ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല എബിവിപിക്കു തന്നെ. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി പദവികള്‍ എബിവിപി നേടി. സെക്രട്ടറി സ്ഥാനം നേരിയ ഭൂരിപക്ഷത്തിന് എന്‍.എസ്.യു.ഐയ്‌ക്ക്
എബിവിപി യുടെ അങ്കിവ് ബൈസോയയാണ് ചെയര്‍മാന്‍. ശക്തി സിങ് വൈസ് പ്രസിഡന്‍റ്, ജ്യോതി ചൗധരി ജോയിന്‍റ് സെക്രട്ടറി. സുധീര്‍ ദേധാ സെക്രട്ടറി സ്ഥാനാര്‍ഥിയായിരുന്നു. നേരിയ വോട്ടിന് തോറ്റു.
വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സൂചകമായിരിക്കും ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പെന്നായിരുന്നു പ്രചാരണം. എബിവിപിയെ തോല്‍പ്പിച്ചാല്‍ ബിജെപിയെ തോല്‍പ്പിച്ചതിന് തുല്യമാണെന്നായിരുന്നു വാശി. കോണ്‍ഗ്രസും ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിക്കും എബിവിപിക്കെതിരെ ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്. എന്നിട്ടും പരിഷത്ത് വിജയിച്ചു. അതിനിടെ വോട്ടിങ്ങ് യന്ത്രം തകരാറിലായെന്ന തര്‍ക്കത്തില്‍ വോട്ടെണ്ണല്‍ തടസപ്പെട്ടു.
വിവിധ കോളേജുകളിലെ I.35 ലക്ഷം വിദ്യാര്‍ഥികളാണ് വോട്ടു ചെയ്തത്. 23 സ്ഥാനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്.
















