Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം അധികൃതര്‍ കവര്‍ന്നെടുത്തു: ജോസഫ് മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:12 am IST
inVicharam

ചന്ദ്രിക

യഥാര്‍ത്ഥത്തില്‍ ആഗസ്ത് 10, 11 തീയതികളിലെ അറിയിപ്പുകളിലും പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. റാന്നി എംഎല്‍എ രാജു എബ്രഹാം, ആറന്മുള എംഎല്‍എ ശ്രീമതി വീണാജോര്‍ജ്, ചെങ്ങന്നൂര്‍ എംഎല്‍എ സജിചെറിയാന്‍ എന്നിവരാരും ഡാം തുറന്നുവിട്ട വിവരം അറഞ്ഞിരുന്നില്ല. 

ജില്ലാ കലക്ടറും ഈ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലെങ്കില്‍ അദ്ദേഹം 15ന് രാവിലെ കോട്ടും സ്യൂട്ടും ധരിച്ച് പരേഡ് കഴിഞ്ഞ് ചുറ്റി നടക്കുമായിരുന്നില്ല എന്നുവേണം കരുതാന്‍. ഡാമിന്റെ ഉടമസ്ഥരായ കെഎസ്ഇബി പ്രത്യേകിച്ചും. ഇതു സംബന്ധിച്ച വിവരം ആര്‍ക്കും നല്‍കിയിരുന്നില്ല. 

മരങ്ങളുടെ താഴെ വാഹനം പാര്‍ക്കു ചെയ്യാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയവര്‍ ഈ അളവില്‍ ജലം ഒഴുക്കിവിടുന്നത് അറിഞ്ഞിരുന്നെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടണമെന്ന അറിയിപ്പും തീര്‍ച്ചയായും നല്‍കുമായിരുന്നു. 

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്തത്. 

ആരാണ് ഇതിനുത്തരവാദി എന്ന് അറിയാനുള്ള അവകാശവും വിവരാവകാശവും നമുക്കുണ്ട്.

(ഉത്തരവാദി ഭരണകൂടം തന്നെയാണ്- ജോസഫ് സി. മാത്യു-

ചന്ദ്രിക ആഴ്ചപ്പതിപ്പ്)

ഹിന്ദുവിശ്വ 

ഇന്ത്യയെ കണ്ടെത്തിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അത് സംഭവിക്കുന്നത് 1996 കളുടെ അവസാനമാണ്. എനിക്കു 30 വയസ്സുള്ളപ്പോളാണ് ഞാന്‍ ഇന്ത്യയിലേക്ക് ആദ്യമായി വരുന്നത്. എനിക്ക് 10 വസ്സുള്ളപ്പോള്‍, രാജ്യം പൂര്‍ണമായും ശീതസമരത്തിന്റെ പിടിയിലായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ആരുടേയോ സ്യൂട്ട് കേസിനുള്ളില്‍ കയറി ഇന്ത്യയിലേക്ക് വരുന്നതായി ഞാനൊരു സ്വപ്‌നം കണ്ടിട്ടുണ്ട്. 

എന്റെ സ്വപ്‌നസ്ഥലം അമേരിക്കയോ കാനഡയോ ആസ്‌ത്രേലിയയോ അല്ല ഇന്ത്യയായിരുന്നു എപ്പോഴും. 10 വര്‍ഷത്തോളം കാനഡയില്‍ താമസിച്ചതിനു ശേഷം 1996 ല്‍ ഞാന്‍ ദല്‍ഹിയിലെത്തി. ആ സമയത്ത് എനിക്കനുഭവപ്പെട്ടത് ഞാനിവിടെ നേരത്തെ പലതവണ വന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടുള്ളതുപോലെയാണ്. അതിന് മുമ്പ് ഇന്ത്യ എന്റെ സ്വപ്‌നങ്ങളില്‍ മാത്രമായിരുന്നു, അപ്പോള്‍ അതൊരു യാഥാര്‍ത്ഥ്യമായി. അതൊരു ഉദ്ബുദ്ധതയുടെ തലമായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷവും, ആ തോന്നല്‍ നില നില്‍ക്കുന്നു. 

ഗുരുക്കന്മാരെ കണ്ടു മുട്ടല്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പഠനം, സംസ്‌കൃത പഠനം എന്നിവയിലൂടെ പിന്നീട് അതെന്റെ മുന്നില്‍ സ്വയം വെളിപ്പെടാന്‍ തുടങ്ങി. അതെല്ലാം ഇന്ത്യന്‍ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളാണ്. ഇന്ത്യയെ കണ്ടെത്തല്‍ ഏതൊരാളുടെയും ജീവിതത്തിലെ വഴിത്തിരിവായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

(സനാതനധര്‍മ്മം കൂടാതെ ഇന്ത്യയില്‍ മതേതരത്വം പുലരില്ല –

റഷ്യന്‍ ഗവേഷക വിക്‌ടോറിയ ദിമിത്രേവ –

ഹിന്ദുവിശ്വ മാസിക)

ഇന്ത്യാ ടുഡേ

വി. ടി. യുടെ കൂടെ യുക്തിവാദി പ്രസ്ഥാനത്തിനുവേണ്ടി കേരളം മുഴുവന്‍ ”ജാതി വേണ്ട, മതം വേണ്ട” എന്നു പറഞ്ഞ് ജാഥ നടത്തിയിട്ടുണ്ട്. വി.ടി. ക്ക് എന്താവശ്യമുണ്ടെങ്കിലും സാധിച്ചുകൊടുക്കാന്‍ ഞാന്‍ അടുത്തുണ്ടാകും.

 ഇഎംഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ യുക്തിവാദി പ്രസ്ഥാനത്തിന് സ്ഥലം വേണമെന്ന ആവശ്യവുമായി കാണാന്‍പോയി. വി.ടി. യെ കണ്ടപ്പോള്‍ ഇഎംഎസ് എഴുന്നേറ്റു നിന്നു. സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വി. ടി. യുടെ മേഴത്തൂരിലെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. ഒരു ദിവസം വി.ടി. കുറ്റിപ്പുഴയുമൊത്ത് ഇവിടെ വന്നു. 

അവര്‍ക്ക് ഊണു കൊടുക്കണമെന്ന് ഞാനും ഭാര്യയും തീരുമാനിച്ചു. ഞങ്ങള്‍ക്ക് കൊള്ളാവുന്ന ഒരു മുറിയേ ഉള്ളൂ. അതില്‍ ഒരു ഡെസ്‌ക്കും ബെഞ്ചുമുണ്ട്. രണ്ട് ചൂരല്‍ക്കസേരയും. ഡെസ്‌ക്കില്‍ ഊണു വിളമ്പി. കൈ കഴുകി വന്നപ്പോള്‍ വി. ടി. ഇരിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ”ശ്രീധരന്‍ ഈ ഡെസ്‌ക്കിന്റെ തലക്കല്‍ ഒന്നു പിടിക്കൂ, നമുക്കിത് അടുക്കളയില്‍ കൊണ്ടുപോയി ഇടാം. എനിക്ക് അടുക്കളയില്‍ ഇരുന്ന് ഉണ്ടാലേ ഊണ് തൃപ്തിയാകൂ! ഞാന്‍  അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു. ”അടുക്കളയില്‍ നിന്നാണ് മനുഷ്യ ബന്ധങ്ങള്‍ തുടങ്ങുന്നത്”.

(‘അവനിവാഴ്‌വ് കിനാവ്’ 

– പെരുമ്പടവം ശ്രീധരനുമായി

 കെ.എന്‍. ഷാജി നടത്തുന്ന 

അഭിമുഖം- ഇന്ത്യാ ടുഡേ ഓണം സ്‌പെഷ്യല്‍)

 

മറുവാക്ക് 

യാദൃച്ഛികമായല്ല കേരള പോലീസിനെ കുറിച്ച് പഠിക്കാനുള്ള ഉള്ളുറപ്പുണ്ടാവുന്നത്. അടിയന്തരാവസ്ഥയിലെ പോലീസ് കാര്‍ക്കശ്യങ്ങളുടെ ഇരയാക്കപ്പെട്ട അച്ഛന്‍ കെ.വി. വേലായുധന്‍ മാസ്റ്ററുടെ അനുഭവങ്ങള്‍ക്കൊപ്പം, അദ്ദേഹം പറഞ്ഞറിഞ്ഞ നിരവധി മനുഷ്യരുടെ പീഡാനുഭവങ്ങളും കുഞ്ഞുനാള്‍ മുതല്‍ ഉള്ളില്‍ നോവുമായാത്ത ചിത്രങ്ങളായുണ്ട്. 

പിന്നീട് പൊതുജീവിതം ആരംഭിച്ചതോടെ കണ്‍മുന്നില്‍ കണ്ട പോലീസ്‌രീതികള്‍ ഈ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തി. അങ്ങനെയാണ് കേരള പോലീസിന്റെ നിയലംഘനങ്ങളെകുറിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നത്. വിവരാവകാശ നിയമം ഈ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി. 

കേരള പോലീസ് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നിരന്തരമായ നിയമലംഘനങ്ങള്‍ ഏത് കോടതിക്കു മുന്നിലും ബോദ്ധ്യപ്പെടുത്താനാവുന്ന രേഖകള്‍ ഞാന്‍ ഉള്‍പ്പെടുന്ന ചെറിയ സംഘത്തിന് ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിക്കാനായി. സഹനത്തിന്റെ വലിയ ഗൃഹപാഠങ്ങള്‍ക്കൊടുവിലാണ് ഈ രേഖകള്‍ സമ്പാദിക്കാനായത്.

(പോലീസ് കൊടും

കുറ്റവാളികളെ 

സൃഷ്ടിക്കുന്ന വിധം

-കെവി. ഷാജി

-മറുവാക്ക് മാസിക)

വനിത

എന്നെ ഹിറ്റാക്കിയ ഒരുകൂട്ടം ആളുകള്‍ തന്നെ എന്നെയിപ്പോ വലിച്ചുകീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്‌റിയ നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്ന സിനിമയായതുകൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കിയിരുന്നു. 

അതിനവര്‍ എന്നെ എന്തിന് ഇരയാക്കുന്നുവെന്നാണ് മനസ്സിലാകാത്തത്. ‘നസ്‌റിയയൊക്കെ കാണുമ്പോഴാണ് പ്രിയാവാരിയരെയൊക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്. ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയാണ്. ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്കു കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. 

വേറെയൊരു ആക്ട്രസ്സിനെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ ? ഇങ്ങനെയൊക്കെ ചെയ്യുന്നതിനു മുമ്പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസ്സിലാകും വരെയൊന്ന് കാത്തിരുന്നുകൂടേ? 

(പ്രിയങ്കരി- പ്രിയാവാര്യര്‍

– വനിത)

കലാകൗമുദി

അറേബ്യന്‍ സമുദ്രത്തില്‍ നിന്നും വേനല്‍ക്കാലത്ത് ഉയര്‍ന്നുവരുന്ന നീരാവി കാലവര്‍ഷക്കാറ്റില്‍ തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് വീശുമ്പോള്‍ ഹരിത നിബിഢമായ കേരളത്തിലെ പശ്ചിമഘട്ട മലകളിലുള്ള തണുത്ത അന്തരീക്ഷത്തിന്റെ സഹായത്തോടെ കാറ്റിലെ ജലാംശം സംയോജിച്ച് കാലവര്‍ഷമായി പരിണമിക്കുന്നു. ഇതിന്റെ അടിസ്ഥാനം നമ്മുടെ പര്‍വ്വത-ആവാസ വ്യവസ്ഥകള്‍ തന്നെയാണ്. 

ഭാരതത്തില്‍ പശ്ചിമഘട്ടത്തെ കുടിവെള്ളത്തിനായി ആശ്രയ്‌ക്കുന്ന മുപ്പതു കോടിയില്‍പ്പരം ജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഒഴുകുന്ന ചെറുതും വലുതുമായ നാല്‍പ്പത്തിനാല് നദികളും ഈ പര്‍വ്വതാവാസ വ്യവസ്ഥയില്‍ നിന്നോ അതിന്റെ തുടര്‍ സ്രോതസ്സുകളില്‍ നിന്നോ ഉത്ഭവിക്കുകയും പരിപ്രയാണം ചെയ്യുകയും ചെയ്യുന്നു. 

കേരളത്തിന്റെ ജലസ്രോതസ്സ് മാത്രമല്ല ജലത്തെ ആശ്രയിച്ചിരിക്കുന്ന സസ്യജന്തുവൈവിധ്യങ്ങളെ പോഷിപ്പിച്ചു നില നിര്‍ത്തുന്നതിന്റെ ചാലകശക്തി നാം തിരിച്ചറിയാന്‍ ശ്രമിക്കാത്ത നമ്മുടെ പര്‍വ്വതാവാസ വ്യവസ്ഥയാണ്.

(തകര്‍ക്കുന്ന പര്‍വ്വതാവാസ വ്യവസ്ഥ

– ഡോ. കെ.പി. ലാലാദാസ്

– കലാകൗമുദി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.