ന്യൂദൽഹി: കശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബാരമുള്ള ജില്ലയിലെ സോപോരെ പ്രദേശത്താണ് സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫ്, രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങൾ തെരച്ചിൽ നടത്തുകയായിരുന്നു.
തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈന്യത്തിനു നേർക്ക് വെടിയുതിർത്തു. തുടർന്ന് സൈന്യം തിരിച്ചും പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇനിയും ഭീകരർ പ്രദേശത്ത് തങ്ങുന്നുണ്ടെന്നാണ് സൈന്യത്തിന് കിട്ടിയ വിവരം. ബാരമുള്ള ജില്ലയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ് ഇതിനുപുറമെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
















