്തം നടക്കുമ്പോള്‍പ്പോലും വേണ്ടരീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താതെ കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു സര്‍ക്കാര്‍. 

സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ വലിയ സേവന പ്രവര്‍ത്തനമാണ് കേരള ജനത കൂട്ടായ്‌മയിലൂടെ ചെയ്തത്. കേന്ദ്രമാകട്ടെ പണത്തിനു പുറമേ പല രീതിയിലുളള സഹായങ്ങള്‍ സംസ്ഥാനത്തെ ദുരന്ത ബാധിതരെ സഹായിക്കാന്‍ ചെയ്തു. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുളളവര്‍ പ്രളയ ദുരന്തം നേരിട്ട് കണ്ട് ജനങ്ങളെ സമാശ്വസിപ്പിച്ചു. എന്നാല്‍ പണം മതിയെന്ന അത്യാര്‍ത്തി കാരണം കേന്ദ്രത്തെ പഴിചാരുകയായിരുന്നു സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും. അതിനാലാണ് പണം പോരാ പോരാ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാര്‍ ഓരോരുത്തരും നഷ്ടം സംബന്ധിച്ച് പരസ്പരവിരുദ്ധമായ കണക്കുകള്‍ പറഞ്ഞു. ഒടുവില്‍ 15 ദിവസം പണിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കണക്കെടുപ്പില്‍ കേവലം 4793 കോടി മാത്രമാണ് നഷ്ടമെന്ന് കണ്ടെത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുകകയാണ്. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാത്ത എത്രയോ ദുരിതബാധിതര്‍ ഇപ്പോഴും കേരളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം അര്‍ഹരായ ദുരിത ബാധിതരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. വഴിവിട്ട് ചെലവഴിക്കാന്‍ പാടില്ല. ഒരു ഇടത് രാഷ്‌ട്രീയ നേതാവിനും ഹരിയാനയില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിനും യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്തും ഇരുപത്തിയഞ്ചും ലക്ഷം രൂപ കൊടുത്ത സര്‍ക്കാരാണ് ഇവിടെയുളളത്. അതുകൊണ്ടു തന്നെ പ്രളയ ദുരിതാശ്വാസത്തിന്റെ ഫണ്ട് സുതാര്യമായിരിക്കണമെന്നും ഇത് എത്തേണ്ടവിരല്‍ രാഷ്‌ട്രീയ വിവേചനമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഇതിലും വലിയ പ്രക്ഷോഭങ്ങള്‍ ബിജെപിക്ക് നടത്തേണ്ടി വരുമെന്നും എം.എസ്.കുമാര്‍ പറഞ്ഞു. 

അപ്രതീക്ഷിതമായി വന്നുപെട്ട പ്രളയദുരന്തത്തില്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായി സഹകരിക്കാന്‍ തയ്യാറായിരുന്നു ബിജെപി. ഒരവസരത്തിലും സംസ്ഥാന സര്‍ക്കാരിനെ ബിജെപി വിമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിച്ചതോടെയാണ് ബിജെപിക്ക് ഇത്തരമൊരു പ്രക്ഷോഭത്തിലിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ.കെ.വേലായുധന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, എ.പി.ഗംഗാധരന്‍, വ.വി.ചന്ദ്രന്‍, എ.ദാമോദരന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, എന.ഹരിദാസ്,ബിജു ഏളക്കുഴി, കെ.പി.അരുണ്‍, എന്‍.രതി, വിജയന്‍ വട്ടിപ്രം, കെ.ജയപ്രകാശ്, എം.കാര്‍ത്തിക, വി.പി.ബാലന്‍ മാസ്റ്റര്‍, സി.സി.രതീഷ്, ആര്‍.കെ.ഗിരിധരന്‍, പ്രഭാകരന്‍ കടന്നപ്പളളി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.