പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്ന് വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം. എം മണി. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. വൈദ്യുതി നിയന്ത്രണത്തിന് കാരണം ജലമില്ലാത്തത് അല്ല. പവര്‍ ഹൗസുകളിലെ കേടുപാടുകള്‍ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്.
പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന് 850 കോടിയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ വിചിത്രമായി ന്യായീകരിച്ച് മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടിലെ വെള്ളപ്പൊക്കമാണ് ഉണ്ടായത്. അതില്‍ കുറെ പേര്‍ മരിക്കും കുറെ പേര്‍ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷത്തിന്റെ വാക്ക് കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മണി പറഞ്ഞിരുന്നു.















