Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലംപേരൂര്‍ പടയണിക്ക് വസുദേവ – കൃഷ്ണകോലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:31 am IST
in Kerala

നീലംപേരൂര്‍: മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ജീവിതത്തിലേക്ക് കുട്ടനാടന്‍ ഗ്രാമങ്ങള്‍ പിച്ചവെക്കുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പാടശേഖരങ്ങള്‍ക്ക് നടുവിലെ നീലംപേരൂര്‍ ഗ്രാമം പൂരക്കാഴ്ചകള്‍ ഒരുക്കുന്നതിന്റെ തിരക്കിലായി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗതമായിട്ടുള്ള കോലങ്ങള്‍ക്ക് പുറമേ പുതിയൊരു കോലവും ഉണ്ടാകും. നിറഞ്ഞൊഴുകുന്ന യമുനാനദിയിലൂടെ ഉണ്ണിക്കണ്ണനെ അമ്പാടിയിലെത്തിക്കുന്ന വസുദേവരുടെ യാത്രയാണ് കോലമായി പടയണിപ്പറമ്പിലെത്തുന്നത്. നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണിയുടെ ഈ വര്‍ഷത്തെ പ്രത്യേകതയാണിത്. 

മഹാപ്രളയത്തില്‍ പ്രദേശവാസികള്‍ക്ക് അഭയമേകിയത് പടയണിപ്പറമ്പ് ഉള്‍പ്പെടുന്ന ക്ഷേത്രത്തിന് ചുറ്റുമുള്ള അര കിലോമീറ്റര്‍ പ്രദേശമായിരുന്നു. പടയണിപ്പറമ്പും ഊട്ടുപുരയും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചു. കുട്ടനാടും അപ്പര്‍കുട്ടനാടും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഇവിടെ മാത്രം വെള്ളം കയറിയില്ല. ഗ്രാമവാസികള്‍ക്ക് അഭയമൊരുക്കിയതിന്റെ  നന്ദിസൂചകമായിട്ടാണ് ഗ്രാമദേവതയ്‌ക്ക് അവര്‍ പുതിയ കോലം സമര്‍പ്പിക്കുന്നത്. വസുദേവര്‍ കംസന്റെ കാരാഗൃഹത്തില്‍ നിന്ന് ഉണ്ണിക്കണ്ണനെ നിറഞ്ഞൊഴുകുന്ന യമുനാ നദി കടന്ന് അനന്തന്റെ സഹായത്തോടെ നന്ദഗോപരുടെ അമ്പാടിയില്‍ എത്തിക്കുന്ന രംഗമാണ് കോലമായി സമര്‍പ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന വല്യന്നങ്ങള്‍ക്കൊപ്പം പുതിയ കോലവും പടയണിപ്പറമ്പില്‍ എഴുന്നള്ളും.

നീലംപേരൂര്‍ ഗ്രാമത്തിന്റെ ആത്മസമര്‍പ്പണമാണ് പടയണി. ചൂട്ടുപടയണിയോടെ ആരംഭിച്ച ചടങ്ങുകള്‍ ഒരോന്നായി നടന്നുവരികയാണ്. ശനിയാഴ്ച മകം പടയണിക്ക് അമ്പലക്കോട്ടയും പൂരം പടയണിക്ക് വല്യന്നങ്ങളും എഴുന്നള്ളും. ഇത്തവണ വഴിപാടായി 70-ല്‍ അധികം കുഞ്ഞന്നങ്ങള്‍ സമര്‍പ്പിക്കും. ഇവയുടെ നിര്‍മ്മാണവും ക്ഷേത്ര പരിസരത്ത് തകൃതിയായി നടക്കുകയാണ്. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളല്ലാതെ മറ്റൊന്നും കോലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. തടി, കമുകിന്റെ വരി, വാഴക്കച്ചി, വാഴപ്പോള, താമരയില എന്നിവയാണ്  നിര്‍മ്മാണ സാമഗ്രികള്‍.

കോലങ്ങളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം വരിച്ചില്‍ ജോലികളാണ്. വാഴക്കച്ചി വരിഞ്ഞ് ഇറക്കും. ഇതിന് പുറത്ത് താമരയില കുത്തിയാണ് രൂപം വരുത്തുന്നത്. കൂടാതെ വാഴപ്പോളയും ചെത്തിപ്പൂവും നിറ പണികള്‍ക്കായി ഉപയോഗിക്കും. തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ സ്വായത്തമാക്കിയ  പടയണി കലാകാരന്മാരാണ് ഇവയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.