Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയശേഷം സംസ്ഥാനത്ത് കാലാവസ്ഥ തകിടം മറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:54 am IST
in Kerala

ഇടുക്കി: മൂന്ന് മാസം നീണ്ട അതിശക്തമായ കാലവര്‍ഷം പെട്ടെന്ന് പിന്‍വലിഞ്ഞതോടെ സംസ്ഥാനത്തെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം. ചൂട് കൂടിയതിനൊപ്പം ജലസ്രോതസുകളിലെ വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറയുന്നതും ആശങ്കയുണ്ടാക്കുന്നു.  വരാനിരിക്കുന്ന അതിശക്തമായ വേനലിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മിക്കയിടങ്ങളിലും ചെറുതോടുകളും നീര്‍ച്ചാലുകളും വരെ വറ്റിവരണ്ടു. പുഴകളിലെ വെള്ളത്തിന്റെ ഒഴുക്ക് വേനല്‍ക്കാലത്തെ പോലെ ശോഷിച്ചു. കിണറുകളിലെയും ഇതര ജലസ്രോതസുകളിലെയും വെള്ളവും കുറഞ്ഞു. സംസ്ഥാനചരിത്രത്തില്‍ തന്നെ ഇത്രയും അധികം മഴ പെയ്ത വര്‍ഷം ഒരു നൂറ്റാണ്ടിനിടെ ഇല്ല എന്നിരിക്കെ, ഇങ്ങനെ  വെള്ളത്തിന്റെ അളവ് താഴുന്നത് ആശങ്കാകരമാണ്. 

വന്‍തോതില്‍ മഴ പെയ്തിട്ടും ഇത്  പ്രകൃതിക്ക് പ്രയോജനപ്പെട്ടിട്ടില്ല. ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടാത്തതും ഇത് വ്യക്തമാക്കുന്നു. തെറ്റായ രീതിയിലുള്ള ഭൂവിനിയോഗവും അനധികൃത നിര്‍മാണങ്ങളും ശാസ്ത്രീയ പഠനങ്ങള്‍ നടത്തി കെട്ടിടനിര്‍മാണം നടത്താത്തതുമാണ് ഇതിന് കാരണം.  വനനശീകരണവും ക്വാറികളുടെ പ്രവര്‍ത്തനവും മൂലം മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റം വര്‍ഷങ്ങളായി കാണുന്നുണ്ട്.

പശ്ചിമ ഘട്ടം

സമശീതോഷ്ണ മേഖലയിലുള്ള  കേരളം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. വേനലും മഴ, മഞ്ഞുകാലങ്ങളും  മുറതെറ്റാതെ എത്തിയിരുന്നു.  തെക്ക് മുതല്‍ വടക്ക് വരെയുള്ള പശ്ചിമഘട്ട മലനിരകളാണ് കാലാവസ്ഥയുടെ മുഖ്യ സ്വാധീനഘടകം. പാലക്കാട് എത്തിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ഇവിടെ 40 കി.മീ. ദൂരം പഞ്ചിമഘട്ടത്തില്‍ വിടവുണ്ട്. ഇതിലൂടെ വരണ്ട കാറ്റ് കടന്ന് വരുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ചൂട് കൂടുതലാണ്. 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ നന്നായി ലഭിക്കാന്‍ കാരണവും പശ്ചിമഘട്ടമാണ്.  ഒക്ടോബറിലെത്തുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ (തുലാമഴ) ആണ് രണ്ടാം ഘട്ടമായി കേരളത്തില്‍ ലഭിക്കുന്ന മഴ. 

വനം

1100 ചതുരശ്ര കിലോമീറ്റര്‍ വനമുള്ള സംസ്ഥാനമാണ് കേരളം. 44 നദികളും അതിന്റെ നൂറ് കണക്കിനായ കൈവഴികളും 34 ചെറുതും വലുതുമായ കായലുകളും ഉള്‍പ്പെടുന്നതാണ് സംസ്ഥാനം. നിത്യഹരിത വനങ്ങളും, കണ്ടല്‍ക്കാടുകളും, മഴക്കാടുകളും, ഇലപൊഴിയും കാടുകളും എല്ലാ ചേര്‍ന്ന പ്രകൃതിയുടെ അത്യപൂര്‍വസൃഷ്ടി. എന്നാല്‍ വനം കുറയുന്നതല്ലാതെ കൂടുന്നില്ല, ഇതാണ് സംസ്ഥാനത്തെ കാലാവസ്ഥയിലും പ്രകടമായ മാറ്റം വരാന്‍ കാരണം.

മണ്ണിരകള്‍ ചാവുന്നു

കര്‍ഷകന്റെ കലപ്പയെന്ന് അറിയപ്പെടുന്ന മണ്ണിരകള്‍ ഹൈറേഞ്ച് മേഖലയില്‍ കൂട്ടത്തോടെ ചാവുന്നു. കട്ടപ്പന, ഇരട്ടയാര്‍, എഴുകുംവയല്‍, മേലേ ചിന്നാര്‍, കുഞ്ചിത്തണ്ണി തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണ്ണ് വിണ്ടുകീറാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് മണ്ണിന് വെളിയിലേക്ക് ഇഴഞ്ഞെത്തി മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്നത്. ശക്തമായ മഴ പെയ്ത സമയത്ത് മണ്ണില്‍ കിളയ്‌ക്കുമ്പോള്‍ വ്യാപകമായ രീതിയില്‍ ഇവിടെ മണ്ണിരയുണ്ടായിരുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് മഴ മാറി വെയില്‍ തെളിഞ്ഞതോടെ പ്രകൃതിയില്‍ സാരമായ മാറ്റം ഉണ്ടായി.

അതിശക്തമായ മഴയില്‍ മേല്‍മണ്ണ് ഒലിച്ച് പോയി ജൈവാംശം കുറഞ്ഞതാണ് മണ്ണിര ചാകാന്‍ കാരണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  ഇത്തരം മണ്ണില്‍ കൃഷി മെച്ചപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. കനത്തമഴയില്‍ വ്യാപകമായി കൃഷികള്‍ നശിച്ചതിന് പിന്നാലെ എത്തിയ കനത്ത ചൂട് വിളകളുടെ നാശത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്. 

നദികള്‍ വറ്റുന്നു; കൊടിയ വരള്‍ച്ചയിലേക്കെന്ന് ആശങ്ക

കോട്ടയം: മഹാപ്രളയത്തിന് ശേഷം നദികളും ജലാശയങ്ങളും വറ്റി വരളാന്‍ തുടങ്ങിയത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചകമെന്ന് ആശങ്ക. നിറഞ്ഞ് കവിഞ്ഞ മീനച്ചിലാറ്റില്‍ താമസിയാതെ തന്നെ ഇടമുറിയുന്ന അവസ്ഥയാണ്.  കാരണം കണ്ടെത്താന്‍ ഇറിഗേഷന്‍ വകുപ്പിനോ മറ്റു ശാസ്ത്രസ്ഥാപനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല,

 മേല്‍മണ്ണ് ഒലിച്ചുപോയതിനാല്‍  ജലത്തെ ആഗിരണം ചെയ്ത് നിര്‍ത്താനുള്ള ശേഷി നദികള്‍ക്ക് നഷ്ടപ്പെട്ടു. പുഴകളുടെ തീരമിടിഞ്ഞ് താഴ്ന്നതും ഈ പ്രതിഭാസത്തിന് ശക്തി പകര്‍ന്നു. ജലവിതാനത്തിലുണ്ടാകുന്ന കുറവ് വരള്‍ച്ചയിലേക്ക് നയിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ മേല്‍മണ്ണ് ഒഴുകിപ്പോയത് കാര്‍ഷികക്രമത്തെയും സാരമായി 

ബാധിച്ചേക്കും. മണ്ണിന്റെ പോഷകാംശം നഷ്ടപ്പെട്ടത് ഉല്‍പ്പാദനക്ഷമതയ്‌ക്ക് തിരിച്ചടിയാകും. വര്‍ഷങ്ങള്‍ക്കൊണ്ട് രൂപപ്പെട്ടതാണ് ഭൂമിക്കടിയിലെ ജലവിതാനം.  അതിനാല്‍ വേനല്‍ക്കാലത്തിന് സമാനമായി ജലനിരപ്പ് കുറയുന്നത്  പഠിക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്റ് മാനേജുമെന്റിനെ ചുമതലപ്പെടുത്തിയതായി ഇറിഗേഷന്‍വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  

അനൂപ് ഒ. ആര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.