Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഭയ്‌ക്കും സർക്കാരിനും എതിരെ കന്യാസ്ത്രീകളുടെ പരസ്യപോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 03:00 am IST
inKerala

കൊച്ചി: പതിമൂന്നു തവണ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റേയും കത്തോലിക്കാ സഭയുടേയും നടപടിക്കെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങി. ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടി? പോലീസ് നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എറണാകുളം ഹൈക്കോടതി  ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം സര്‍ക്കാരിനേയും സഭയേയും ഞെട്ടിച്ചു. 

ക്രൈസ്തവ സഭാചരിത്രത്തില്‍ ആദ്യമായാണ്  കന്യാസ്ത്രീകള്‍ പരസ്യമായി പോരാട്ടത്തിന് ഇറങ്ങുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോട്ടയം കുറവിലങ്ങാട് മഠത്തിലെ  അഞ്ച് കന്യാസ്ത്രീകള്‍ പൊതുനിരത്തില്‍ പ്രതിഷേധിച്ചത്.  ആരും പ്രതീക്ഷിക്കാത്ത നീക്കമാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.  ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ട ഉപവാസ സമരത്തിന് പിന്തുണയുമായാണ് കന്യാസ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമെത്തിയത്. 

ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള പരാതിയില്‍ സഭയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു.  ‘ഞങ്ങളുടെ സിസ്റ്ററിന് നീതി വേണം. സിസ്റ്റര്‍ ഒരുപാട് സഹിച്ചു മുന്നോട്ടുവന്നിരിക്കുകയാണ്. ഞങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരോ സഭയോ പോലീസോ ഇല്ല. എവിടെയൊക്കെ സമരം ചെയ്യാമോ അവിടെയൊക്കെ നീതിക്കു വേണ്ടി സമരം ചെയ്യും. അതാണ് ആഗ്രഹം. ഞങ്ങള്‍ക്ക് നിലവില്‍ സഭയ്‌ക്കുള്ളില്‍ നിന്ന് ഭീഷണിയുണ്ട്. മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്നും അറിയില്ല. സഭ ഞങ്ങളെ ഇപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. തിരുവസ്ത്രം ഉപേക്ഷിക്കാതെ സഭയ്‌ക്കുള്ളില്‍ നിന്നുതന്നെ പൊരുതാനാണ് തീരുമാനം. മരിക്കേണ്ടി വന്നാലും നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും’. കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു. 

സഭ സാമ്പത്തികമായി വളരെ ശക്തമാണ്. ഒത്തുതീര്‍പ്പിന് വേണ്ടി പലരും പാതിരാത്രിയില്‍ പോലും സമീപിച്ചിരുന്നു. പീഡനത്തിന് ഇരയായ സിസ്റ്ററുടെ സഹോദരനേയും ഇതിനായി സമീപിച്ചു. നീതിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയാറല്ല.  ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണ്. തെളിവുകള്‍ ഉണ്ടായിട്ടും 74 ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ട് ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നില്ല എന്നും അവര്‍ ചോദിച്ചു. 

കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിനിട്ട വില പത്തേക്കര്‍, ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി, പോലീസ് നീതി പാലിക്കുക, ഞങ്ങളുടെ ജീവന്‍ അപകടത്തില്‍, വീ നീഡ് ജസ്റ്റിസ് എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകളുമേന്തിയാണ് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തിനെത്തിയത്. 

ഫെലിക്‌സ് ജെ. പുല്ലാടന്‍, പി.എ. പൗരന്‍, സി.ടി. തങ്കച്ചന്‍, എം.എന്‍.ഗിരി, ഷൈജു ആന്റണി, ഡോ.കൊച്ചുറാണി എബ്രഹാം, അഡ്വ. ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. 

വിനീത വേണാട്ട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

Spiritual

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

പുതിയ വാര്‍ത്തകള്‍

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.